Jump to content

ഫ്രാൻസെസ് അഡെലൈൻ സിവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാൻസെസ് സിവാർഡ്
ഫ്രാൻസെസ് അഡെലൈൻ സിവാർഡ് 1844 ൽ
First Lady of New York
In role
January 1, 1839 – December 31, 1842
മുൻഗാമിDolly Newell Marcy
പിൻഗാമിCatharine Lawyer Bouck
വ്യക്തിഗത വിവരങ്ങൾ
ജനനം
Frances Adeline Miller

September 25, 1805
Cayuga County, NY
മരണംജൂൺ 21, 1865(1865-06-21) (പ്രായം 59)
Washington, D.C.
പങ്കാളികൾ
(m. 1824; her death 1865)
കുട്ടികൾAugustus Henry Seward
Frederick W. Seward
Cornelia Seward
William Henry Seward, Jr.
Fanny Seward
വസതിWilliam H. Seward House
വിദ്യാഭ്യാസംTroy Female Seminary
ഫ്രെഡറിക് സിവാർഡിനെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചതിന് ശേഷം ലൂയിസ് പവൽ അദ്ദേഹത്തെ ആക്രമിക്കുന്നു.

ഫ്രാൻസെസ് അഡെലൈൻ മില്ലർ സിവാർഡ്  (ജീവിതകാലം : സെപ്റ്റംബർ 25, 1805 – ജൂൺ 21, 1865) ന്യൂയോർക്ക് ഗവർണ്ണറും ന്യൂയോർക്ക് നിയമസഭയിലെ സെനറ്ററും പ്രസിഡൻറ് എബ്രഹാം ലിങ്കൺ പ്രസിഡൻറായിരുന്നപ്പോൾ അദ്ദേഹത്തിനു കീഴിൽ അമേരിക്കൻ ഐക്യനാടുകളുടെ സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന വില്ല്യം ഹെൻഡ്രി സിവാർഡിൻറെ പത്നിയുമായിരുന്നു. വില്ല്യം എച്ച്. സിവാർഡ് ന്യൂയോർക്ക് ഗവർണ്ണറായിരുന്നപ്പോൾ ഫ്രാൻസെസ് ന്യൂയോർക്കിലെ പ്രഥമവനിതയായിരുന്നു.

ആദ്യകാലജീവിതം

[തിരുത്തുക]

ന്യൂയോർക്കിലെ കയൂഗ കൌണ്ടിയിൽ 1805 സെപ്റ്റംബർ 25 നാണ് ജനിച്ചത്. ഒരു ജഡ്ജായിരുന്ന എലിജാ മില്ലറുടെയും (1772–1851)[1] മസാച്ചുസെറ്റ്സിലെ[2] വില്ല്യംസ്ടൌണിൽ ജനിച്ച ഹന്നാ ഫൂട്ടെ മില്ലറുടെയും (1778–1811) മകളായിട്ടായിരുന്നു ജനനം. ഇന്ന് “എമ്മ വില്ലാർഡ് സ്കൂൾ” എന്നറിയപ്പെടുന്ന പഴയ ട്രോയ് ഫീമെയിൽ സെമിനാരിയിലാണ് ഫ്രാൻസെസ് വിദ്യാഭ്യാസം ചെയ്തത്.[3]

ഫ്രാൻസെസ് “അടിമത്തവിരുദ്ധ പ്രസ്ഥാന”ത്തെ ശക്തമായി പിന്തുണച്ചിരുന്നു. അടിമത്തം അവസാനിപ്പിക്കുന്നിനുവേണ്ടിയുള്ള ഈ പ്രസ്ഥാനം അമേരിക്കൻ ആഭ്യന്തര യുദ്ധവേളയിലും അതിനു മുമ്പും കരുത്താർജ്ജിച്ചിരുന്നു. അക്കാലത്ത് ഭൂരിപക്ഷം അടിമകളും ആഫ്രിക്കയിൽ നിന്നുള്ളവരായിരുന്നെങ്കിലും ആയിരക്കണക്കിന് തദ്ദേശീയ ഇന്ത്യൻ വർഗ്ഗക്കാരും അടിമകളാക്കപ്പെട്ടിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ 6 മില്ല്യൺ ആഫ്രിക്കക്കാരെ അടിമകളാക്കി അമേരിക്കൻ ഭൂഖണ്ഡത്തിൽ‌ എത്തിച്ചിരുന്നു. ഇതിൽ മൂന്നിലൊന്നും ബ്രിട്ടീഷ് കപ്പലുകളിൽ വടക്കൻ അമേരിക്കയിലേയ്ക്കായിരുന്നു. സിവാർഡ് കുടുംബം അഭയാർത്ഥികളായ അടിമകൾക്ക് ഔബണിലുള്ള കുടുംബസ്ഥലത്ത് താമസസൌകര്യം ഒരുക്കിയിരുന്നു. സിവാർഡിൻറെ തുടരെയുള്ള യാത്രകളും രാഷ്ട്രീയപരിപാടികളും അടിമത്തവിരുദ്ധ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുവാൻ ഫ്രാൻസെസിന് അവസരം ലഭിച്ചു.   

വധശ്രമം

[തിരുത്തുക]

1865 ഏപ്രിൽ 14 ന് ഫ്രാൻസെസിൻറെ ഭർത്താവായ വില്ല്യം സിവാര്ഡിനുമേൽ ഭവനത്തിൽ വച്ചു നടന്ന വധശ്രമത്തിൽ മക്കളായ ഫ്രെഡറിക്, അഗസ്റ്റസ് എന്നിവർക്കും പരിക്കേറ്റിരുന്നു. ലെവിസ് പവൽ എന്നയാളാണ് അക്രമത്തിനു പിന്നിൽ പ്രവർത്തിച്ചത്. ഇയാൾ ജോൺ വിൽക്കെസ് ബൂത്തിനോടൊപ്പം പ്രവർത്തിച്ച ഗൂഢാലോചനക്കാരിലൊരാളാണെന്നു വിശ്വസിക്കപ്പെടുന്നു. അതേ രാത്രിതന്നെ പ്രസിഡൻറ് എബ്രഹം ലിങ്കണും കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണം ഫ്രാൻസെസിനു തൻറെ കുടുംബത്തിൻറെ സുരക്ഷയെക്കുറിച്ച് ഉൽക്കണ്ഠയ്ക്കു കാരണമായി. പരിക്കുകളുടെ ഫലമായി ഫ്രെഡറിക് മരണപ്പെടുമെന്നു ഭയപ്പെട്ടുവെങ്കിലും അദ്ദേഹം പരിക്കുകളിൽനിന്നു മോചിതനായി.

സ്വകാര്യ ജീവിതം

[തിരുത്തുക]

1824 ഒക്ടോബർ 20 നാണ് ന്യൂയോർക്ക് അറ്റോർണിയായിരുന്ന വില്ല്യം ഹെൻഡ്രി സിവാർഡിനെ (1801-1872) ഫ്രാൻസെസ് വിവാഹം കഴിക്കുന്നത്. 1821 ൽ സഹപാഠിയായിരുന്ന വില്ല്യം സിവാർഡിൻറെ സഹോദരി വഴിയായിരുന്നു ഫ്രാൻസെസിന് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഈ ദമ്പതികൾക്ക് 5 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.  

·        അഗസ്റ്റിൻ ഹെൻഡ്രി സീവാർഡ് (1826–1876)

·        ഫ്രെഡറിക് വില്ല്യം സിവാർഡ് (1830–1915)

·        കൊർണീലിയ സിവാർഡ് (1836–1837), ചെറുപ്രായത്തിൽ സ്മോൾപോക്സിനാൽ മരണപ്പെട്ടു.

·        വില്ല്യം ഹെൻഡ്രി സിവാർഡ്, Jr. (1839–1920)

·        ഫ്രാൻസെസ് അഡലൈൻ “ഫാനി” സിവാർഡ് (1844–1866)

1865 ജൂൺ 21 ന്, വധശ്രമത്തിന് 2 മാസങ്ങൾക്കു ശേഷം ഫ്രാൻസസ് ഹൃദയാഘാതത്താൽ അന്തരിച്ചു. ന്യൂയോർക്കിലെ ഔബണിലുള്ള ഫോർട്ട് ഹിൽ സെമിത്തേരിയിൽ അന്ത്യകർമ്മങ്ങൾ നടന്നു. അവർ മരണപ്പെട്ട് ഏതാനും വർഷങ്ങൾക്കു ശേഷം 1870 ൽ വില്ല്യം സിവാർഡ് ഔപചാരികമായി ഒലിവ് റിസ്ലിയെ (1841-1908) ദത്തെടുത്ത് ഒപ്പം കൂട്ടി.

അവലംബം

[തിരുത്തുക]
  1. "Death of Mrs. William H. Seward". The New York Times. June 22, 1865. Retrieved September 19, 2016.
  2. Barlow, Nikita. "Hannah Foote Miller". www.findagrave.com. Find A Grave Memorial. Archived from the original on 2019-12-28. Retrieved September 19, 2016.
  3. MacLean, Maggie. "Frances Seward". civilwarwomenblog.com. Civil War Women | Women of the Civil War and Reconstruction Eras 1849-1877. Retrieved September 19, 2016.
Honorary titles
മുൻഗാമി First Lady of New York
1839–1843
പിൻഗാമി