Jump to content

ഫ്രീഡറിഷ് അക്കും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Friedrich Accum
From the European Magazine (1820) engraving by James Thomson.
ജനനം(1769-03-29)മാർച്ച് 29, 1769
മരണംജൂൺ 28, 1838(1838-06-28) (പ്രായം 69)
തൊഴിൽChemist
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾRoyal Institution
Surrey Institution
Gas Light and Coke Company
Gewerbeinstitut
Bauakademie

ഫ്രീഡറിഷ് ക്രിസ്ത്യൻ അക്കും എന്ന ഫ്രെഡെരിക്ക് അക്കും (March 29, 1769 – June 28, 1838) ജർമ്മനിയിലെ ഒരു രസതന്ത്രശാസ്ത്രജ്ഞനായിരുന്നു. വാതകം പ്രകാശസ്രോതസ്സാക്കുന്നതിൽ പരീക്ഷണങ്ങൾ ചെയ്തു. അപക്കടകാരികളായ ചേരുവകൾ സംസ്കരിച്ച ഭക്ഷണത്തിൽ ചേർക്കാതിരിക്കാൻവേണ്ട പ്രവർത്തനങ്ങൾ ചെയ്തു അങ്ങനെ പൊതുജനങ്ങളുടെ താത്പര്യം രസതന്ത്രവിദ്യയിൽ കണക്കിലെടുക്കാൻ തുനിഞ്ഞു. [1]1793 മുതൽ 1821 വരെ അദ്ദേഹം ലണ്ടനിൽ താമസിച്ചു. അദ്ദേഹം തന്റെ സ്വന്തം പരീക്ഷണശാല വാണിജ്യപരമായി സ്ഥാപിച്ചു. രാസവസ്തുക്കളും പരീക്ഷണ ഉപകരണങ്ങളും അദ്ദേഹം തന്റെ ലാബിൽ നിർമ്മിക്കുകയും വിറ്റഴിക്കുകയും ചെയ്തു. ഫീസു വാങ്ങിക്കൊണ്ട് അക്കും അനേകം വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയിരുന്നു. ശാസ്ത്രസ്ഥാപനങ്ങളുമായിച്ചേർന്ന് അനേകം ഗവേഷണപ്രവർത്തനങ്ങളിലും മുഴുകി.

ജീവിതവും പ്രവർത്തനങ്ങളും

[തിരുത്തുക]

യവ്വനവും വിദ്യാഭ്യാസവും

[തിരുത്തുക]

ഹാനോവറിനു 30 കിലോമീറ്റർ ദൂരെ ഷൗബർഗ് ലിപ്പെ എന്ന സ്ഥലത്തു ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഒരു പട്ടാളക്കാരനായിരുന്നു. 1755ൽ അദ്ദേഹത്തിന്റെ പിതാവ് ജൂതമതത്തിൽനിന്നും ക്രിസ്തുമതത്തിലേയ്ക്കു മതപരിവർത്തനം ചെയ്തു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫ്രീഡറിഷ്_അക്കും&oldid=2362986" എന്ന താളിൽനിന്ന് ശേഖരിച്ചത്