ബദൽ മാധ്യമം
Journalism |
---|
Areas |
Genres |
Social impact |
News media |
Roles |
കാലഹരണപ്പെട്ടതും സ്ഥാപനവത്കൃതവുമായ സാമൂഹിക സമ്പ്രദായങ്ങളേയും രാഷ്ട്രീയനിലപാടുകളേയും ചിന്താപദ്ധതികളേയും ചോദ്യംചെയ്യുകയും തിരസ്കരിക്കുകയും ചെയ്യുന്ന ബഹുജന മാധ്യമ രൂപങ്ങളെയാണ് ബദൽ മാധ്യമം (Alternative Media) എന്നു വിളിക്കുന്നത്. പരമ്പരാഗതമായി വിശ്വസിച്ചുവരുന്ന പ്രതിലോമപരമായ മൂല്യങ്ങൾ പുനരവലോകന ചെയ്യാനും സമൂഹത്തിൽ പുത്തൻ അവബോധം സൃഷ്ടിക്കാനും ബദൽ മാധ്യമങ്ങൾ ശ്രമിക്കുന്നു. "റാഡിക്കൽ" എന്ന പദവും ബദൽ മധ്യമങ്ങളെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. സവിശേഷ ആശയങ്ങൾ പുലർത്തുന്ന വിഭാഗങ്ങളുടെ വീക്ഷണങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ അവഗണിക്കുകയോ തമസ്കരിക്കുകയോ ചെയ്യുമ്പോഴാണ് ബദൽ മാധ്യമങ്ങൾ ജന്മം കൊള്ളുന്നത്. ജനകീയപ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കാൻ ബദൽ മാധ്യമങ്ങൾ ശ്രമിക്കുന്നു. കമ്പോളത്തിൽ മത്സരിക്കാൻ കഴിയാത്തതും സാമ്പത്തിക പ്രതിസന്ധിയും ഈ മാധ്യമങ്ങളുടെ നിലനിൽപ്പിന് വെല്ലുവിളിയാവാറുണ്ട്.
അവലംബം
[തിരുത്തുക]മാധ്യമ നിഘണ്ടു-ഡി സി വിജ്ഞാനകോശ നിഘണ്ടു പരമ്പര-2003