Jump to content

ബാർബറ ബാക്സ്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാർബറ ബാക്സ്ലി
ബാക്സ്ലി അഭിനയിച്ച 1955 ലെ "ബസ് സ്റ്റോപ്പ്" എന്ന നാടത്തിൽനിന്നുള്ള ചിത്രം.
ജനനം
ബാർബറ ആംഗി റോസ് ബാക്സ്ലി

(1923-01-01)ജനുവരി 1, 1923
മരണംജൂൺ 7, 1990(1990-06-07) (പ്രായം 67)
തൊഴിൽസിനിമ, നാടകം, ടെലിവിഷൻ നടി
സജീവ കാലം1943–1990

ബാർബറ ആംഗി റോസ് ബാക്സ്ലി (ജീവിതകാലം: ജനുവരി 1, 1923 - ജൂൺ 7, 1990) ഒരു അമേരിക്കൻ നടിയും ഗായികയുമായിരുന്നു.

ആദ്യകാല ജീവിതം

[തിരുത്തുക]

ബാർബറ ബാക്സ്ലി തന്റെ ആദ്യത്തെ പ്രൊഫഷണൽ വേഷം ചെയ്യുന്നതിന് മുമ്പ് വിദ്യാലയങ്ങളിലെയും ലിറ്റിൽ തിയേറ്റർ പ്രസ്ഥാനത്തിൻറേയും നാടകങ്ങളിൽ ആറ് വർഷം അഭിനയിച്ചു.[1]

ആക്ടേഴ്‌സ് സ്റ്റുഡിയോയിലെ[2] ആജീവനാന്ത അംഗമായിരുന്ന ബാക്‌സ്‌ലി ന്യൂയോർക്ക് നഗരത്തിലെ നെയ്‌ബർഹുഡ് പ്ലേഹൗസ് സ്‌കൂൾ ഓഫ് തിയേറ്ററിൽ സാൻഫോർഡ് മെയ്‌സ്‌നർ എന്ന നാടകാദ്ധ്യാപകൻറെ ശിക്ഷണത്തിൽ അഭിനയം പരിശീലിച്ചു. ആദ്യ ചിത്രമായ ഈസ്റ്റ് ഓഫ് ഈഡനിൽ സിനിമയുടെ അവസാന ഭാഗത്ത് ആദം ട്രാസ്ക് എന്ന നിന്ദ്യയായ നഴ്സിൻറെ വേഷം അവർ അവതരിപ്പിച്ചു.

1961-ൽ, ബ്രോഡ്‌വേ പ്രൊഡക്ഷനിൽ ടെന്നസി വില്യംസിന്റെ പീരീഡ് ഓഫ് അഡ്ജസ്റ്റ്‌മെന്റ് എന്ന ഹാസ്യ നാടകത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള (ഡ്രാമാറ്റിക്) ടോണി അവാർഡിന് അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടു. ചെക്കോവിന്റെ ദ ത്രീ സിസ്‌റ്റേഴ്‌സ്, നീൽ സൈമണിൻറെ പ്ലാസ സ്യൂട്ട് എന്നിവയിലും ജാക്ക് കാസിഡി, ബാർബറ കുക്ക്, ഡാനിയൽ മാസി എന്നിവരോടൊപ്പം 1960-കളിലെ ബ്രോഡ്‌വേ മ്യൂസിക്കലായ ഷീ ലവ്സ് മിയിലും അവർ പ്രത്യക്ഷപ്പെട്ടു. 1976-ലെ ബെസ്റ്റ് ഫ്രണ്ട് എന്ന ബ്രോഡ്‌വേ നാടകത്തിലും അവർ വേഷമിട്ടു.

1950, 1960, 1970 കളിലെ നിരവധി ടെലിവിഷൻ പരമ്പരകളിൽ ബാക്‌സ്‌ലി സഹവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഡേവിഡ് ജാൻസൻ പ്രധാന വേഷം അഭിനയിച്ച റിച്ചാർഡ് ഡയമണ്ട്, പ്രൈവറ്റ് ഡിറ്റക്റ്റീവ് എന്ന ക്രൈം നാടക പരമ്പരയിൽ ലീ വാൻ ക്ലീഫ് അവതരിപ്പിച്ച കൊല്ലപ്പെടുന്ന കാളപ്പോരുകാരൻറെ ഭാര്യയുടെ വേഷമാണ് അവർ ചെയ്തത്. 1958-ലെ പെറി മേസൺ എന്ന പരമ്പരയുടെ എപ്പിസോഡായ "ദി കേസ് ഓഫ് ദ ഗിൽഡഡ് ലില്ലി" ൽ എനിഡ് ഗ്രിഫ് എന്ന കഥാപാത്രമായി അവർ പ്രത്യക്ഷപ്പെട്ടു, കൂടാതെ യഥാർത്ഥ ട്വിലൈറ്റ് സോൺ പരമ്പരയുടെ "മ്യൂട്ട്" എന്ന എപ്പിസോഡിൽ കോറ വീലറുടെ വേഷവും ചെയ്തു.

റിച്ചാർഡ് ബൂൺ അഭിനയിച്ച ഹാവ് ഗൺ - വിൽ ട്രാവൽ എന്ന ടെലിവിഷൻ പരമ്പരയുടെ രണ്ട് എപ്പിസോഡുകളിൽ ബാക്സ്ലി രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രണ്ട് ഡേടൈം സോപ്പ് ഓപ്പറകളായ വെർ ദ ഹാർട്ട് ഈസ്, അനദർ വേൾഡ് എന്നിവയിലും അവർ വേഷങ്ങൾ ചെയ്തു. ദ ഫ്യൂജിറ്റീവ് എന്ന പരമ്പരയുടെ ഒരു എപ്പിസോഡിൽ ഒറ്റക്കയ്യന്റെ കാമുകിയായി അവൾ തുടർന്ന് അഭിനയിച്ചു. ആൽഫ്രഡ് ഹിച്ച്‌കോക്ക് പ്രസന്റ്സ് എന്ന ആന്തോളജി പരമ്പരയുടെ ആറ് എപ്പിസോഡുകളിൽ അവർ പ്രത്യക്ഷപ്പെട്ടു. ഹവായ് ഫൈവ്-ഒ എന്ന ടി.വി. പരമ്പരയുടെ "വൺ ബിഗ് ഹാപ്പി ഫാമിലി" എന്ന പേരിലുള്ള 1973 എപ്പിസോഡിൽ ബാക്സ്ലി മറ്റൊരു പ്രകടനം നടത്തി. കൊലപാതക പരമ്പരയിലുൾപ്പെട്ട ഒരു കുടുംബത്തിലെ മുതിർന്ന സ്ത്രീയുടെ വേഷമാണ് അവർ അവതരിപ്പിച്ചത്.

റോബർട്ട് ആൾട്ട്‌മാന്റെ നാഷ്‌വില്ലെ (1975) എന്ന സിനിമയിലെ പ്രശസ്ത നാടൻപാട്ടുകാരൻ ഹെവൻ ഹാമിൽട്ടന്റെ (ഹെൻറി ഗിബ്‌സൺ) അക്രമാസക്തയായ ഭാര്യ ലേഡി പേൾ, എന്ന കഥാപാത്രമായും നോർമ റേ (1979) എന്ന ചിത്രത്തിലെ സാലി ഫീൽഡ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയായും അഭിനയിച്ചതിലൂടെയാണ് അവർ കലാരംഗത്ത് കൂടുതലായി അറിയപ്പെടുന്നത്.

അവലംബം

[തിരുത്തുക]
  1. Bodin, Walter (June 1, 1948). "Tallulah, Cast Acclaimed in Suave 'Private Lives'". Oakland Tribune. California, Oakland. p. 28. Retrieved August 12, 2018 – via Newspapers.com. open access publication - free to read
  2. David Garfield (1980). "Appendix: Life Members of the Actors Studio as of January 1980". A Player's Place: The Story of the Actors Studio. New York: MacMillan Publishing Co. Inc. p. 277. ISBN 0-02-542650-8.
"https://ml.wikipedia.org/w/index.php?title=ബാർബറ_ബാക്സ്ലി&oldid=3975865" എന്ന താളിൽനിന്ന് ശേഖരിച്ചത്