Jump to content

ഫ്രീഡം ഓഫ് ചോയിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അഥവാ ഫ്രീഡം ഓഫ് ചോയ്‌സ് എന്നത്, ബാഹ്യ കക്ഷികളുടെ നിയന്ത്രണങ്ങളില്ലാതെ, ലഭ്യമായ രണ്ട് ഓപ്ഷനുകളിൽ നിന്നെങ്കിലും തിരഞ്ഞെടുത്ത ഒരു പ്രവൃത്തി നിർവഹിക്കാനുള്ള ഒരു വ്യക്തിയുടെ അവസരത്തെയും സ്വാതന്ത്ര്യത്തെയും സൂചിപ്പിക്കുന്നു.[1][2]

രാഷ്ട്രീയം

[തിരുത്തുക]

രാഷ്ട്രീയപരമായി ഫ്രീഡം ഓഫ് ചോയിസ് എന്നത് നിരവധി വിവാദങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിതെളിച്ചിട്ടുണ്ട്.  ഉദാഹരണത്തിന്, അബോർഷനെ കുറിച്ചുള്ള ചർച്ചകളിൽ 'സ്വാതന്ത്ര്യം' എന്ന പദം ഗർഭധാരണവുമായി മുമ്പോട്ട് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഒരു സ്ത്രീക്ക് അവകാശമുണ്ട് എന്ന വാദമാണ്. ദയാവധം, കുത്തിവയ്പ്പ്, ഗർഭനിരോധനം, സ്വവർഗ വിവാഹം തുടങ്ങിയ വിഷയങ്ങളും ഈ സംജ്ഞയുടെ അടിസ്ഥാനത്തിൽ ചർച്ചചെയ്യാറുണ്ട്.[3][4]

സാമ്പത്തിക ശാസ്ത്രം

[തിരുത്തുക]

സൂക്ഷ്മ സാമ്പത്തിക ശാസ്ത്രത്തിൽ  തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നാൽ  സാമ്പത്തിക ഇടപാടുകളുടെ  സ്വാതന്ത്ര്യമാണ്. ലഭ്യമായ ചരക്കുകൾ, സേവനങ്ങൾ അല്ലെങ്കിൽ ആസ്തികൾ പോലുള്ളവ അവർക്ക് ഉചിതമെന്ന് തോന്നുന്ന രീതിയിൽ വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യം.ലഭ്യമായ, താല്പര്യമുള്ള  തൊഴിലിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യവും ഇതിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, തിരഞ്ഞെടുക്കാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം ആത്യന്തികമായി വിപണി മത്സരത്തെ ആശ്രയിച്ചിരിക്കുന്നു, കാരണം വാങ്ങുന്നവരുടെ ലഭ്യമായ ഓപ്ഷനുകൾ സാധാരണയായി വിൽപ്പനക്കാർ നിയന്ത്രിക്കുന്ന വിവിധ ഘടകങ്ങളുടെ ഫലമാണ്, അതായത് ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ മൊത്തത്തിലുള്ള ഗുണനിലവാരവും പരസ്യവും. ഒരു കുത്തക നിലനിൽക്കുന്ന സാഹചര്യത്തിൽ, ഉപഭോക്താവിന് മറ്റൊരു നിർമ്മാതാവിൽ നിന്ന് വാങ്ങാൻ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ല. [5][6]

വ്യക്തിബന്ധങ്ങളിൽ

[തിരുത്തുക]

ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ ഏറ്റവും ഉയർന്നുകേൾക്കുന്ന ഒന്നാണ് വ്യക്തിബന്ധങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം. വിവാഹിക ജീവിതം, ഇണ, സൗഹൃദം എന്നിവയിലേക്കല്ലാമുള്ള തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം ആത്യന്തികമായ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലക്ഷണമായി വിലയിരുത്തുന്നു. സാഹചര്യങ്ങളുടെ വ്യത്യാസമനുസരിച്ച് ഈ സംജ്ഞ ഇന്നും ഒരു തർക്കവിഷയമാണ്.[7][8]സ്വവർഗവിവാഹവുമായി ബന്ധപ്പെട്ട കോടതി ഇടപെടലുകളിൽ തെരഞ്ഞെടുപ്പിനുള്ള അവകാശം വ്യാപകമായി ചർച്ചചെയ്യപ്പെട്ടിരുന്നു. ഒരു വ്യക്തിക്ക് ഒരു പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം നിയമാനുസൃതമായി നൽകുന്നു, അത് നിഷേധിക്കപ്പെട്ടാൽ അത് അവന്റെ/അവളുടെ മനുഷ്യാവകാശത്തെ മാത്രമല്ല, ജീവിക്കാനുള്ള അവന്റെ/അവളുടെ അവകാശത്തെയും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തെയും ബാധിക്കും എന്നതായിരുന്നു ഏറ്റവും ശക്തമായ വാദം. [9]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫ്രീഡം_ഓഫ്_ചോയിസ്&oldid=3959523" എന്ന താളിൽനിന്ന് ശേഖരിച്ചത്