ഫ്രൻസി
Frenzy | |
---|---|
സംവിധാനം | Alfred Hitchcock |
നിർമ്മാണം | Alfred Hitchcock |
തിരക്കഥ | Anthony Shaffer |
ആസ്പദമാക്കിയത് | Goodbye Piccadilly, Farewell Leicester Square by Arthur La Bern |
അഭിനേതാക്കൾ | Jon Finch Alec McCowen Barry Foster |
സംഗീതം | Ron Goodwin |
ഛായാഗ്രഹണം | Gilbert Taylor Leonard J. South |
ചിത്രസംയോജനം | John Jympson |
വിതരണം | Universal Pictures |
റിലീസിങ് തീയതി |
|
രാജ്യം | United Kingdom |
ഭാഷ | English |
ബജറ്റ് | $2 million[1] |
സമയദൈർഘ്യം | 116 minutes |
ആകെ | $12.6 million[2] |
1972 ൽ ഇറങ്ങിയ ഫ്രൻസി ഒരു സൈക്കോളജിക്കൽ ത്രില്ലർ സിനിമയാണ് . ലോകപ്രശസ്ത സംവിധായകനായ ആൽഫ്രഡ് ഹിച്ച്കോക്ക് സംവിധാനം ചെയ്ത ഇത് അതി പ്രശസ്തവും ഇപ്പോഴും സിനിമ പ്രേമികളെ രസിപ്പിക്കുന്നതുമായ ഒന്നാംതരം ചലച്ചിത്ര കാവ്യമാണ് . തിരക്കഥ എഴുതിയ ആന്റണി ഷാഫർ അതിനു അടിസ്ഥാനമാക്കിയത് ആർതർ ല ബേൺ എഴുതിയ ഗുഡ്‌ബെ പികാദില്ലി , ഫെയർ വെൽ ലെസിസ്റ്റർ സ്‌ക്വിയർ എന്ന നോവലിനെയാണ് . ഈ സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചത് റോൺ ഗുഡ്‌വിൻ ആയിരുന്നു .
സിനിമയുടെ ഇതിവൃത്തം ലണ്ടൻ നഗരത്തെ ഭീതിയിൽ ആഴ്ത്തുന്ന ഒരു കൊലയാളിയെ ചുറ്റിപ്പറ്റിയാണ്. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യുന്ന ഒരു മനോരോഗിയുടെ കഥ പറയുന്ന ഈ സിനിമ ബോക്സ് ഓഫീസിലും വൻ വിജയം ആയിരുന്നു
കഥാസാരം
[തിരുത്തുക]ലണ്ടൻ നഗരത്തിന്റെ പ്രാന്ത പ്രദേശം ആയ കോവേന്ത ഗാർഡൻ എന്ന സ്ഥലത്താണ് കഥ നടക്കുന്നത് . ആ കാലത്തു ആളുകൾ സ്ത്രീകളെ ബാലസംഗത്തിനു ശേഷം കഴുത്തിൽ ടൈ കെട്ടി കൊലപ്പെടുത്തുന്ന ഒരു കൊലയാളിയുടെ ഭീതിയിൽ ആയിരുന്നു . സിനിമയുടെ തുടക്കത്തിൽ തന്നെ കാണികൾക്കു മനസ്സിലാവും പഴക്കച്ചവടക്കാരൻ ആയ റോബർട്ട് റസ്‌ക് ആണ് കൊലയാളി എന്ന് . പക്ഷെ അതെ സമയം എല്ലാ സാഹചര്യ തെളിവുകളും റസ്‌കിന്റെ സുഹൃത്തായ റിച്ചാഡ് ബ്ലാനിക്കെതിരാണ് താനും . ബ്ലാനിയുടെ മുൻഭാര്യ ബ്രെണ്ട ഒരു മാട്രിമോണിയൽ സ്ഥാപനം നടത്തുന്നുണ്ട് . റോബർട്ട് റസ്‌ക് ഒരു പറ്റിയ ജീവിത പങ്കാളിയെ കിട്ടാൻ വേണ്ടി ബ്രെണ്ടയെ സമീപിക്കുന്നു . എന്നാൽ റസ്കിന്റെ മുൻകോപം കാരണം പറ്റിയ ഒരു പങ്കാളിയെ കണ്ടെത്താൻ സാധിക്കുന്നില്ല . ഒരു ദിവസം റസ്‌ക് ബ്രെണ്ടയുടെ ഓഫീസിൽ ചെന്ന് അവളെ വശീകരിക്കാൻ ശ്രമിക്കുന്നു . അവൾ ചെറുക്കുമ്പോൾ റസ്‌ക് അവളെ കൊല്ലുകയും ആരും കാണാതെ സ്ഥലം വിടുകയും ചെയ്യുന്നു . കുറച്ചു മുമ്പ് അവിടെ വന്നു ബ്രെണ്ടയെ ഭീഷണിപ്പെടുത്തിയ റിച്ചാഡ് ബ്ലാനി സ്വാഭാവികമായും ഈ കൊലപാതകത്തിൽ സംശയിക്കപ്പെടുന്നു. മറ്റൊരു സംഭവത്തിൽ ബ്ലാനിയുടെ ഗേൾ ഫ്രണ്ട് ബാർബറ ബബ്‌സിനെ റസ്‌ക് ആരും കാണാതെ കൊലപ്പെടുത്തുന്നു . ഇതും ബ്ലാനിയുടെ മേൽ ആണ് ആരോപിക്കപ്പെടുന്നത് . റസ്‌ക് ബബ്‌സിന്റെ മൃതശരീരം ഒരു ചാക്കിൽ കെട്ടി ഒരു ട്രക്കിൽ ഉപേക്ഷിക്കുന്നു . തിരിച്ചു വന്നപ്പോൾ ആണ് റസ്‌ക് മനസ്സിലാക്കുന്നത് തൻറെ അലങ്കാര ടൈ പിൻ ബാർബറ ബബ്‌സിന്റെ ശരീരത്തോടൊപ്പം ട്രക്കിൽ അകപ്പെട്ടു എന്നത് . R എന്ന അക്ഷരം അടയാളമായ ടൈ പിൻ ആരെങ്കിലും കണ്ടാൽ തന്റെ വിധി അതോടെ എഴുതപ്പെടും എന്ന് മനസ്സിലായ റസ്‌ക് വീണ്ടും ട്രക്കിൽ കയറുകയും മൃതശരീരത്തിന്റെ വിരലുകൾ പൊട്ടിച്ചെടുത്തു ടൈ പിൻ തിരിച്ചെടുക്കുകയും ചെയ്യുന്നു. അത്യന്തം മനോഹരമായി ചിത്രീകരിച്ചിട്ടുള്ള ഈ രംഗം കാണികൾക്കു ശ്വാസം അടക്കി പിടിച്ചു മാത്രമേ കാണാൻ കഴിയുകയുള്ളു .സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ യഥാർത്ഥത്തിൽ കുറ്റവാളി അല്ലെങ്കിലും ബ്ലാനി അറസ്റ്റ് ചെയ്യപ്പെടുന്നു . കേസ് അന്വേഷിക്കുന്ന ഡിറ്റക്റ്റീവ് ഓസ്‌ഫോർഡ് ബ്ലാനിയുടെ കേസ് വിശദമായ പുനഃപരിശോധന വേണ്ടതാണെന്നു തീരുമാനിക്കുന്നു . ഓസ്‌ഫോർഡും ഒരു വലിയ പാചകക്കാരിയാണെന്നു സ്വയം അഭിമാനിക്കുന്ന ഭാര്യയും കൂടിചേർന്നുള്ള രംഗങ്ങൾ നല്ല തമാശക്ക് വഴി നൽകുന്നതാണ് . ചിലരുടെ സഹായത്തോടെ ബ്ലാനി ജയിലിൽ നിന്നും രക്ഷപ്പെടുന്നു . ബ്ലാനി റസ്കിനോട് പകരം വീട്ടാൻ അയാളുടെ താമസ സ്ഥലത്തേക്ക് പുറപ്പെടുന്നു . കട്ടിലിൽ മൂടിപ്പുതച്ചു കിടക്കുന്ന രൂപം റസ്‌ക് ആണെന്ന് കരുതി അയാൾ ആ രൂപത്തെ ആക്രമിക്കുന്നു . ആയപ്പോൾ മാത്രമാണ് അയാൾ തിരിച്ചറിയുന്നത് അത് റസ്‌ക് കൊലപ്പെടുത്തിയ മറ്റൊരു സ്ത്രീയായിരുന്നു എന്ന്. കഴുത്തിൽടൈ ചുറ്റി കൊലപ്പെടുത്തിയ റസ്കിന്റെ മറ്റൊരു ഇര ആയിരുന്നു അത് .ഇതേ സമയം ബ്ലാനിയെ അന്വേഷിച്ചു ഓസ്‌ഫോർഡ് അവിടെ എത്തുന്നു . ബ്ലാനി തന്റെ നിരപരാധിത്തം തെളിയിക്കാൻ പാടുപെടുമ്പോൾ രണ്ടു പേരും വാതിലിന് പുറത്തു അസാധാരണമായ ശബ്ദം കേൾക്കുന്നു . മൃതശരീരം കൊണ്ട് പോവാൻ വേണ്ടി വലിയ ട്രങ്ക് പെട്ടിയുമായി കയറി വരുന്ന റസ്ക് മറ്റു രണ്ടു പേരെയും കണ്ടു അന്ധാളിച്ചു നിൽക്കുന്നു . "നിങ്ങൾ ഇപ്പോൾ ടൈ ധരിച്ചിട്ടില്ലല്ലോ റസ്‌ക്" എന്ന അർത്ഥഗർഭമായ ഓസ്‌ഫോർഡിന്റെ കമന്റോടെ സിനിമ അവസാനിക്കുന്നു
കഥാപാത്രങ്ങളും അഭിനേതാക്കളും
[തിരുത്തുക]റിച്ചാർഡ് ബ്ലാനി - ജോൺ ഫ്ളിൻജ് റോബർട്ട് റസ്ക് - ബാരി ഫോസ്റ്റർ ഇൻസ്‌പെക്ടർ ഓസ്‌ഫോർഡ് - അലക് മാക് കൊവെൻ ബ്രെണ്ട - ബാർബറ ഹണ്ട്
ആൽഫ്രഡ് ഹിച്ചകോക്ക് ചില രംഗങ്ങളിൽ ഈ സിനിമയിൽ പ്രത്യക്ഷമാവുന്നുണ്ട് . ഈ സിനിമയിൽ ആണ് ഹിച്ച്കോക്ക് ആദ്യമായി കഥാപാത്രങ്ങളെ ചില രംഗങ്ങളിൽ നഗ്നരായി ചിത്രീകരിച്ചിട്ടുള്ളത് . അതിന്റെ പേരിൽ അദ്ദേഹം ചില വിമർശനങ്ങൾ ഏൽക്കേണ്ടി വരികയും ചെയ്തു .
വിലയിരുത്തലുകൾ
[തിരുത്തുക]സിനിമ പുറത്തിറങ്ങിയ ശേഷം വളരെ നല്ല അഭിപ്രായമാണ് നിരൂപകന്മാരിൽ നിന്നും കിട്ടിയത് . ഇത് കൂടാതെ ബോക്സ് ഓഫീസിലും സിനിമ വൻ വിജയം ആയിരുന്നു . ഇപ്പോഴും ഈ സിനിമ ചലച്ചിത്ര ആസ്വാദകരെയും നിരൂപകരെയും ആകർഷിക്കുന്നു
സൂചിക
[തിരുത്തുക]1 .നാറ്റ് സെഗാലോഫ് , ഫൈനൽ കട്സ് , ദി ലാസ്റ്റ് ഫിലിംസ് ഓഫ് 50 ഗ്രേയ്റ്റ് ഡയറക്ടേഴ്സ് ബെയർ മനോർ മീഡിയ 2013 2 .മാക് ഗില്ലിഗൻ , പാട്രിക് .ആൽഫ്രഡ് ഹിച്ച്കോക്ക് : എ ലൈഫ് ഇൻ ഡാർക്‌നെസ്സ് ആൻഡ് ലൈറ്റ് ; റീഗൻ ബുക്ക്സ്
അവലംബം
[തിരുത്തുക]1. http://www.imdb.com/title/tt0068611/ 2. https://the.hitchcock.zone/wiki/Frenzy_(1972)
- ↑ Nat Segaloff, Final Cuts: The Last Films of 50 Great Directors, Bear Manor Media 2013 p 131
- ↑ "Frenzy, Box Office Information". The Numbers. Archived from the original on 10 സെപ്റ്റംബർ 2013. Retrieved 22 മേയ് 2012.