ബകൻ
ബകൻ | |
---|---|
Mahabharata character | |
പ്രമാണം:Bhima fighting with Bakasura color.jpg Bakasura was beaten by Bhima | |
Information | |
Demon | |
ലിംഗഭേദം | Male |
ബന്ധം | Rakshasa |
മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ബകൻ അഥവാ ബകാസുരൻ. ഇയാളെ ഭീമൻ വധിച്ചുവെന്ന് മഹാഭാരതം പറയുന്നു. എകചക്ര എന്ന ഗ്രാമത്തിൽ താമസിച്ചിരുന്ന വലിയ വിശപ്പുകാരനായ ഇയാൾ നാട്ടുകാരെ ആക്രമിച്ചു എന്നും പിന്നീട് നാട്ടുകാരുമായി ഉണ്ടാക്കിയ ഉടമ്പടിപ്രകാരം ഒരു വണ്ടി ചോറും കാളകളും കൊണ്ടുവന്ന ആളെയും ഭക്ഷിക്കുമായിരുന്നത്രേ. വനവാസകാലത്തെ പാണ്ഡവർ ഇവിടെ എത്തി എന്നും കുന്തിയുടെ നിർദ്ദേശപ്രകാരം ഭീമൻ ചോറും കൊണ്ട് പോയി ഇയാളെ വധിച്ചു എന്നും കഥ പറയുന്നു. കേരളത്തിൽ കരിക്കാട് എന്ന ഗ്രാമത്തിന്റെ കഥയിൽ ബകൻ വരുന്നുണ്ട്. നിലമ്പൂരിനടുത്തുള്ള എടക്കര എകചക്രയുടെ മാറ്റം വന്ന രൂപമാണെന്ന് അവിടുത്തുകാർ വിശ്വസിക്കുന്നു. കരുളായി അടുത്ത് ബകൻ കുന്ന് എന്ന ഒരു കുന്നും ഉണ്ട്. ഇന്ന് പശ്ചിമബംഗാളിൽ ഉള്ള രാം പൂർ ഹാട്ടിലെ ഒരു ചെറിയ ഗ്രാമമാണ് എകചക്ര എന്നും പറയപ്പെടുന്നു. ബർദ്വാൻ ജില്ലയിലെ അജയ് നദീതീരത്തുള്ള പാണ്ഡവേശ്വർ എന്ന സ്ഥലത്തെയും ഇവിടമാഇ ചിത്രീകരിക്കുന്നുണ്ട്. ഇപ്പോൾ അവിടെ നിംബാർക്ക സമ്പ്രദായത്തിലുള്ള ഒരു മഠം ഉണ്ട്.[1][2]
മറ്റൊരു പഠനപ്രകാരം മഹാരാഷ്റ്റ്രയിലെ ജലഗാവോൻ ജില്ലയിൽ എറന്ദോൾ ഗ്രാമത്തിലാണ് അവർ താമസിച്ചതെന്നു പറയുന്നു. ഒരു കുളവും പദ്മാലയ് ഗണേഷ് മന്ദിരവും ഒരുപാട് സഞ്ചാരികളെ ആകർഷിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Khoni Shohore Pran Peyeche (Bengali)". anandabazar.com. Retrieved October 10, 2017.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "বীরভূমের ইতিহাসে পৌরাণিক এবং তান্ত্রিক প্রসঙ্গ". bongodorshon.com. May 17, 2017. Retrieved October 10, 2017.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)