Jump to content

ബിഗ് ബ്രദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിഗ് ബ്രിദർ
ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ
സംവിധാനംസിദ്ദിഖ്
നിർമ്മാണം
  • സിദ്ദിഖ്
  • ജെൻസോ ജോസ്
  • ഫിലിപ്പോസ് കെ.ജോസഫ്
  • മനു മാളികയ്ക്കൽ
  • വൈശാഖ് രാജൻ
രചനസിദ്ദിഖ്
അഭിനേതാക്കൾ
സംഗീതംദീപക് ദേവ്
ഛായാഗ്രഹണംജിത്തു ദാമോദർ
ചിത്രസംയോജനംകെ.ആർ. ഗൗരിശങ്കർ
സ്റ്റുഡിയോ
  • എസ്സ് ടാക്കീസ്
  • ഷാമാൻ ഇൻറ്റർനാഷണൽ
  • വൈശാഖ സിനിമ
വിതരണംഎസ്സ് ടാക്കീസ്
കാർണിവൽ മൂവി നെറ്റ്‌വർക്ക്
റിലീസിങ് തീയതി16 ജനുവരി 2020
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്₹32 കോടി
സമയദൈർഘ്യം165 മിനിറ്റ്
ആകെ₹10.5 കോടി

2020 ജനുവരി 16-ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ആകഷൻ ത്രില്ലർ ചലച്ചിത്രമാണ് ബിഗ് ബ്രദർ (English : Big Brother). സിദ്ദീഖ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ മോഹൻലാലാണ് നായകൻ. വിയറ്റ്നാം കോളനി, ലേഡീസ് ആൻഡ് ജെൻറ്റിൽമാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ദിഖും, മോഹൻലാലും ഒന്നിച്ച മൂന്നാമത്തെ ചിത്രമാണിത്.[1] എസ് ടാക്കീസ്, വൈശാഖ് സിനിമ, ഷാ മാൻ ഇന്റർനാഷണൽ എന്നീ ബാനറുകൾ സംയുക്തമായി നിർമ്മിച്ച ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ സിദ്ദിഖും, ജെൻസോ ജോസും, വൈശാഖ രാജനും, ഫിലിപ്പോസ് കെ. ജോസും, മനു മാളികയ്ക്കലുമാണ്. സച്ചിദാനന്ദൻ എന്ന കഥാപാത്രമായി മോഹൻലാൽ അഭിനയിച്ച ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ നായിക മിർണ മേനോനാണ്. അർബാസ് ഖാൻ,അനൂപ് മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, സിദ്ദിഖ്,ഹണി റോസ്,സർജാനോ ഖാലിദ് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിച്ചത് ദീപക് ദേവാണ്.ബോളിവുഡ് താരം അർബാസ് ഖാൻ അഭിനയിച്ച ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.[2]32 കോടിയാണ് ഈ ചിത്രത്തിന്റെ ബജറ്റ്.[3]മിശ്ര പ്രതികരണം ലഭിച്ച ഈ ചിത്രത്തിന് ബോക്സ് ഓഫീസിൽ പരാജയം നേരിടേണ്ടി വന്നു.

പതിനാറാം വയസിൽ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട് ജുവനൈൽ ഹോമിൽ എത്തപ്പെടുകയും പിന്നെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് 24 കൊല്ലം ജയിലിൽ അടക്കപ്പെടുകയും പിന്നീട് ജയിൽ മോചിതനാവുകയും ചെയ്യുന്ന സച്ചിദാനന്ദന്റെ(മോഹൻലാൽ) കഥയാണ് ഈ ചിത്രം പറഞ്ഞത്. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനാണ് ചിത്രത്തിലെ വേദാന്തം ഐ.പി.എസ് എന്ന കഥാപാത്രം കൈകാര്യം ചെയ്തത്.ഈ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തത് അഭിനേതാവായ വിനീതാണ്.ഇതിനു മുമ്പ് ലൂസിഫർ (ചലച്ചിത്രം) എന്ന ചിത്രത്തിൽ വിവേക് ഒബ്രോയ്ക്ക് വേണ്ടിയും ഡബ്ബ് ചെയ്തത് വിനീതാണ്.

ഈ ചിത്രത്തിന്റെ സംപ്രേഷണ അവകാശം സൂര്യ ടിവിയാണ് സ്വന്തമാക്കിയത്.ഓൺലൈൻ സ്ട്രീമിംഗ് അവകാശം ആമസോൺ പ്രൈം വീഡിയോയും നേടി.

കഥാസാരം

[തിരുത്തുക]

24 വർഷത്തെ ഇരട്ട ജീവപര്യന്തം കഴിഞ്ഞു പുറത്തിറങ്ങുന്ന സച്ചിദാനന്ദനിൽ (മോഹൻലാൽ) നിന്നാണ് ഈ ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. ഉന്നത തലത്തിൽ സമ്മർദ്ദം ചെലുത്തി സച്ചിയെ പുറത്തിറക്കുന്നത് സച്ചിയുടെ ഇളയ അനിയനായ മനു (ഷർജാനോ ഖാലിദ്) ആണ്. മനു ജനിക്കുന്നതിനും മുൻപ് ജയിലിൽ പോവേണ്ടി വന്നവനാണ് സച്ചിദാനന്ദൻ. അമ്മയേയും അനിയനെയും ഒരു അക്രമിയിൽ നിന്നും രക്ഷിക്കുന്നതിനിടയിൽ അബദ്ധവശാൽ കൊലയാളിയാവേണ്ടി വന്ന ആളാണ് സച്ചി. ജുവനൈൽ ഹോമിലെ ജീവിതത്തിനിടയിൽ രണ്ടാമതൊരു കൊല കൂടി സച്ചിദാനന്ദന് ചെയ്യേണ്ടി വരുന്നു. അതിന്റെ ഫലമായി ഏകാന്തതടവിനു ശിക്ഷിക്കപ്പെടുകയാണ് സച്ചി. ഇരുട്ടിലും കണ്ണ് കാണാവുന്ന ഒരു പ്രത്യേക കഴിവ് സച്ചിദാനന്ദനുണ്ട്. സച്ചിദാനന്ദന്റെ ആ കഴിവ് പൊലീസുകാരും ഉപയോഗപ്പെടുത്തുകയാണ്, പല കമാൻഡോ ഓപ്പറേഷനുകൾക്കും അവർ അയാളെ ഉപയോഗിക്കുന്നു. ജയിലിൽ നിന്നും ഇറങ്ങുമ്പോഴും പൊലീസ് ചില സഹായങ്ങൾക്കു വേണ്ടി സച്ചിദാനന്ദനെ സമീപിക്കുന്നുവെങ്കിലും സച്ചിദാനന്ദൻ അതൊക്കെ തിരസ്കരിക്കുന്നു. ഇനിയെങ്കിലും സമാധാനം നിറഞ്ഞൊരു ജീവിതം വേണമെന്നാണ് അയാളുടെ ആഗ്രഹം. എന്നാൽ തന്നെ ജയിലിൽ നിന്നിറക്കാൻ ഏറെ കഷ്ടപ്പെട്ട അനിയൻ മനു തന്നെ ഒരു ആപത്തിൽ പെടുന്നതോടെ സച്ചിദാനന്ദന് രംഗത്ത് ഇറങ്ങേണ്ടി വരുന്നു. തുടർന്നുണ്ടാവുന്ന നാടകീയ സംഭവങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

പ്രതാപചന്ദ്ര മേനോൻ(വന്ദനയുടെ അച്ഛൻ)

  • ഗാഥാ...ജെമിനി
  • വിജയശാന്തി...സീത
  • ജോൺ വിജയ്...ഗോവിന്ദ് രാജ്
  • അബു സലിം...ഡിസൂസ
  • ചേതൻ ഹൻസ് രാജ്...വിനായരാജ്
  • മുകുന്ദൻ
  • മജിദ്
  • അഹ്റാൻ
  • ഷാജു
  • അജാസ്
  • ദിനേശ് പണിക്കർ...മോഹനചന്ദ്രൻ
  • അഞ്ജലി കൃഷ്ണ
  • അപ്പാ ഹാജ... സച്ചിദാനന്ദന്റെ രണ്ടാനമ്മയുടെ ഭർത്താവ്
  • ഷാജു ശ്രീധർ
  • നിർമ്മൽ പാലാഴി... വേലപ്പൻ (സെർവൻറ്റ്)
  • കൊല്ലം സുധി...സെർവൻറ്റ്
  • ആദിഷ് പ്രവീൺ...ഖാൻറ്റെ കുട്ടിക്കാലം
  • നഹാൻ
  • കിച്ചു
  • അനില
  • അംബുജം

നിർമ്മാണം

[തിരുത്തുക]

പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി 2019 ജൂലൈ 11 ന് എറണാകുളത്ത് ആരംഭിച്ചു . ചിത്രീകരണം 2019 ജൂൺ 20 ന് ആരംഭിക്കാനിരുന്നതാണ്. ഇട്ടിമാണി:മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലെ ജോലി പൂർത്തിയാക്കിയ ശേഷം ജൂലൈ 1 ന് മോഹൻലാൽ ഈ ചിത്രത്തിന്റെ ഷൂട്ടിംങ്ങിൽ പങ്ക് ചേർന്നു.

തന്റെ അടുത്ത മലയാള ചിത്രം മോഹൻലാലിനൊപ്പമാണെന്നും അത് 2019 ഏപ്രിലിൽ റിലീസ് ചെയ്യുമെന്നും 2018 മെയ് മാസത്തിൽ സിദ്ദിഖ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. പിന്നീട് ബിഗ് ബ്രദർ എന്ന് പേരിട്ടിരിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .ആക്ഷനും നർമ്മവും ഉള്ള ഒരു വലിയ ബജറ്റ് ചിത്രമാണിതെന്നും ഉടൻ തന്നെ നവംബറിൽ നിർമ്മാണം ആരംഭിക്കുമെന്നും സിദ്ദിഖ് വെളിപ്പെടുത്തി.2018 ഒക്ടോബർ 9 ന് ഒരു ടൈറ്റിൽ പോസ്റ്റർ പങ്കിട്ടുകൊണ്ട് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ വഴി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2019 ഏപ്രിൽ 24 ന് ചിത്രത്തിന്റെ പൂജാ ചടങ്ങ് നടന്നു, തുടർന്ന് സംഗീത സംവിധായകൻ ദീപക് ദേവിന്റെ റെക്കോർഡിംഗ് സെഷനും. 2019 മെയ് മാസത്തിൽ തിരക്കഥയുടെ അവസാന ഡ്രാഫ്റ്റ് സിദ്ദിഖ് പൂർത്തിയാക്കി.

റിലീസ്

[തിരുത്തുക]

ഹാഫ് സ്ലീവ് ഷർട്ടും പാന്റ്‌സുമിട്ട് മോഹൻലാൽ മതിൽ ചാടിക്കടക്കുന്ന പോസ്റ്ററാണ് പുറത്തു വന്നത്. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ 2019 ഡിസംബർ 20ന് പുറത്തിറങ്ങി.ആക്ഷൻ രംഗങ്ങൻ ട്രെയിലറിൽ കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ 2020 ജനുവരി 7ന് റിലീസ് ചെയ്തു.

2020 ജനുവരി 26ന് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി.

ബോക്സ് ഓഫീസ്

[തിരുത്തുക]

32 കോടി ബഡ്ജറ്റിനെതിരെ ഈ ചിത്രം റിലീസ് ചെയ്ത് നാലു ദിവസം കൊണ്ട് 10 കോടി രൂപ ബോക്സ് ഓഫീസിൽ നിന്നും നേടി.ആദ്യ ദിനം ചിത്രത്തിന് മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഒരു ബോക്സ് ഓഫീസ് പരാജയമായി മാറി

സംഗീതം

[തിരുത്തുക]

ദീപക് ദേവാണ് ഈ ചിത്രത്തിന് സംഗീതം സംവിധാനം നിർവഹിച്ചത്.റഫീക്ക് അഹമ്മദ്,സന്തോഷ് വർമ്മ തുടങ്ങിയവർ ആണ് ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്.

ബിഗ് ബ്രദർ
സൗണ്ട് ട്രാക്ക് by ദീപക് ദേവ്
Recorded2019
Venueകൊച്ചി, മുംബൈ
Studioദീപക് ദേവ് വണ്ടർലാൻഡ്
അമിത് ത്രിവേദി/എ.റ്റി സ്റ്റുഡിയോ
Genreഫീച്ചർ ഫിലിം സൗണ്ട് ട്രാക്ക്
Languageമലയാളം
Labelമില്ലേനിയം ഓഡിയോസ്

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഫംഗ്ഷൻ 2019 ഡിസംബർ 26 ന് എറണാകുളത്തെ ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്നു.സൗണ്ട് ട്രാക്ക് ആൽബം മില്ലേനിയം ഓഡിയോസ് 2019 ഡിസംബർ 21 ന് പുറത്തിറക്കി.

  1. കണ്ടോ കണ്ടോ - അമിദ് ത്രിവേദി
    ഗൗരി ലക്ഷ്മി
  2. ഒരു ദിനം-ആനന്ദ് ഭാസ്കർ
  3. കലമാനോടിഷ്ടം കൂടാൻ-എം ജി ശ്രീകുമാർ
    ബിന്ദു അനിരുദ്ധൻ

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബിഗ്_ബ്രദർ&oldid=4338760" എന്ന താളിൽനിന്ന് ശേഖരിച്ചത്