ബസവരാജ് ബൊമ്മൈ
ബസവരാജ് ബൊമ്മൈ | |
---|---|
23rd Chief Minister of Karnataka | |
ഓഫീസിൽ 28 July 2021 - 15 May 2023 | |
ഗവർണ്ണർ | താവർചന്ദ് ഗെഹ്‌ലോട്ട് |
Deputy |
|
മുൻഗാമി | ബി.എസ്. യെദിയൂരപ്പ |
കാബിനറ്റ് മന്ത്രി, കർണാടക സർക്കാർ | |
ഓഫീസിൽ 26 Aug 2019 – 26 July 2021 | |
26 Aug 2019 - 26 July 2021 | Minister for Home Affairs |
21 January 2021 - 26 July 2021 | Minister of Law and Parliamentary Affairs |
27 September 2019 - 6 February 2020 | Minister of Cooperation |
7 June 2008 - 13 May 2013 | Minister for Water Resources |
Member of Karnataka Legislative Assembly | |
പദവിയിൽ | |
ഓഫീസിൽ 25 May 2008 | |
മണ്ഡലം | Shiggaon |
Member of Karnataka Legislative Council | |
ഓഫീസിൽ 1998–2008 | |
മണ്ഡലം | ധർവാഡ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഹൂബ്ലി, മൈസൂർ സംസ്ഥാനം, ഇന്ത്യ | 28 ജനുവരി 1960
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി (2008-ഇതുവരെ) |
മറ്റ് രാഷ്ട്രീയ അംഗത്വം | |
പങ്കാളി | ചെന്നമ്മ |
മാതാപിതാക്കൾs | എസ്. ആർ. ബൊമ്മൈ ഗംഗാമ്മ |
വസതി | ബംഗാളുരു |
വിദ്യാഭ്യാസം | ബി.ഇ. |
അൽമ മേറ്റർ | KLE ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി |
വെബ്‌വിലാസം | www |
ബസവരാജ് സോമപ്പ ബൊമ്മൈ (ജനനം: 28 ജനുവരി 1960) ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും കർണാടക സംസ്ഥാനത്തെ 23-ആമത് മുഖ്യമന്ത്രിയാണ്. 2021 ജൂലൈ 28 ന് ബി. എസ്. യെദ്യൂരപ്പ സ്ഥാനമൊഴിഞ്ഞതിനേത്തുടർന്ന് അദ്ദേഹം കർണാടക സംസ്ഥാന മുഖ്യമന്ത്രിയായി.[1] 2008 മുതൽ 3 തവണയായി അദ്ദേഹം ഷിഗാവോൺ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് കർണാടക നിയമസഭയിൽ അംഗമാണ്. 1998 നും 2008 നും ഇടയിൽ അദ്ദേഹം കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു.
നാലാം യെഡിയൂരപ്പ മന്ത്രിസഭയിൽ അദ്ദേഹം മുമ്പ് ആഭ്യന്തര, നിയമ, പാർലമെന്ററി കാര്യ മന്ത്രിയായിരുന്നു. ഹവേരി, ഉഡുപ്പി ജില്ലകളുടെ ചുമതലയുള്ള മന്ത്രിയായും പ്രവർത്തിച്ചിരുന്നു. 2008 മുതൽ 2013 വരെ അദ്ദേഹം ജലവിഭവ സഹകരണ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. മുൻ കർണാടക മുഖ്യമന്ത്രി എസ്. ആർ. ബോമ്മയുടെ മകനാണ്. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം ജനതാദളിലൂടെ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു.
ജീവിതരേഖ
[തിരുത്തുക]1960 ജനുവരി 28 ന് പഴയ മൈസൂർ സംസ്ഥാനത്തെ (ഇന്നത്തെ കർണാടക) ഹൂബ്ലിയിൽ മുൻ കർണാടക മുഖ്യമന്ത്രി എസ്. ആർ. ബൊമ്മൈയുടെയും ഗംഗാമ്മയുടെയും പുത്രനായി ജനിച്ചു. ബി.വി. ഭൂമരഡ്ഡി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽനിന്ന് (നിലവിൽ കെ.എൽ.ഇ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി) നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുള്ള ബൊമ്മൈ, ടാറ്റ ഗ്രൂപ്പിലൂടെയാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തൊഴിൽപരമായി ഒരു കൃഷിക്കാരനും വ്യവസായിയും കൂടിയാണ് അദ്ദേഹം. ചെന്നമ്മയെ വിവാഹം കഴിച്ച അദ്ദേഹത്തിന് ഒരു മകനും മകളുമുണ്ട്.[2] ലിംഗായത്ത് സമുദായത്തിലെ ബനാജിഗ ഉപവിഭാഗത്തിൽപ്പെട്ടയാളാണ് അദ്ദേഹം.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]എം.എൽ.സി.
[തിരുത്തുക]ധാർവാഡ് പ്രാദേശിക നിയോജകമണ്ഡലത്തിൽ നിന്ന് 1998 ലും 2004 ലുമായി രണ്ടുതവണ അദ്ദേഹം കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[3] ജനതാദൾ (യു) വിട്ട് 2008 ഫെബ്രുവരിയിൽ ഭാരതീയ ജനതാ പാർട്ടിയിൽ അംഗമായി ചേർന്നു.[4]
എം.എൽ.എ.
[തിരുത്തുക]2008 ൽ നടന്ന കർണാടക സംസ്ഥാന തെരഞ്ഞെടുപ്പിൽ ഹവേരി ജില്ലയിലെ ഷിഗ്ഗാവോൺ മണ്ഡലത്തിൽ നിന്ന് കർണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അടുത്ത വിശ്വസ്തനായി അദ്ദേഹം കണക്കാക്കപ്പെട്ടു.[5]
അവലംബം
[തിരുത്തുക]- ↑ "BJP names Basavaraj Bommai as new chief minister of Karnataka". The Economic Times. 27 July 2021. Retrieved 27 July 2021.
- ↑ "Basavaraj Bommai elected as Chief Minister of Karnataka". The Hindu BusinessLine. Retrieved 28 July 2021.
- ↑ Member's Profile
- ↑ "Basavaraj Bommai joins BJP". The Hindu. 10 February 2008. Archived from the original on 11 February 2008. Retrieved 28 July 2021.
- ↑ Kumar, Hemanth (2010-11-23). "Friends help BS Yeddyurappa last another day in Karnataka". DNA India (in ഇംഗ്ലീഷ്). Retrieved 2021-07-28.