ബംഗാളി ഭാഷാ പ്രസ്ഥാനം
ദൃശ്യരൂപം
ബംഗാളി ഭാഷയുടെ അംഗീകരത്തിനു വേണ്ടി പൂർവ്വപാകിസ്താനിൽ (ഇന്നത്തെ ബംഗ്ലാദേശ് )ൽ നടന്ന സമരമാണ് ബംഗാളി ഭാഷാ പ്രസ്ഥാനം (Bengali: ভাষা আন্দোলন; ഭാഷാ ആന്ദോളൻ).മതാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട പാകിസ്താൻ ഡൊമീനിയനിലെ കിഴക്കൻപാകിസ്താനും പടിഞ്ഞാറൻ പാകിസ്താനും സാസ്കാരികമായി ദൂരെയുള്ള സ്ഥലങ്ങളായിരുന്നു. പക്ഷേ ഈ വൈവിധ്യങ്ങൾ അംഗീകരിക്കുന്നതിന് പകരം ഉറുദുവും മറ്റും ബംഗാൾ പ്രദേശത്തിനുമേൽ അടിച്ചേൽപ്പിക്കാനാണ് പാകിസ്താൻ സർക്കാർ ശ്രമിച്ചത്. ഉറുദു മാത്രം ഔദ്യോഗിക ഭാഷയാക്കിയതിനെതിരെ പ്രധാനമായും ബംഗാളി മാത്രം സംസാരിക്കുന്ന കിഴക്കൻ പാകിസ്താനിലെ ജനങ്ങൾ മുന്നോട്ട് വരികയായിരുന്നു.പിന്നീട് ബംഗ്ലാദേശ് ഒരു സ്വതന്ത്ര രാജ്യമായി മാറുന്നതടക്കമുള്ള സംഭവഗതികൾക്ക് ഇത് കാരണമായി.