ബഹാഉദ്ദീൻ മുഹമ്മദ് നദ്വി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മതപണ്ഡിതൻ ഡോ. ബഹാഉദ്ദീൻ നദ്വി | |
---|---|
പൂർണ്ണ നാമം | ഡോ. ബഹാഉദ്ദീൻ മുഹമ്മദ് ജമാലുദ്ദീൻ നദ്‌വി |
ജനനം | 1951 ഏപ്രിൽ 22 (കൂരിയാട്, കോട്ടക്കൽ , മലപ്പുറം ജില്ല) |
കാലഘട്ടം | 1951- തുടരുന്നു |
പ്രധാന താല്പര്യങ്ങൾ | തഫ്സീർ, തസവ്വുഫ്, ഫിഖ്ഹ് |
സൃഷ്ടികൾ | വിശുദ്ധ ഖുർആൻ വിവർത്തനം (ഖുർആൻപരിഭാഷ ), തസ്വവ്വുഫ് ഒരു സമഗ്രപഠനം, അദബുൽ മുഫ്റദ് മലയാള പരിഭാഷ |
വെബ്സൈറ്റ് | [www.http://www.dhiu.in/vc www |
കേരളത്തിലെ മുസ്ലിം സുന്നി[1] മതപണ്ഡിതരിൽ പ്രമുഖനും ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി വൈസ് ചാൻസലറുമാണ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി [2][3]. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത കൂരിയാട് ഗ്രാമത്തിൽ ജനനം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ കേന്ദ്രമുശാവറാംഗവുമാണ് അദ്ദേഹം. സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിൻറെ എഡിറ്റർ. തെളിച്ചം മാസിക, സന്തുഷ്ട കുടുംബം മാസിക എന്നിവയുടെ മുഖ്യപത്രാധിപർ[4], ഇസ്ലാമിക് ഇൻസൈറ്റ് ഇന്റർനാഷണൽ ജേണൽ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് എഡിറ്റർ ഇൻ ചീഫ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭയിൽ അംഗമാണ്.[5] കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലെ നാഷനൽ മോണിറ്ററിങ് കമ്മിറ്റി ഓഫ് മൈനോരിറ്റീസ് എജ്യുക്കേഷൻ എക്സിക്യൂട്ടിവ് അംഗമായിരുന്നു.[6]
ജനനം, കുടുംബം
[തിരുത്തുക]1951 ഏപ്രിൽ 22ന് മുഹമ്മദ് ജമാലുദ്ദീൻ മുസ്ലിയാരുടെയും പ്രമുഖ സ്വൂഫീവര്യൻ കൂരിയാട് തേനു മുസ്‌ലിയാരുടെ പുത്രി ഫാത്വിമ ഹജ്ജുമ്മയുടെയും മകനായി മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത കൂരിയാട് ഗ്രാമത്തിൽ ജനനം. മർഹൂം സി.എച്ച്. ഐദറൂസ് മുസ്‌ലിയാരുടെ മകൾ ഉമ്മുസലമ സഹധർമിണി.
വിദ്യാഭ്യാസം
[തിരുത്തുക]സ്വദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കേരളത്തിലെ പ്രമുഖ ഇസ്ലാമിക പാഠശാലയായ ജാമിഅ നൂരിയ്യ അറബിക് കോളേജ് പട്ടിക്കാട്, നദ് വത്തുൽ ഉലമ അറബിക് കോളേജ് ലക്നൌ, അലിഗഢ് മുസ്ലിം സർവകലാശാല, ഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം നടത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡിയും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും പൂർത്തിയാക്കി.
സി.എച്ച് ഐദറൂസ് മുസ്്‌ലിയാർ, ശംസുൽ ഉലമാ ഇ.കെ അബൂബക്ർ മുസ്‌ലിയാർ, കോട്ടുമല അബൂബക്ർ മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് റാബിഅ് നദ്‌വി, സഈദുർറഹ്മാൻ അഅ്ദമി, മുൻ ശൈഖുൽ അസ്ഹർ ഡോ. മുഹമ്മദ് സയ്യിദ് ത്വൻത്വാവി, ഈജിപ്ഷ്യൻ മുൻ ഗ്രാന്റ് മുഫ്തി ഡോ. അലി ജുമുഅ മുഹമ്മദ്, ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് സെക്രട്ടറി ജനറൽ ഡോ. ജഅ്ഫർ അബ്ദുസ്സലാം, ഈജിപ്ഷ്യൻ ഔഖാഫ് മുൻ മന്ത്രി ഡോ. മഹ്മൂദ് ഹംദി സഖ്‌സൂഖ്, ഈജിപ്ഷ്യൻ സുപ്രീം കൗൺസിൽ ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് ജന. സെക്രട്ടറി ശൈഖ് രിഫ്അത്ത് മുജാഹിദ് മുതവല്ലി തുടങ്ങിയവർ പ്രധാന ഗുരുനാഥന്മാരാണ്.
സേവനങ്ങൾ
[തിരുത്തുക]ദാറുൽഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റിയെ ബൌദ്ധികമായി നിയന്ത്രിക്കുന്നത് ഡോ.ബഹാഉദ്ദീന് മുഹമ്മദ് നദ്‍വിയാണ്. ദാറുൽഹുദായുടെ സ്ഥാപക നേതാക്കളിൽ പ്രധാനി കൂടിയായ നദ്‍വി തന്നെയാണ് വാഴ്സിറ്റിയുടെ വൈസ് ചാൻസലറും. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ദാറുൽഹുദാ നടപ്പിലാക്കുന്ന മുസ്ലിം സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും ഇദ്ദേഹമാണ്. കൂടാതെ ദാറുൽഹുദായെ ലോകോത്തര നിലവാരമുള്ള ജ്ഞാന ശാലയായി ഉയർത്തുന്നതിനുള്ള നേതൃത്വപരമായ ഇടപെടലുകളും നടത്തുന്നു. ഇന്ത്യയിലെ വിവിധ മത വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുകയും മത ഭൌതിക വിദ്യാഭ്യാസ വിപ്ലവത്തിന് ചുക്കാൻ പിടിക്കുന്ന പ്രധാന മത പണ്ധിതനുമാണ് നദ്‍വി.[അവലംബം ആവശ്യമാണ്]
പദവികൾ
[തിരുത്തുക]ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റിയുടെ പ്രഥമ വൈസ് ചാൻസലറാണ് ഡോ. നദ്‌വി. 2011 മെയ് മാസത്തിൽ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഈയൊരു പദവി ലഭിക്കുന്ന കേരളത്തിലെ പ്രഥമ ഇസ്‍ലാമിക പണ്ഡിതനും ഇദ്ദേഹം തന്നെ. കേരളത്തിലെ മുസ്‍ലിം പണ്ധിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽഉലമായുടെ ഉന്നതാധികാര സമിതി (മുശാവറ) അംഗം കൂടിയാണ് നദ്‍വി. ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റിയിലെ ഇസ്‍ലാമിക് സ്റ്റഡീസ് ഫാക്കൽറ്റി പുറത്തിറക്കുന്ന ഇസ്‍ലാമിക് ഇൻസൈറ്റ് ഇന്റർനാഷനൽ ജേണൽ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ജേണലിൻറെ എഡിറ്റർ ഇൻ ചീഫ്, സന്തുഷ്ട കുടുംബം മാസിക,[7] തെളിച്ചം മാസിക [8] എന്നിവയുടെ മുഖ്യപത്രാധിപർ തുടങ്ങിയ പദവികളും വഹിക്കുന്നു. കേരളത്തിലെ മദ്റസാ അധ്യാപകരുടെ സംസ്ഥാന കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീന് സെന്ട്രൽ കൌണ്സിൽ പ്രസിഡൻറാണ്. ന്യൂഡല്ഹി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഇന്ത്യൻ അസോസിയേഷൻ ഓഫ് മുസ്ലിം സോഷ്യൽ സയന്റിസ്റ്റ്സ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം, കേരള സർക്കാർ സംസ്ഥാന ടെക്സ്റ്റ് ബുക്ക് സ്റ്റിയറിംഗ് കമ്മിറ്റി (2002-2006), കേരള സർക്കാർ മദ്റസാ എജ്യുക്കേഷൻ ബോർഡ് (2004-2006)തുടങ്ങി നിരവധി സംഘടനകളിൽ അംഗമാണ്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മോണിറ്ററിംഗ് കമ്മിറ്റി അംഗമാണ്. കേന്ദ്രമാനവ വിഭവ ശേഷി വികസന മന്ത്രി കപിൽ സിബൽ ചെയർമാനായുള്ള മോണിറ്ററിങ് കമ്മിറ്റിയുടെ പുനഃസംഘടിപ്പിച്ച കമ്മിറ്റിയിലേക്കാണ് നദ്‌വി തിരഞ്ഞെടുക്കപ്പെട്ടത്.[9]
പുരസ്കാരങ്ങൾ
[തിരുത്തുക]- ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 500 മുസ്ലിംകളിലൊരാൾ - ജോർദാനിലെഅമ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റർ അമേരിക്കയിലെ ജോർജ് ടൌൺ യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് പുറത്തിറക്കിയ സമഗ്ര സർവേയിൽ തിരഞ്ഞെടുക്കപ്പെട്ടു.[10][11]
- മുസ്ലിം സ്റ്റാർ ഓഫ് ദി ഇയർ 2012- ഈജിപ്തിലെ കൈറോ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെബ്പോർട്ടലായ ഓൺഇസ്‍ലാം.നെറ്റ് തിരഞ്ഞെടുത്തത്.[12]
- കുവൈത്ത് അൽ മഹബ്ബ എക്സലൻസി അവാർഡ് 2008
- അൽ മഖ്ദൂം അവാർഡ് 1983
- ജൈഹൂൺ ടി.വി അവാർഡ് 2009 [5]
- ഫൈസി പണ്ഡിത പ്രതിഭാ അവാർഡ് - മികച്ച പൂർവ്വവിദ്യാർത്ഥിക്ക് പട്ടിക്കാട് ജാമിഅ നൂരിയ്യ നല്കിയ പുരസ്കാരം.[13]
കൃതികൾ
[തിരുത്തുക]അറബി കൃതികളുടെ വ്യാഖാനവും മലയാള മൊഴിമാറ്റവും ഉൾപ്പെടെ മലയാളം, അറബി ഭാഷകളിലായി ഒട്ടേറെ കൃതികളുടെ രചയിതാവുമാണ് നദ്‍വി. മലയാളത്തിലും അറബിയിലുമായി വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം ലേഖനങ്ങളും നിലപാടുകളും എഴുതാറുണ്ട്.
പ്രധാന കൃതികൾ
[തിരുത്തുക]No | പേര് | ഉള്ളടക്കം |
---|---|---|
1 | വിശുദ്ധ ഖുർആൻ വിവർത്തനം | വിശുദ്ധ ഖുർആനിൻറെ മലയാള
പരിഭാഷ |
2 | തസ്വവ്വുഫ് ഒരു സമഗ്ര പഠനം | സൂഫിസത്തിൻറെ അന്തഃസത്ത പ്രതിപാദിക്കുന്ന അബ്ദുൽ ഖാദിർ ഈസായുടെ ഹഖാഇഖുൻ അനി തസ്വവ്വുഫ് എന്ന അറബി ഗ്രന്ഥത്തിൻരെ മൊഴിമാ |
3 | അൽ അദബുൽ മുഫ്റദ് മലയാള പരിഭാഷ | ഇമാം ബുഖാരിയുടെ അദബുൽ മുഫ്റദിൻറെ മലയാള പരിഭാഷ |
4 | ഫിഖ്ഹുൽ അഥ്വ ഫാൽ ( കുട്ടികളുടെ കർമശാസ്ത്രം) | കുട്ടികൾക്കായി രചിച്ച ഇസ്ലാമിക കർമശാസ്ത്ര ഗ്രന്ഥം |
5 | മുഖ്താറുൽ അഖ്‍ലാഖി വൽ ആദാബ് | സ്വഭാവങ്ങളെയും മര്യാദകളെയും പ്രതിപാദിക്കുന്ന ഹദീസുകളുടെ ക്രോഡീകരണം |
6 | താരീഖുൽ അദബിൽ അറബ് | അറബി സാഹിത്യ ചരിത്രം |
7 | ഇൻബാഉൽ മുഅർറിഫീൻ ബി അൻബാഇൽ മുസ്വന്നിഫീൻ | പ്രമുഖ മുസ്ലിം ഗ്രന്ഥകാരന്മാരെ കുറിച്ചുള്ള ചെറുവിവരണം |
8 | ഇസ്ലാമും ക്രിസ്താനിയും | താരതമ്യ പഠനം |
9 | നബിദിനാഘോഷം ലോക രാഷ്ട്രങ്ങളിൽ | പ്രധാനപ്പെട്ട രാഷ്ട്രങ്ങളിൽ നബി (സ) യുടെ ജന്മദിനം ആഘോഷിക്കുന്ന രൂപങ്ങൾ |
10 | മമ്പുറം തങ്ങൾ ജീവിതം, ആത്മീയത, പോരാട്ടം (എഡിറ്റർ) | മമ്പുറം തങ്ങളുടെ ജീവിതം പ്രതിപാതിക്കുന്ന ഗ്രന്ഥം[14] |
11 | ഖിഥ്വാഫു സിമാരിൽ മൽഖൈൻ | സമസ്തയുടെ സാരഥിയായിരുന്ന വാളക്കുളം അബ്ദുൽബാരി മുസ്‍ലിയാരുടെ സ്വിഹാഹുശ്ശൈഖൈൻ എന്ന ഹദീസ് ഗ്രന്ഥത്തിൻറെ വിശദീകരണവും വ്യാഖാനവുമടങ്ങിയ പുതിയ പതിപ്പ് |
സെമിനാറുകൾ, പ്രബന്ധങ്ങൾ
[തിരുത്തുക]ഇന്ത്യകക്കത്തും പുറത്തുമായി നിരവധി ദേശീയ അന്തർദേശീയ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് നദ്‍വി. മലേഷ്യയിലെ ഇന്റർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി, അമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് കലിഫോർണിയ ലൊസാഞ്ചൽസ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി ഉൾപ്പെടെ ഒട്ടേറെ സർവകലാശാലകളിൽ പ്രഭാഷണങ്ങളും നടത്തി.
2014 സെപ്തംബറിൽ ദക്ഷിണ കൊറിയയിലെ സിയോളിൽ നടന്ന അന്താരാഷ്ട്ര മത സൌഹാര്ദ സമ്മേളനത്തലും 2013 ഒക്ടോബറിൽ ഇറാനിലെ തെഹ്‍റാനിൽ നടന്ന അൽഗദീർ ഇൻറർനാഷണൽ കോൺഫ്രന്സിൽ സംബന്ധിക്കുകയും പ്രബന്ധമവതിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വർഷം തോറും തുർക്കിയിൽ നടക്കാറുള്ള ബദീഉസ്സമാൻ സഈദ് നൂര്സിയെ കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറിലെ സ്ഥിരം ക്ഷണിതാവുകൂടിയാണ് ഡോ. നദ്‍വി. 2011 ല് വെസ്റ്റ് ആഫ്രിക്കയിൽ നടന്ന ആഗോള പണ്ധി ത സഭയുടെ സമ്മേളനത്തിലും ഖത്തറിലെ ദോഹയിൽ നടന്ന ആഗോള മതസമ്മേളത്തിലും നദ്‍വി പ്രബന്ധമതരിപ്പിച്ചിട്ടുണ്ട്. 2009 ൽ യു.എ.ഇ ഭരണാധികാരി ഖലീഫ ബിൻ സായിദ് ആൽ നിഹ്‍യാൻറെ പ്രത്യേക ക്ഷണിതാവായി ദുബൈ സന്ദർശിക്കുകയും നിരവധി മതസമ്മേളനത്തിൽ മുഖ്യാതിഥിയായി സംബന്ധിക്കുകയും ചെയ്തിരുന്നു. 2003 ൽ അമേരിക്കയിലെ ഡിപ്പാർട്ട്മെൻറ് ഓഫ് സ്റ്റേറ്റിൻറെ വിദേശ അതിഥിയായി യു.എസ് സന്ദർശിക്കുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
സന്ദർശിച്ച രാജ്യങ്ങൾ
[തിരുത്തുക]അഫ്ഗാനിസ്ഥാൻ, അൽജീരിയ, ഓസ്ട്രിയ, ബഹ്‍റൈൻ, ബംഗ്ലാദേശ്, ബെൽജിയം, ഭൂട്ടാൻ, ഈജിപ്ത്, ഫ്രാൻസ്, ജർമനി, ഹോളണ്ട്, ഹോങ്കോങ്, ഇന്തോനേഷ്യ, ഇറ്റലി, ഇറാൻ, ജോർദാൻ, കുവൈത്ത്, ലിബിയ, മലേഷ്യ, മാലിദ്വീപ്, മൌറിത്താനിയ, മൊറോക്കോ, മ്യാന്മർ, നേപ്പാൾ, നെതർലന്റ്സ്, ഒമാൻ, ഫലസ്തീൻ, ഖത്തർ, സുഡാൻ, സഊദി അറേബ്യ, സെനഗൽ, കെനിയ, എത്യോപ്യ, സൌത്ത് കൊറിയ, സിങ്കപ്പൂർ, ശ്രീലങ്ക, സ്വിറ്റ്സർലന്റ്, സിറിയ, തുർക്കി, തുനീസ്യ, യു.എ.ഇ. യു.കെ, യു.എസ്.എ, ഉസ്‍ബെക്കിസ്താൻ, വത്തിക്കാൻ തുടങ്ങിയ നാൽപതിലധികം രാജ്യങ്ങളിൽ പര്യടനം.
അവലംബം
[തിരുത്തുക]- ↑ "Kerala's Warring Sunni Groups Now in Tussle Over Appointment of First South Indian as Grand Mufti of Muslims". News 18. 17 July 2019. Retrieved 22 മാർച്ച് 2020.
- ↑ "Indian scholar meets ambassador". സൗദി ഗസറ്റ്. 10 ഡിസംബർ 2013. Archived from the original on 22 മാർച്ച് 2020. Retrieved 22 മാർച്ച് 2020.
- ↑ "ദാറുല് ഹുദാ വൈബ്സൈറ്റ്". Retrieved 2011-11-23.
- ↑ "Dr. Bahauddeen Nadwi to be conferred Shihab Thangal Islamic Personality Award". http://muslimmirror.com/eng/. Muslim Mirror. 11 December 2019. Retrieved 22 മാർച്ച് 2020.
{{cite web}}
: External link in
(help)|website=
- ↑ 5.0 5.1 "ഔദ്യോഗിക വ്യക്തിരേഖ". Retrieved 2011-11-24.
- ↑ "നാഷനൽ മോണിറ്ററിങ് കമ്മിറ്റി ഓഫ് മൈനോരിറ്റീസ് എജുക്കേഷൻ". Retrieved 2012-01-04.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "സന്തുഷ്ട കുടുംബം മാസികയുടെ വെബ് വിലാസം". Archived from the original on 2015-06-26. Retrieved 2011-12-26.
{{cite web}}
: Cite has empty unknown parameter:|3=
(help) - ↑ "തെളിച്ചം മാസികയുടെ വെബ് വിലാസം". Archived from the original on 2014-09-04. Retrieved 2011-12-26.
{{cite web}}
: Cite has empty unknown parameter:|3=
(help) - ↑ http://skssfnews.blogspot.com/2012/01/blog-post_7354.html
- ↑ "മുസ്ലിം 500- ബഹാഉദ്ദീന് നദ്വി". Retrieved 2012-12-03.
- ↑ THE WORLD’S 500 MOST INFLUENTIAL MUSLIMS-2018 (PDF). The Royal Islamic Strategic Studies Centre, Jordan. 2018. p. 102. Retrieved 26 November 2019.
- ↑ "മുസ്ലിം സ്റ്റാർ ഓഫ് ദി ഇയർ 2012". Retrieved 2013-02-14.
- ↑ "ഫൈസി പ്രതിഭാ അവാർഡ് 2013". Archived from the original on 2014-03-24. Retrieved 2013-01-04.
- ↑ M.T. Ansari. Islam and Nationalism in India: South Indian contexts. p. 190. Retrieved 22 മാർച്ച് 2020.