ബാസിലസ്
ബാസിലസ് | |
---|---|
Bacillus subtilis, stained | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Missing taxonomy template (fix): | Bacillus |
ദണ്ഡ് ആകൃതിയിലുള്ള ബാക്ടീരിയയുടെ ഒരു ജനുസ്സാണ് ബാസിലസ്. അവയ്ക്ക് പുറമെ ഒരു അധിക സെൽ പാളി ഉള്ള ഗ്രാം-പൊസിറ്റീവ് ബാക്റ്റീരിയയാണ്. ബാസിലസ് ഭാഗികമായോ പൂർണ്ണമായോ എയറോബിക് ആണ്. അവർ പ്രകൃതിയിൽ എല്ലായിടത്തും ഉണ്ട്. പ്രധാനമായും മണ്ണിലും വെള്ളത്തിലും വ്യാപകമായി കാണപ്പെടുന്നു. ബാസിലസ് എന്ന പദം എല്ലാ സിലിണ്ടർ അല്ലെങ്കിൽ ദണ്ഡ് പോലുള്ള ബാക്ടീരിയകൾക്കും പൊതുവായ അർത്ഥത്തിൽ പ്രയോഗിക്കുന്നു. ബാസിലസ് സ്വതന്ത്രമായി ജീവിക്കുന്നവയും പരാദാഭോജികളായ ഇനങ്ങളും ഉൾപ്പെടുന്നു. സമ്മർദ്ദകരമായ സാഹചര്യങ്ങളിൽ അവ എൻഡോസ്പോറുകൾ ഉത്പാദിപ്പിക്കുന്നു. ഇവ യഥാർത്ഥ ബീജകോശങ്ങളല്ല. എന്നാൽ അവയ്ക്ക് ദീർഘകാലത്തേക്ക് പ്രവർത്തനരഹിതമായ അവസ്ഥയിൽ തുടരാനാകും. മൊറോക്കോയിൽ നിന്നുള്ള ഒരു സ്പീഷിസിന്റെ എൻഡോസ്പോർ 420 ഡിഗ്രി സെൽഷ്യസ് വരെ അതിജീവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.[1] ശലഭപ്പുഴുക്കളുടെ ആക്രമണം നിയന്ത്രിക്കുന്നതിനുള്ള ജൈവകീടനാശിനിയായും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. കാറ്റർപില്ലറുകൾ ചെടികളിൽ തളിക്കുന്ന ബീജങ്ങൾ തിന്നുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.