ഫ്രൂട്ട് കാർവിംഗ്

പഴങ്ങളിലും പച്ചക്കറികളിലും കൊത്തുവേല ചെയ്ത് അലങ്കാര വസ്തുക്കളാക്കി മാറ്റുന്നതാണ് ഫ്രൂട്ട് കാർവിംഗ്. വെജിറ്റബിൾ കാർവിംഗ് എന്നും ഇത് അറിയപ്പെടുന്നു. യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങളായ തായ്‌ലാന്റ്, ചൈന, ജപ്പാൻ എന്നിവിടങ്ങളിലും സവിശേഷ സന്ദർഭങ്ങളിൽ ഈ കലാവിരുന്ന് ഒരുക്കാറുണ്ട്.
ഉപയാഗിക്കുന്ന പഴങ്ങൾ
[തിരുത്തുക]എല്ലാത്തരം പഴങ്ങളും ഉപയോഗിക്കാറുണ്ടെങ്കിലും തണ്ണിമത്തൻ, ആപ്പിൾ, സ്ട്രോബെറി, പൈനാപ്പിൾ എന്നിവയാണ് ഏറ്റവും അനുയോജ്യം.
ചരിത്രം
[തിരുത്തുക]ചൈന
[തിരുത്തുക]ടാങ് വംശത്തിന്റെ ഭരണകാലത്ത് (AD 618-906) തന്നെ ചൈനയിൽ ഫ്രൂട്ട് കാർവിംഗ് ഉണ്ടായിരുന്നു എന്നാണ് അനുമാനിക്കുന്നത്. ദേവതകളുടേയും പക്ഷിമൃഗാദികളുടേയും രൂപങ്ങളായിരുന്നു കൊത്തിയുണ്ടാക്കിയിരുന്നത്. ആഘോഷാവസരങ്ങൾക്കു പുറമേ, അതിഥികളെ സൽക്കരിക്കുന്നതിനും ഫ്രൂട്ട് കാർവിംഗ് നടത്തിയിരുന്നുവത്രേ.
തായ്‌ലന്റ്
[തിരുത്തുക]
തായ് സംസ്കാരത്തിൽ ഫ്രൂട്ട് കാർവിംഗിന് സവിശേഷ സ്ഥാനമുണ്ട് [1]. പ്രൈമറി പാഠ്യപദ്ധതിയിൽ ഫ്രൂട്ട് കാർവിംഗ് ഉൾപ്പെടുത്തിയതായി കാണാം[2]
ജപ്പാൻ
[തിരുത്തുക]
മുഖിമോണോ (Mukimono) എന്നറിയപ്പെടുന്ന ഫ്രൂട്ട് കാർവിംഗ് വളരെ പ്രാചീനകാലം മുതൽക്കേ ജപ്പാനിൽ പരിചിതമായിരുന്നു.
യൂറോപ്പ്
[തിരുത്തുക]യൂറോപ്പിൽ പതിനേഴാം നൂറ്റാണ്ടുമുതൽ ഫ്രൂട്ട് കാർവിംഗ് പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും, 1980കൾക്കു ശേഷം ഈ വിഷയത്തെ അധികരിച്ച് നിരവധി പുസ്തകങ്ങൾ രചിക്കപ്പെട്ടതായി കാണാം[3]
ചിത്രശാല
[തിരുത്തുക]-
ഫ്രൂട്ട് കാർവിംഗ്
-
Fruit & Vegetable carving
-
ആപ്പിൾ ആൻഡ്രോയ്ഡിന്റെ രൂപത്തിൽ
-
ഫ്രൂട്ട് കാർവിംഗ് - മത്തൻ
-
പ്രണയജോഡികൾ
-
ഫ്രൂട്ട് കാർവിംഗ്
അവലംബം
[തിരുത്തുക]- ↑ "History". thaicarving.co.uk. Archived from the original on 2015-11-25. Retrieved 2017-10-30.
- ↑ "History of Carving". The Garnish Guy. Archived from the original on 2017-10-19. Retrieved 3 December 2015.
- ↑ Abramson, Julia (2009). "Vegetable carving: for your eyes only". In Friedland, Susan R. (ed.). Vegetables: Proceedings of the Oxford Symposium on Food and Cooking 2008. Oxford Symposium. pp. 9–18. ISBN 9781903018668. Retrieved 1 December 2015.