ഫ്രാൻസ്വാ വീറ്റ
ദൃശ്യരൂപം
ഫ്രാൻസ്വാ വീറ്റ | |
---|---|
ജനനം | 1540 |
മരണം | 23 ഫെബ്രുവരി1603 (62-63 വയസ്സ് പ്രായം) |
ദേശീയത | ഫ്രഞ്ച് |
അറിയപ്പെടുന്നത് | First notation of new algebra |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ബീജഗണിതം |
സ്വാധീനങ്ങൾ | റാമസ് |
സ്വാധീനിച്ചത് | ഫെർമ |
ഒപ്പ് | |
ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനാണ് ഫ്രാൻസ്വാ വീറ്റ (1540 – ഫെബ്രുവരി 23, 1603)
ജീവചരിത്രം
[തിരുത്തുക]ബീജഗണിതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫ്രാൻസ്വാ വീറ്റ 1540ൽ ഫ്രാൻസിൽ ജനിച്ചു.ചെറുപ്പത്തിൽ നിയമപണ്ഡിതനായിരുന്ന വീറ്റ പാർലിമെന്റ് അംഗമായിരുന്നു.പിന്നീടു രാജാവിന്റെ പ്രിവി കൗൺസിൽ അംഗമായി.വിവിധ ഉദ്യോഗങ്ങൾ വഹിക്കുന്നതിനിടയിൽ ഗണിതഗവേഷണത്തിന് സമയം കണ്ടെത്തി. മരണത്തിന് ഏതാനും ആഴ്ച്ചകൾക്കു മുൻപ് അദ്ദേഹം ക്രിപ്റ്റോഗ്രാഫിയിലെ (ഗുപ്തഭാഷ) വിഷയങ്ങളെപ്പറ്റി ഒരു കൃതി എഴുതി. 1603 ഫെബ്രുവരി 23-ൻ അദ്ദേഹം മരണമടഞ്ഞു.[1]
അവലംബം
[തിരുത്തുക]- ↑ "De thou (from University of Saint Andrews)". Archived from the original on 2008-07-08. Retrieved 2012-06-03.