Jump to content

ബാലവാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിൽ ഗവണ്മെന്റോ എൻ.ജി.ഒ.കളോ ഗ്രാമപ്രദേശങ്ങളിലോ സാമ്പത്തികമായി പിന്നോക്കം നി‌ൽക്കുന്നവർ വസിക്കുന്ന മേഖലകളിലോ പ്രീസ്കൂൾ വിദ്യാഭ്യാസം നൽകാനായി നടത്തുന്ന സ്ഥാപനങ്ങളാണ് ബാലവാടികൾ. പ്രാദേശികമായി ലഭ്യമായ വസ്തുക്കൾ കൊണ്ട് കഴിയുന്നത്ര ഉപകരണങ്ങൾ വിദ്യാഭ്യാസത്തിനായി സൃഷ്ടിക്കുക ഇത്തരം സ്കൂളുകളുടെ പ്രവർത്തനരീതിയാണ്. താരാബായി മോഡക് ആണ് ഇത്തരം വിദ്യാഭ്യാസരീതി വികസിപ്പിച്ചത്. മഹാരാഷ്ട്രയിലെ ഥാനെ ജില്ലയിലെ ഒരു തീരദേശഗ്രാമത്തിൽ 1945-ൽ നൂതൻ ബാൽ ശിക്ഷൺ സംഘ് ആണ് ആദ്യത്തെ ബാലവാടി സ്ഥാപിച്ചത്.[1][2]

മോഡക് സെൻട്രൽ ബാൽവാടി, അങ്കൻ ബാൽവാടി (അങ്കനവാടി) എന്നിങ്ങനെ രണ്ടുതരം ബാലവാടികൾ വിഭാവനം ചെയ്തിരുന്നു. സെൻട്രൽ ബാലവാടികൾ സാധാരണ സ്കൂളുകൾ പ്രവർത്തിക്കുന്ന സമയത്താണ് പ്രവർത്തിക്കുക. അങ്കൻ ബാലവാടികൾ കുട്ടികളുടെ സൗകര്യമനുസരിച്ചുള്ള സമയത്താണ് പ്രവർത്തിക്കുക.[2] ബാൽവാടി ന്യൂട്രീഷൻ പ്രോഗ്രാം ഈ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകുന്നതിനുവേണ്ടിയുള്ളതാണ്.

കൂടുതൽ വായനക്ക്

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Singh. Preschool Education. APH Publishing. p. 7. ISBN 978-81-7648-757-3. Retrieved 17 July 2012.
  2. 2.0 2.1 R.P. Shukla (1 January 2004). Early Childhood Care And Education. Sarup & Sons. p. 106. ISBN 978-81-7625-474-8. Retrieved 16 July 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബാലവാടി&oldid=1975407" എന്ന താളിൽനിന്ന് ശേഖരിച്ചത്