ബകോംഗോ
ദൃശ്യരൂപം
![]() | |
![]() ![]() ![]() | |
ഭാഷകൾ | |
Kongo language, Lingala language, Portuguese, French | |
other Bantu peoples |
കോംഗോയിലെ ഏറ്റവും വലിയ ഗ്രോത്രങ്ങളിൽ ഒന്നാണ് ബകോംഗോ. ഇവർ കോംഗോ ജനം എന്നും അറിയപ്പെടുന്നു. 'വേട്ടക്കാരൻ' എന്നാണ് ബകോംഗോയ്ക്ക് അർത്ഥം. കോംഗോ നദിക്കരയിൽ ബി.സി. 500 ൽ ആണ് ഇവർ കുടിയേറ്റം തുടങ്ങിയത്. പിന്നീട് ആഫ്രിക്കയിലെ പ്രധാന രാജ്യങ്ങളിൽ ഒന്നിന് ഇവർ രൂപം കൊടുത്തു. കോംഗോകൾ ബാണ്ടു ഗോത്രസംഘത്തിൽ ഉൾപ്പെടുന്നു. 15 ആം നൂറ്റാണ്ടിൽ യൂറോപ്യൻ അധിനിവേശം ഉണ്ടാകുന്നതോടെയാണ് കോംഗോ രാജ്യത്തിന്റെ അപചയം തുടങ്ങുന്നത്.
ഡി ആർ കോംഗോ, കോംഗോ റിപ്പബ്ലിക്, അംഗോള എന്നീ രാജ്യങ്ങളിലായി ഒന്നേകാൽ കോടിയോളം കോംഗോകൾ താമസിക്കുന്നു. ഇവരുടെ ഭാഷ കികോംഗോ എന്നറിയപ്പെടുന്നു. മിക്ക കോംഗോകളും ക്രിസ്ത്യാനികളാണ്. കൃഷിയാണ് കോംഗോകളുടെ മുഖ്യതൊഴിൽ. മരച്ചീനി, ചോളം, ഉരുളക്കിഴങ്ങ്, നിലക്കടല, കാപ്പി എന്നിവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്.