ഫ്ലട്ടർ (സോഫ്റ്റ്വെയർ)
Original author(s) | |
---|---|
വികസിപ്പിച്ചത് | Google and community |
ആദ്യപതിപ്പ് | Alpha (v0.0.6) / മേയ് 2017[1] |
Stable release | 1.5.4
/ മേയ് 7, 2019[2] |
Preview release | |
റെപോസിറ്ററി | |
ഭാഷ | C, C++, Dart and Skia Graphics Engine[5] |
പ്ലാറ്റ്‌ഫോം | Development: Windows, MacOS and Linux, Target: Android, iOS, Google Fuchsia, Web platform and Desktop |
തരം | Application framework |
അനുമതിപത്രം | New BSD License |
വെബ്‌സൈറ്റ് | flutter |
ഗൂഗിൾ സൃഷ്ടിച്ച ഒരു ഓപ്പൺ സോഴ്‌സ് യു.ഐ ടൂൾകിറ്റാണ് ഫ്ലട്ടർ. ആൻഡ്രോയ്ഡ്, ഐ.ഒ.എസ്. എന്നിവയ്‌ക്കായുള്ള അപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനും, ഗൂഗിളിന്റെ ഫ്യൂഷിയയ്ക്കായി അപ്ലിക്കേഷനുകൾ സൃഷ്‌ടിക്കുന്നതിനുമുള്ള പ്രാഥമിക മാർഗ്ഗമായും ഇത് ഉപയോഗിക്കുന്നു. [6][7]
2015-ൽ ആദ്യമായി ഫ്ലട്ടറിനെ കുറിച്ചുള്ള വിവരണങ്ങൾ രേഖപ്പെടുത്തുകയും, പിന്നീട് 2017 മെയ് മാസത്തിൽ ഫ്ലട്ടർ ആദ്യമായി പുറത്തിറങ്ങുകയും ചെയ്തു.[8][9]
ചരിത്രം
[തിരുത്തുക]ഫ്ലട്ടറിന്റെ ആദ്യ പതിപ്പ് "സ്കൈ" എന്നായിരുന്നു അറിയപ്പെട്ടത്. അത് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിച്ചിരുന്നത്. 2015-ലെ ഡാർട്ട് ഡെവലപ്പർ ഉച്ചകോടിയിൽ[10] ഇത് ഒരു സെക്കൻഡിൽ 120 ഫ്രെയിമുകളിൽ സ്ഥിരതയോടെ റെൻഡർ ചെയ്യാൻ കഴിയുമെന്ന ധാരണയിൽ അവതരിപ്പിക്കപ്പെട്ടു.[11] 2018 സെപ്റ്റംബറിൽ ഷാങ്ഹായിൽ നടന്ന ഗൂഗിൾ ഡെവലപ്പർ ഡേയ്‌സിന്റെ മുഖ്യ പ്രഭാഷണത്തിനിടെ, ഫ്ലട്ടർ 1.0-ന് മുമ്പുള്ള അവസാനത്തെ പ്രധാന പതിപ്പായ ഫ്ലട്ടർ റിലീസ് പ്രിവ്യൂ 2 ഗൂഗിൾ പ്രഖ്യാപിച്ചു. ആ വർഷം ഡിസംബർ 4-ന്, ഫ്ലട്ടർ ലൈവ് ഇവന്റിൽ ഫ്ലട്ടർ 1.0 പുറത്തിറക്കി. ഇത് ഫ്രെയിംവർക്കിന്റെ ആദ്യ സ്ഥിരതയുള്ള പതിപ്പിനെ സൂചിപ്പിക്കുന്നു. 2019 ഡിസംബർ 11-ന് ഫ്ലട്ടർ ഇന്ററാക്ടീവ് ഇവന്റിൽ ഫ്ലട്ടർ 1.12 പുറത്തിറങ്ങി.[12]
2020 മെയ് 6-ന്, ഡാർട്ട് സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് കിറ്റ് (SDK) പതിപ്പ് 2.8, ഫ്ലട്ടർ 1.17.0 എന്നിവ പുറത്തിറക്കി. ഐഒഎസ് ഉപകരണങ്ങളിലെ പ്രകടനം ഏകദേശം 50% മെച്ചപ്പെടുത്തുന്ന മെറ്റൽ എപിഐ(API)-യ്‌ക്കുള്ള പിന്തുണയും പുതിയ മെറ്റീരിയൽ വിജറ്റുകളും നെറ്റ്‌വർക്ക് ട്രാക്കിംഗ് വികസിപ്പിക്കുന്ന ഉപകരണങ്ങളും ചേർക്കുന്നു.
2021 മാർച്ച് 3-ന്, ഒരു ഓൺലൈൻ ഫ്ലട്ടർ എൻഗേജ് ഇവന്റിനിടെ ഗൂഗിൾ ഫ്ലട്ടർ 2 പുറത്തിറക്കി. പുതിയ കാൻവാസ് കിറ്റ്(CanvasKit) റെൻഡററും വെബ് നിർദ്ദിഷ്ട വിജറ്റുകളും, വിൻഡോസ്(Windows), മാക്ഒഎസ്(macOS), ലിനക്സ്(Linux) എന്നിവയ്‌ക്കുള്ള ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷൻ പിന്തുണയും മെച്ചപ്പെടുത്തിയ ആഡ്-ടു-ആപ്പ് എപിഐകളും ഉള്ള വെബ് അധിഷ്‌ഠിത ആപ്ലിക്കേഷനുകൾക്ക് ഈ പ്രധാന അപ്‌ഡേറ്റ് ഔദ്യോഗിക പിന്തുണ നൽകി.[13] ഈ പതിപ്പ് ഡാർട്ട് 2.0 ഉപയോഗിക്കുന്നു. സുരക്ഷിതത്വമുള്ള നൾ-സേഫ്റ്റി ഫീച്ചർ ഡാർട്ടിന്റെ ഈ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇത് നിരവധി ബ്രേക്കിംഗ് മാറ്റങ്ങൾക്കും, നിരവധി ബാഹ്യ പാക്കേജുകളിൽ പ്രശ്നങ്ങൾക്കും കാരണമായി. എന്നിരുന്നാലും, ഈ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉപകരണങ്ങളും ഫ്ലട്ടർ ടീം ഉൾപ്പെടുത്തിയിട്ടുണ്ട്.[14]
അവലംബം
[തിരുത്തുക]- ↑ Chris Bracken. "Release v0.0.6: Rev alpha branch version to 0.0.6, flutter 0.0.26 (#10010) · flutter/flutter". GitHub. Retrieved 2018-08-08.
- ↑ https://github.com/flutter/flutter/releases
- ↑ https://github.com/flutter/flutter/releases/tag/v1.6.0
- ↑ https://github.com/flutter/flutter/wiki/Changelog
- ↑ "FAQ - Flutter". Retrieved 2018-08-08.
- ↑ "Google's "Fuchsia" smartphone OS dumps Linux, has a wild new UI". Ars Technica.
- ↑ Amadeo, Ron (2018-02-27). "Google starts a push for cross-platform app development with Flutter SDK". Ars Technica (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-06-11.
{{cite web}}
: CS1 maint: url-status (link) - ↑ "With Flutter, Google Aims Dart to Mobile App Cross-Development". InfoQ (in ഇംഗ്ലീഷ്). Retrieved 2022-03-17.
- ↑ "Google announces Flutter 1.0, the first stable release of its cross-platform mobile development toolkit". Android Police (in അമേരിക്കൻ ഇംഗ്ലീഷ്). 2018-12-05. Retrieved 2022-03-17.
- ↑ "Sky: An Experiment Writing Dart for Mobile (Dart Developer Summit 2015)". YouTube.
- ↑ Amadeo, Ron (1 May 2015). "Google's Dart language on Android aims for Java-free, 120 FPS apps". Ars Technica.
- ↑ "Flutter: the first UI platform designed for ambient computing" (in ഇംഗ്ലീഷ്). Flutter blog. Retrieved 2019-12-11.
- ↑ "Version 2 of Google's Flutter toolkit adds support for desktop and web apps". TechCrunch (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-03-06.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Migrating to null safety". dart.dev. Retrieved 2022-02-04.[പ്രവർത്തിക്കാത്ത കണ്ണി]