ബിജു കാഞ്ഞങ്ങാട്
ദൃശ്യരൂപം
മലയാളത്തിലെ യുവ കവി, ചിത്രകാരൻ. 2005ൽ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധാനം ചെയ്തു.ഇപ്പോൾ കാഞ്ഞങ്ങാട് താമസം.കവിതകൾ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നട എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കാസറഗോഡ് ജില്ലയിൽ രാംനഗർ ഗവ. ഹയർസെക്കന്ററി സ്കൂളിൽ മലയാളം അധ്യാപകനായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് 2023 മാർച്ച് 14 ന് അന്തരിച്ചു.[1]
കൃതികൾ
[തിരുത്തുക]- തൊട്ടുമുമ്പ് മഞ്ഞയിലയോട്[2]
- അഴിച്ചുകെട്ട്(കവിതകൾ)
- ജൂൺ (പ്രണയ കവിതകൾ)
- ഉച്ചമഴയിൽ (കവിതകൾ)
- വെള്ളിമൂങ്ങ (രണ്ട് ദീർഘ കവിതകൾ)[3]
- പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്(കവിതകൾ)
- ഉള്ളനക്കങ്ങൾ (പ്രണയ കവിതകൾ)[4]
- വാക്കിന്റെ വഴിയും വെളിച്ചവും(പഠനം)
- കവിത മറ്റൊരു ഭാഷയാണ് (പഠനം)
പുരസ്കാരങ്ങൾ
[തിരുത്തുക]- മഹാകവി പി.സ്മാരക യുവകവി പ്രതിഭാപുരസ്കാരം (2013)[5]
- മൂടാടി ദാമോദരൻ സ്മാരക കവിതാപുരസ്കാരം (2015)
- പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരം (2017)[6]
അവലംബം
[തിരുത്തുക]- ↑ https://malayalam.news18.com/news/kerala/young-poet-biju-kanhangad-passes-away-rv-588925.html
- ↑ ഡി.സി. ബുക്ക്സ് ; ISBN: 81-264-1386-7 , http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=4676 Archived 2007-07-15 at the Wayback Machine
- ↑ https://www.madhyamam.com/literature/book-review/2013/aug/17[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ISBN 9789352820870ഡി സി ബുക്സ്
- ↑ https://www.madhyamam.com/culture/literature/poet-biju-kanhangad-passed-away-1138939
- ↑ http://www.puzha.com/blog/mundassery-award/,