ബനേഹ്
ബനേഹ്
Persian: بانه | |
---|---|
City | |
ലുവ പിഴവ് ഘടകം:Location_map-ൽ 526 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Iran Kurdistan" does not exist | |
Coordinates: 35°59′49″N 45°53′07″E / 35.99694°N 45.88528°E[1] | |
Country | ഇറാൻ |
Province | കുർദിസ്ഥാൻ പ്രവിശ്യ |
County | Baneh |
District | Central |
വിസ്തീർണ്ണം | |
• ആകെ | 1,584.5 ച.കി.മീ. (611.8 ച മൈ) |
ഉയരം | 1,554 മീ (5,098 അടി) |
ജനസംഖ്യ (2016)[2] | |
• ആകെ | 1,10,218 |
• ജനസാന്ദ്രത | 70/ച.കി.മീ. (180/ച മൈ) |
സമയമേഖല | UTC+3:30 (IRST) |
ഏരിയ കോഡ് | 087-342 |
വെബ്സൈറ്റ് | www |
ബനേഹ് (പേർഷ്യൻ: بانه) ഇറാനിലെ കുർദിസ്ഥാൻ പ്രവിശ്യയിലെ ബനേഹ് കൗണ്ടിയിലെ മദ്ധ്യ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. കൗണ്ടിയുടെയും ജില്ലയുടെയും തലസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്, ഇറാഖ് കുർദിസ്ഥാനുമായുള്ള ഇറാൻ്റെ അതിർത്തിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയും സാക്വസിൽ നിന്ന് 60 കിലോമീറ്റർ തെക്കുപടിഞ്ഞാറായും സർദാഷ്ടിൽ നിന്ന് 70 കിലോമീറ്റർ തെക്കുകിഴക്കായും സ്ഥിതി ചെയ്യുന്നു. ഇറാഖിലെ കുർദിസ്ഥാൻ മേഖലയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ (18 മൈൽ) അകലെയായി സ്ഥിതിചെയ്യുന്ന ബനേഹ് നഗരം ഇറാനും ഇറാഖും തമ്മിലുള്ള അതിർത്തി നഗരങ്ങളിലൊന്നാണ്. ഇറാഖിലെ മാരിവാൻ, സർദാഷ്ത്, സഖേസ്, കുർദിസ്ഥാൻ മേഖലകളുമായി അതിർത്തി പങ്കിടുന്ന ബനേഹ് നഗരത്തിന് റോഡ് കണക്ഷനും പ്രകൃതിദത്തവും വലുതുമായ ഓക്ക് വനങ്ങളുണ്ട്.[3]
ചരിത്രം
[തിരുത്തുക]ചരിത്രപരമായി, ഓട്ടോമൻ സാമ്രാജ്യവുമായി അടുത്ത് കിടന്നിരുന്ന ബനേഹ് നഗരത്തിന് അക്കാലത്ത് തന്ത്രപരവും രാഷ്ട്രീയവുമായ പ്രാധാന്യമുണ്ടായിരുന്നു. മുമ്പ് ഈ നഗരം അർദലൻ, ബാബൻ, മൊക്രാൻ എന്നീ മൂന്ന് കുർദിഷ് നാട്ടുരാജ്യങ്ങളുടെ ഭാഗമായിരുന്നു.[4]
രണ്ട് കോട്ടകളുണ്ടായിരുന്ന പഴയ നഗരം മതപരവും മതേതരവുമായ അധികാരം കൈവശം വച്ചിരുന്ന എക്ത്യാർ-അൽ-ദീൻ കുടുംബമാണ് ഭരിച്ചിരുന്നത്. സഫാവിദ് കാലഘട്ടത്തിൽ വളരെ ആദരിക്കപ്പെട്ടിരുന്ന ഈ കുടുംബത്തിന് അക്കാലത്ത് 'സുൽത്താൻ' എന്ന പദവി ലഭിക്കുകയും ചെയ്തു. കൂടാതെ, പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ ഖോയ് കൗണ്ടിയിലെ ഖോയ് മുതൽ കെർമാൻഷാ പ്രവിശ്യ വരെയുള്ള മുഴുവൻ ഭൂപ്രദേശങ്ങളും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ബനേയിലെ ഭരണാധികാരികളിൽ നിക്ഷിപ്കമായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ, മിർസാ ബേഗ് ബി. മീർ മൊഹമ്മദ് ഫലത്തിൽ ബനേഹ് നഗരത്തിൻറേയും പരിസരത്തിൻ്റെയും സ്വതന്ത്രനായ ആദ്യത്തെ ഭരണാധികാരിയായി മാറി.[5]
18-ഉം 19-ഉം നൂറ്റാണ്ടുകളിൽ,പകർച്ചവ്യാധികളാൽ വലഞ്ഞിരുന്ന നഗരത്തിലെ ജനസംഖ്യയുടെ വലിയൊരു ഭാഗം കൊന്നൊടുക്കപ്പെട്ടു. ഇറാനിലെ ആംഗ്ലോ-സോവിയറ്റ് അധിനിവേശത്തെത്തുടർന്ന് രണ്ടാം ലോകമഹായുദ്ധസമയത്ത് പഹ്‌ലവി ഇറാനിൽ നടന്ന ഗോത്രകലാപമായ ഹമാ റാഷിദ് കലാപത്തിൻറെ ഭാഗമായി 1944-ൽ നഗരം പ്രക്ഷുബ്ധമായിരുന്നു.[6] ഇറാനിലുടനീളമുണ്ടായ അരാജകത്വത്തിൻ്റെ പൊതുവായ അന്തരീക്ഷത്തിൽ പൊട്ടിപ്പുറപ്പെട്ട ഗോത്രവർഗ കലാപത്തിലെ പ്രധാന വിഭാഗം മുഹമ്മദ് റാഷിദിൻ്റെ നേതൃത്വത്തിലുള്ളതായിരുന്നു. 1941 സെപ്റ്റംബർ 27 മുതൽ മെയ് 1942 വരെ നീണ്ടുനിൽക്കുകയും തുടർന്ന് 1944 ൽ വീണ്ടും പൊട്ടിപ്പുറപ്പെടുകയും ചെയ്ത് ഈ കലാപത്തിൻറെ അനന്തരഫലം ഫലം റാഷിദിൻ്റെ പരാജയമായിരുന്നു. 1980-കളിലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ ഇരു വിഭാഗവും പരസ്പരം ബോംബാക്രമണം നടത്തിയിരുന്നു. യുദ്ധസമയത്ത് പ്രദേശവാസികളിൽ ഭൂരിഭാഗവും ഇറാഖിലേക്ക് പലായനം ചെയ്യുകയും പ്രദേശത്തിൻ്റെ ഭൂരിഭാഗവും നശിപ്പിക്കപ്പെടുകയും ചെയ്തു.[7]
ജനസംഖ്യാശാസ്ത്രം
[തിരുത്തുക]ഭാഷയും വംശീയതയും
[തിരുത്തുക]കുർദിഷ് ഭാഷയുടെ വകഭേദമായ സൊറാനി സംസാരിക്കുന്ന ഷാഫി കുർദിഷുകൾ ആണ് ഈ നഗരത്തിലെ ഭൂരിപക്ഷം ജനസംഖ്യ.[8]
ജനസംഖ്യ
[തിരുത്തുക]2006 ലെ ദേശീയ സെൻസസ് സമയത്ത് നഗരത്തിലെ ജനസംഖ്യ 15,857 കുടുംബങ്ങളിലായി 69,635 ആയിരുന്നു.[9] 2011-ലെ സെൻസസ് പ്രകാരം 22,149 കുടുംബങ്ങളിലായി 85,190 പേർ ഇവിടെ വസിച്ചിരുന്നു.[10] പിന്നീട് 2016 ൽ നടന്ന ഒരു സെൻസസ് നഗരത്തിലെ ജനസംഖ്യ 30,743 കുടുംബങ്ങളിൽ 110,218 ആളുകളായി കണക്കാക്കി.[2] ശേഷം സാനന്ദജ്, സാക്വസ്, മാരിവൻ എന്നീ നഗരങ്ങൾക്ക് ശേഷം കുർദിസ്ഥാൻ പ്രവിശ്യയിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ നഗരമായി ബനേഹ് മാറി.
ശ്രദ്ധേയ വ്യക്തികൾ
[തിരുത്തുക]ഇബ്രാഹിം യൂനസി : എഴുത്തുകാരനും വിവർത്തകനും
ബഹ്മാൻ ഘോബാഡി: സംവിധായകനും എഴുത്തുകാരനും
അതാ നഹേയ് : നോവലിസ്റ്റും വിവർത്തകയും
ഇബ്രാഹിം അലിപൂർ : ഫോട്ടോഗ്രാഫർ
കീവാൻ കരിമി : സംവിധായകൻ
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ OpenStreetMap contributors (16 August 2023). "Baneh, Baneh County" (Map). OpenStreetMap (in പേർഷ്യൻ). Retrieved 16 August 2023.
- ↑ 2.0 2.1 "Census of the Islamic Republic of Iran, 1395 (2016)". AMAR (in പേർഷ്യൻ). The Statistical Center of Iran. p. 12. Archived from the original (Excel) on 8 May 2022. Retrieved 19 December 2022.
- ↑ "Baneh".
- ↑ Marduk, A. (1988). "BĀNA". Encyclopedia Iranica.
- ↑ Marduk, A. (1988). "BĀNA". Encyclopedia Iranica.
- ↑ Jwaideh, Wadie (2006-06-19). The Kurdish National Movement: Its Origins and Development (in ഇംഗ്ലീഷ്). Syracuse University Press. pp. 245. ISBN 978-0-8156-3093-7.
- ↑ Marduk, A. (1988). "BĀNA". Encyclopedia Iranica.
- ↑ Marduk, A. (1988). "BĀNA". Encyclopedia Iranica.
- ↑ "Census of the Islamic Republic of Iran, 1385 (2006)". AMAR (in പേർഷ്യൻ). The Statistical Center of Iran. p. 12. Archived from the original (Excel) on 20 September 2011. Retrieved 25 September 2022.
- ↑ "Census of the Islamic Republic of Iran, 1390 (2011)". Syracuse University (in പേർഷ്യൻ). The Statistical Center of Iran. p. 12. Archived from the original (Excel) on 19 January 2023. Retrieved 19 December 2022.