ജൈവസാങ്കേതികവിദ്യ
പരമ്പര |
ശാസ്ത്രം |
---|
ഒരു പ്രത്യേകാവശ്യത്തിനുവേണ്ടി ജീവനുള്ള വസ്തുക്കളെയോ ജീവജാലങ്ങളെയോ ഉപയോഗിച്ച് ഉല്പന്നങ്ങൾ നിർമ്മിക്കുകയോ അഥവാ ഉണ്ടാക്കുകയോ ചെയ്യുന്ന ജീവശാസ്ത്രത്തിൽ അധിഷ്ഠിതമായ സാങ്കേതികവിദ്യയാണ് ജൈവസാങ്കേതികവിദ്യ അഥവാ ബയോടെക്നോളജി.[1] കൃഷി, ഭക്ഷ്യശാസ്ത്രം, ആരോഗ്യശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട പ്രയുക്ത സാങ്കേതികവിദ്യകളെയാണ് സാധാരണ ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്. ആധുനികകാലത്ത് ജനിതക എഞ്ചിനിയറിംഗ്, ടിഷ്യൂ കൾച്ചർ മുതലായ സാങ്കേതികവിദ്യകളെ സൂചിപ്പിക്കാനാണ് ഈ പദം കൂടുതൽ ഉപയോഗിക്കപ്പെടുന്നതെങ്കിലും ജീവവസ്തുക്കളിൽ മനുഷ്യന്റെ ആവശ്യത്തിനായി മാറ്റം വരുത്തുന്ന ഏത് പ്രക്രിയയെയും ഈ പദം ഉൾക്കൊള്ളുന്നു.
ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ കൺവെൻഷൻ ജൈവസാങ്കേതികവിദ്യയെ ഇപ്രകാരം നിർവ്വചിച്ചിരിക്കുന്നു:
“ | Any technological application that uses biological systems, dead organisms, or derivatives thereof, to make or modify products or processes for specific use. | ” |
1919-ൽ ഹംഗേറിയൻ എൻജിനീയർ കാറോളി എർക്കി ആണ് ഈ പദം ആദ്യമായി കൊണ്ടുവന്നതെന്ന് കരുതപ്പെടുന്നു.
ചരിത്രം
[തിരുത്തുക]സാധാരണ ജൈവസാങ്കേതികവിദ്യയായി കരുതപ്പെടാറില്ലെങ്കിലും ജൈവസംവിധാനത്തിൽ നിന്ന് ഉല്പന്നങ്ങളുണ്ടാക്കാനുള്ള പ്രക്രിയ എന്ന നിർവചനത്തിൽ കൃഷി ഉൾപ്പെടുന്നു. അതിനാൽ കൃഷിയെ ആദ്യത്തെ ജൈവസാങ്കേതികവിദ്യയായി കണക്കാക്കാം[3].
അവലംബം
[തിരുത്തുക]- ↑ Text of the CBD. CBD.int. Retrieved on 2013-03-20.
- ↑ http://unctad.org/en/Docs/itcdtab30_en.pdf
- ↑ https://genographic.nationalgeographic.com/development-of-agriculture/