Jump to content

ബസ്മ ബിൻത് തലാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Princess Basma bint Talal
Princess Royal of Jordan

ജീവിതപങ്കാളി Colonel Timoor Daghistani
(m. 1970–1980)
Walid al-Kurdi
(m. 1980–present)
മക്കൾ
Farah Daghistani
Ghazi Daghistani
Saad Walid
Zein Al-Sharaf Walid
പേര്
Basma bint Talal
രാജവംശം Hashemite
പിതാവ് Talal of Jordan
മാതാവ് Zein Al-Sharaf
മതം Islam

ജോർദാൻ രാജാവായിരുന്ന തലാലിന്റെയും ഭാര്യ സൈൻ അൽ ഷറഫ് രാജ്ഞിയുടെയും ഏക മകളാണ് ബസ്മ ബിൻത് തലാൽ (English: Princess Basma bint Talal) . ജോർദാനിലെ ഹുസൈൻ രാജാവിന്റെ സഹോദരിയായ ബസ്മ, നിലവിലെ രാജാവായ കിങ് അബ്ദുള്ള രണ്ടാമന്റെ പിതൃ സഹോദരിയാണ്. ജോർദാൻ രാജകുമാരിയായാണ് ഇവർ പലപ്പോഴും പരിഗണിക്കപ്പെടുന്നത്.

ജനനം, പശ്ചാതലം

[തിരുത്തുക]

1951 മെയ് 11ന് ജോർദാനിലെ അമ്മാനിൽ ജനിച്ചു. ബസ്മ ജനിച്ച് രണ്ടു മാസത്തിന് ശേഷം പിതാവ് തലാൽ ജോർദാൻ രാജാവായി. തലാലിന്റെ പിതാവ് അബ്ദുള്ള രാജാവ് ഒന്നാമൻ ഇസ്രയേലിലെ ജെറുസലേമിൽ വെച്ച് കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു സ്ഥാനാരോഹണം. ബസ്മയ്ക്ക് ഒരു വയസ്സായ 1952ൽ ആരോഗ്യകാരണങ്ങളാൽ കിങ് തലാൽ രാജപദവി ഒഴിയാൻ നിർബന്ധിതനായി. 1972ൽ തലാൽ രാജാവ് മരണപ്പെട്ടു. തലാലിന്റെ മരണ ശേഷം ബസ്മയുടെ മൂത്ത സഹോദരൻ ഹുസൈൻ രാജാവായി, 1935 മുതൽ 1999 വരെ അദ്ദേഹം രാജാവായി വാണു.

വിദ്യാഭ്യാസം

[തിരുത്തുക]

അമ്മാനിലെ അഹ്ലിയ്യ ഗേൾസ് സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. തുടർന്ന്, ഇംഗ്ലണ്ടിലെ ബെനെൻഡൻ സ്‌കൂൾ, ഒക്‌സ്‌ഫോർഡ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി.

വിവാഹം, ഔദ്യോഗിക ജീവിതം

[തിരുത്തുക]

1970 ഏപ്രിൽ രണ്ടിന് കേണൽ തിമൂർ ദാഗിസ്ഥാനിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ രണ്ടു മക്കളുണ്ട്.

  • ഫറാഹ് ദാഗിസ്ഥാനി (ജനനം 1971 മാർച്ച് 25), 2004 സെപ്തംബർ 23ന് സഊദ് അബ്ദുൽ അസീസ് സുലൈമാൻ വിവാഹം ചെയ്തു.
  • ഗാസി ദാഗിസ്ഥാനി ( ജനനം 1974 ജൂലൈ 21),2006 സെപ്തംബർ ഏഴിന് സമൻത മഹ്ദി സൈഫി വിവാഹം ചെയ്തു.

197ദകളുടെ അന്ത്യത്തിൽ കേണൽ തിമൂറുമായുള്ള വിവാഹം ബസ്മ വേർപ്പെടുത്തി. 198 ഏപ്രിൽ 14ന് വാലിദ് അൽ ഖുർദി എന്നയാളെ വിവാഹം ചെയ്തു. ഈ ബന്ധത്തിലും രണ്ടു മക്കളുണ്ട്.

  • സഅദ് വാലിദ് ( ജനനം 1982 നവംബർ എട്ട്)
  • സൈൻ അൽ ഷറഫ് വാലിദ് (ജനനം 1986 ജൂൺ 1)

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബസ്മ_ബിൻത്_തലാൽ&oldid=3126183" എന്ന താളിൽനിന്ന് ശേഖരിച്ചത്