ബാങ്ക് ഓഫ് ചൈന ടവർ (ഹോംഗ് കോംഗ്)
ബാങ്ക് ഓഫ് ചൈന ടവർ | |
---|---|
中銀大廈 | |
അടിസ്ഥാന വിവരങ്ങൾ | |
നിലവിലെ സ്ഥിതി | Complete |
തരം | Commercial offices |
സ്ഥാനം | 1 Garden Road Central, Hong Kong |
നിർദ്ദേശാങ്കം | 22°16′45″N 114°09′41″E / 22.27917°N 114.16139°E |
നിർമ്മാണം ആരംഭിച്ച ദിവസം | 18 April 1985 |
പദ്ധതി അവസാനിച്ച ദിവസം | 1990 |
Opening | 17 May 1990 |
Height | |
Architectural | 367.4 മീ (1,205.4 അടി) |
മേൽക്കൂര | 315.0 മീ (1,033.5 അടി) |
മുകളിലെ നില | 288.3 മീ (945.9 അടി) |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 72 (+4 basement floors) |
തറ വിസ്തീർണ്ണം | 135,000 m2 (1,450,000 sq ft) |
Lifts/elevators | 49 |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | I. M. Pei & Partners Sherman Kung & Associates Architects Ltd. Thomas Boada S.L. |
Structural engineer | Leslie E. Robertson Associates RLLP |
പ്രധാന കരാറുകാരൻ | HKC (Holdings) Ltd Kumagai HK |
References | |
[1][2][3][4] |
ഹോംഗ് കോംഗിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അംബരചുംബിയാണ് ബാങ്ക് ഓഫ് ചൈന ടവർ അഥവാ ബി.ഒ.സി ടവർ. ബാങ്ക് ഓഫ് ചൈന ലിമിറ്റഡിന്റെ ആസ്ഥാനം ആണ് ബാങ്ക് ഓഫ് ചൈന ടവർ. ഹോംഗ് കോംഗ് ദ്വീപിന്റെ മധ്യ പശ്ചിമ ജില്ലയിലെ 1 ഗാർഡൻ റോഡിലാണ് ബാങ്ക് ഓഫ് ചൈന ടവർ സ്ഥിതി ചെയ്യുന്നത്. ഐ.എം പെയ് ആന്റ് പാർട്ണേഴ്സ് കമ്പനിയുടെ ഐ.എം പെയും എൽ.സി പെയും ആണ് ആദ്യഭാഗത്തിന് 315 മീറ്ററും രണ്ടാം ഭാഗത്തിന് 367.4 മീറ്ററും ഉയരമുള്ള ബാങ്ക് ഓഫ് ചൈന ടവർ രൂപകൽപ്പന ചെയ്തത്.1989 മുതൽ 1992 വരെ ഹോംഗ് കോംഗിലെയും ഏഷ്യയിലേയും ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു. ഒപ്പം തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയ്ക്ക് പുറത്ത് 305 മീറ്റർ പിന്നിടുന്ന ആദ്യ കെട്ടിടവും ബാങ്ക് ഓഫ് ചൈന ടവർ ആണ്.ഇന്റർനാഷണൽ കൊമേഴ്സ് സെന്റർ, ടൂ ഇന്റർനാഷണൽ ഫിനാൻസ് സെന്റർ, സെൻട്രൽ പ്ലാസ എന്നിവയ്ക്കു ശേഷം ഹോങ്കോങ്ങിലെ നിലവിലെ ഏറ്റവും വലിയ നാലാമത്തെ കെട്ടിടമാണ്.
രൂപകൽപ്പന
[തിരുത്തുക]പ്രിറ്റ്സ്ക്കർ പുരസ്ക്കാര ജേതാവായ ഐ.എം.പെയ് അണ് ആദ്യഭാഗത്തിന് 315 മീറ്ററും രണ്ടാമത്തെ ഭാഗത്തിന് 367.4 മീറ്ററും ഉയരമുള്ള കെട്ടിടം രൂപകൽപ്പന ചെയ്തത്.പൊതു ജനങ്ങൾക്കായി ഒരു നിരീക്ഷണ സ്ഥലം ബാങ്ക് ഓഫ് ചൈന ടവറിന്റെ നാൽപ്പത്തി മൂന്നാം നിലയിൽ സ്ഥാപിച്ചിരിക്കുന്നു. വളരുന്ന മുളയിൽ നിന്നാണ് ബാങ്ക് ഓഫ് ചൈന ടവറിന് ഈ രൂപം ലഭിച്ചത്. കെട്ടിടത്തിന്റെ മൂലകളിൽ സ്ഥാപിച്ചിട്ടുള്ള നാലു ലോഹ ഭാഗങ്ങളാണ് ഈ കെട്ടിടത്തെ പൂർണ്ണമായും താങ്ങി നിർത്തുന്നത്. ബാങ്ക് ഓഫ് ചൈന ടവറിന്റെ തനതായ രൂപം ഇന്ന് ബാങ്ക് ഓഫ് ചൈന ടവറിനെ ഹോംഗ് കോംഗിന്റെ മുഖമുദ്രയായി മാറ്റിയിരിക്കുന്നു.ബാങ്ക് ഓഫ് ചൈന ടവറിന്റെ നിർമ്മാണഘട്ടത്തിൽ ഫെങ് ഷുയി മാസ്റ്റേഴ്സിനെ സന്ദർശിച്ചത് വിവാദം സൃഷ്ടിച്ചിരുന്നു. ബാങ്ക് ഓഫ് ചൈന ടവറിന്റെ കൂർത്ത അഗ്രങ്ങളും യഥാർത്ഥ മാതൃകയിലെ 'X' ആകൃതിയും പിന്നീട് ഫെങ് ഷുയി അഭ്യസിക്കുന്നവരുടെ വിമർശനങ്ങൾക്ക് വഴി വെച്ചു. ഇത്തരം വിമർശനങ്ങളെ അടിസ്ഥാനമാക്കി കെട്ടിടത്തിന്റെ നിർമ്മാണ ഘട്ടത്തിൽ വെത്യസ്തമായാണു നിർമിച്ചത്. ചില ഭാഗങ്ങളിൽ നിന്ന് നോക്കുമ്പോൾ കെട്ടിടത്തിന് മാംസം മുറിക്കുന്ന കത്തിയുമായി സാമ്യമുള്ളതിനാൽ “一把刀”(Yi Ba Dao) എന്നും ബാങ്ക് ഓഫ് ചൈന ടവർ അറിയപ്പെടുന്നു.മാൻഡരിൻ ഭാഷയിൽ ഈ വാക്കിന്റെ അർത്ഥം 'ഒരു കത്തി' എന്നാണ്.
ജനപ്രിയ കലകളിൽ
[തിരുത്തുക]- 2012-ൽ പുറത്തു വന്ന ബാറ്റിൽഷിപ്പ് എന്ന ചലചിത്രത്തിൽ ഒരു എയർക്രാഫ്റ്റ് വന്നിടിക്കുകയും
ബാങ്ക് ഓഫ് ചൈന ടവർ തകർന്നു വീണതിന്റെ ഫലമായി നിരവധി മനുഷ്യർ കൊല്ലപ്പെടുന്നതായും ചിത്രീകരിച്ചിട്ടുണ്ട്.
- സ്റ്റാർ ട്രക്ക്:വൊയെജറിൽ സ്ലാർഫ്ലീറ്റ് കമ്യൂണിക്കേഷൻ റിസർച്ച് സെന്ററായി ചിത്രീകരിച്ചിരിക്കുന്നത്
ബാങ്ക് ഓഫ് ചൈന ടവർ ആണ്.
- ഹോംഗ് കോംഗ് ഡിസ്നി ലാൻറിലെ ഇറ്റ്സ് എ സ്മോൾ റൈഡിൽ ബാങ്ക് ഓഫ് ചൈന ടവർ ഒരു പ്രധാന ആകർഷണീയതയാണു.
- ട്രാൻസ്ഫോമേഴ്സ്: ദ ഏജ് ഓഫ് എക്സ്റ്റിൻക്ഷൻ എന്ന ചലചിത്രത്തിൽ ബംബ്ലബീയും ദിനോഫോട്ട് സ്ട്രാറ്റേയും ഡെസിപ്ട്രോൺ ഡ്രോൺ സ്റ്റിൻഗർക്കെതിരെ അവസാന തീരുമാനം എടുക്കുന്ന സ്ഥലമായി ചിത്രീകരിച്ചിട്ടുള്ളത് ബാങ്ക് ഓഫ് ചൈന ടവർ ആണ്.
ചിത്രശാല
[തിരുത്തുക]-
Bank of China Tower lobby on Ground Floor
-
Bank of China Tower in morning
-
The Bank of China Tower (first building from the left) is located in the central business district on Hong Kong Island, next to the HSBC Building, Cheung Kong Center and Jardine House.
-
Bank of China Tower photographed in the late evening.