ബിന്ദു പണിക്കർ
ബിന്ദു പണിക്കർ | |
---|---|
ജനനം | 1968 ഏപ്രിൽ 21 |
ദേശീയത | ഇന്ത്യൻ |
കലാലയം | ബ്രിസ്കോ സ്കൂൾ, വിദ്യാനികേതൻ, എറണാകുളം, കലാഭവൻ |
തൊഴിൽ | ടി.വി. നടി ചലച്ചിത്ര നടി |
ജീവിതപങ്കാളി(കൾ) | ബിജു വി. നായർ (2011 ൽ മരണമടഞ്ഞു) സായി കുമാർ |
കുട്ടികൾ | അരുന്ധതി പണിക്കർ |
മലയാളചലച്ചിത്രവേദിയിലെ പ്രശസ്തയായൊരു നടിയാണ് ബിന്ദു പണിക്കർ. ഇംഗ്ലീഷ്: Bindu Panicker. 1992ൽ സിബി മലയിൽ സംവിധാനംചെയ്ത കമലദളത്തിലൂടെ ചലച്ചിത്രരംഗത്തെത്തി. ഹാസ്യതാരമായാണ് ബിന്ദു പണിക്കർ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഇപ്പോൾ അമ്മവേഷങ്ങളിലും ഈ താരം സജീവമാണ്. ജഗതിയുടെ ഭാര്യയായാണ് മിക്ക സിനിമകളിലും ബിന്ദു അഭിനയിച്ചിട്ടുള്ളത്.[അവലംബം ആവശ്യമാണ്] അമ്മ എന്ന മലയാളസിനിമാകലാകാരരുടെ സംഘടയിലെ അംഗമായ ബിന്ദു, നിരവധി ഓഫീസ് ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുണ്ട്. മലയാളചലച്ചിത്രനടൻ സായികുമാറാണ്, ഭർത്താവ്. ഇരുവരുടെയും രണ്ടാംവിവാഹമായിരുന്നു. [1]
ജീവിതരേഖ
[തിരുത്തുക]1972 ഏപ്രിൽ 29നു് ദാമോദരപ്പണിക്കരുടെയും നീനയുടെയും മകളായി, കോഴിക്കോടാണ്, ബിന്ദു ജനിച്ചത്. മാതാപിതാക്കൾ മിശ്രവിവാഹിതരായിരുന്നു. അച്ഛൻ ഹിന്ദു-പണിക്കർ -വിഭാഗത്തിൽപ്പെട്ടയാളും അമ്മ ക്രിസ്ത്യാനിയുമായിരുന്നു. ബിന്ദുവിന്, രണ്ടു സഹോദരന്മാരാണുള്ളത്. ജ്യേഷ്ഠൻ ഹരികുമാറും അനുജൻ രവികുമാറും. അച്ഛൻ ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു. അവിടെനിന്നു റിട്ടയർചെയ്തശേഷം കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ഉദ്യോഗസ്ഥനായി ജോലിചെയ്തു. നീന വീട്ടമ്മയായിരുന്നു. അച്ഛന്റെ ഉദ്യോഗംമൂലം എറണാകുളത്ത്, വെല്ലിങ്ടൺ ദ്വീപിലായിരുന്നു ബിന്ദുവിൻ്റെ കുടുംബം താമസിച്ചിരുന്നത്.
പ്രാഥമികവിദ്യാഭ്യാസം ബ്രിസ്കോ സ്കൂളിലും പ്രീഡിഗ്രി എറണാകുളം വിദ്യാനികേതനിലുമായിരുന്നു. തുടർന്ന്, ബിന്ദു ഫാർമസിസ്റ്റ് ഡിപ്ലോമ പാസ്സായി. അതിനുശേഷം ആറുമാസക്കാലത്തോളം വീട്ടിലിരുന്നപ്പോളാണ്, നൃത്തപഠനംതുടങ്ങിയത്. കലാഭവനിൽനിന്ന്, ശാസ്ത്രീയനൃത്തത്തിൽ പരിശീലനവുംനേടി.[2] തുടർന്ന്, കമലദളം എന്ന സിനിമിയിലേക്ക് നർത്തകിമാരെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യത്തിലേക്ക്, ബിന്ദുവറിയാതെ സുഹൃത്ത് ശർമിള അപേക്ഷയയയ്ക്കുകയും തുടർന്ന്, ഓഡീഷനുവേണ്ടി കത്തു ലഭിയ്ക്കുകയുംചെയ്തു.
സംവിധായകനായിരുന്ന ബിജു വി. നായരാണ് ആദ്യഭർത്താവ്. 1997 ഒക്ടോബർ 27നായിരുന്നു വിവാഹം. ഈ ദാമ്പത്യത്തിൽ അരുന്ധതി പണിക്കർ (കല്യാണി) എന്ന മകളുണ്ട്. ആറു വർഷങ്ങൾക്കുശേഷം, (2003ൽ) ഹൃദയാഘാതംമൂലം ബിജു നായർ നിര്യാതനായി. ബിജു നായരുടെ മരണത്തിനുശേഷം, 2009ൽ നടൻ സായി കുമാറിനെ ബിന്ദു വിവാഹംകഴിച്ചു. കുടുംബത്തോടൊപ്പം കൊച്ചിയിലാണു സ്ഥിരതാമസം.[3] ബിന്ദു, തന്റെ വിവാഹംതകർത്തുവെന്ന് സായികുമാറിന്റെ ആദ്യഭാര്യ പ്രസന്ന, ആരോപണമുന്നയിച്ചിരുന്നു.[4][5] അക്കാലത്ത്, ഈ ആരോപണങ്ങൾ രണ്ടുപേരും നിഷേധിച്ചിരുന്നെങ്കിലും സായികുമാറിന്, പ്രസന്നയിൽനിന്നു വിവാഹമോചനംലഭിച്ച ഉടൻതന്നെ സായികുമാറും ബിന്ദുവും വിവാഹിതരായി.[6] [7]
ചലച്ചിത്ര രേഖ
[തിരുത്തുക]ചിത്രം | വർഷം | നിർമ്മാണം | സംവിധാനം |
---|---|---|---|
കമലദളം | 1992 | മോഹൻ ലാൽ | സിബി മലയിൽ |
കളിപ്പാട്ടം | 1993 | അഷറഫ് | വേണു നാഗവള്ളി |
കാബൂളിവാല | 1994 | അബ്ദുൾ അസീസ് | സിദ്ദിഖ് ലാൽ |
ഓർമ്മകൾ ഉണ്ടായിരിക്കണം | 1995 | സലാം കാരശ്ശേരി | ടി വി ചന്ദ്രൻ |
ഒരു അഭിഭാഷകന്റെ കേസ് ഡയറി | 1995 | മാക് അലി | കെ മധു |
അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് | 1995 | സജി തോമസ് | അനിൽ ബാബു |
ഇഷ്ടമാണു നൂറുവട്ടം | 1996 | വി വർഗ്ഗീസ് | സിദ്ദിഖ് ഷമീർ |
തൂവൽക്കൊട്ടാരം | 1996 | പി വി ഗംഗാധരൻ | സത്യൻ അന്തിക്കാട് |
സമ്മോഹനം | 1996 | സി പി പദ്മകുമാർ | സി പി പദ്മകുമാർ |
ഉദ്യാനപാലകൻ | 1996 | ജി പി വിജയകുമാർ | ഹരികുമാർ |
നാലാം കെട്ടിലെ നല്ലതമ്പിമാർ | 1996 | പി പി തങ്കച്ചൻ | ശ്രീപ്രകാശ് |
സാമൂഹ്യപാഠം | 1996 | TK Surendran ,Pradeep Chembakassery | കരീം |
സല്ലാപം | 1996 | എൻ കൃഷ്ണകുമാർ (കിരീടം ഉണ്ണി) | സുന്ദർ ദാസ് |
ഇഷ്ടദാനം | 1997 | സൈനുൽഅബ്ദീൻ ,സുലൈമാൻ | രമേഷ് കുമാർ |
അർജ്ജുനൻപിള്ളയും അഞ്ചുമക്കളും | 1997 | ശ്രീശക്തി പ്രൊഡക്ഷൻസ് | ചന്ദ്രശേഖരൻ |
കഥാനായകൻ | 1997 | സാക്ഷ അലണി | രാജസേനൻ |
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം | 1998 | രാജൻ | രാജസേനൻ |
ഞങ്ങൾ സന്തുഷ്ടരാണു് | 1999 | കെ ടി കുഞ്ഞുമോൻ ,പ്രേംപ്രകാശ് | രാജസേനൻ |
വാനപ്രസ്ഥം | 1999 | മോഹൻ ലാൽ | ഷാജി എൻ കരുൺ |
നിറം | 1999 | കെ രാധാകൃഷ്ണൻ | കമൽ |
ചാർളി ചാപ്ലിൻ | 1999 | പി കെ രാജേന്ദ്രൻ | പി കെ രാധാകൃഷ്ണൻ |
മാർക്ക് ആന്റണി | 2000 | സഫീൽ , മിൻരാജ് | ടി എസ് സുരേഷ് ബാബു |
സ്നേഹപൂർവ്വം അന്ന | 2000 | എസ് എം ലാൽ | സംഗീത് ശിവൻ |
ജോക്കർ | 2000 | സലിം സത്താർ | എ കെ ലോഹിതദാസ് |
ആനമുറ്റത്തെ ആങ്ങളമാർ (മണയൂരിലെ മാണിക്യം) | 2000 | മധുഗോപൻ | അനിൽ മേടയിൽ |
വർണക്കാഴ്ചകൾ | 2000 | സൂര്യകാന്തി പ്രൊഡക്ഷൻസ് | സുന്ദർ ദാസ് |
സ്വയംവരപ്പന്തൽ | 2000 | സുകുമാരൻ ഷാർജ | ഹരികുമാർ |
സഹയാത്രികയ്ക്കു സ്നേഹപൂർവ്വം | 2000 | വി വർഗ്ഗീസ് | എം ശങ്കർ |
ആന്ദോളനം | 2001 | യൂസഫ് നമ്പഴിക്കാട് | ജഗദീഷ് ചന്ദ്രൻ |
മഴമേഘപ്രാവുകൾ | 2001 | ആർ പി ഗംഗാധരൻ ,ധർമൻ ,എ പ്രദീപ് | പ്രദീപ് |
ദോസ്ത് | 2001 | യമുന | തുളസിദാസ് |
നാറാണത്തു തമ്പുരാൻ | 2001 | എം സുനിൽ കുമാർ | വിജി തമ്പി |
സൂത്രധാരൻ | 2001 | കെ എ ജലീൽ | എ കെ ലോഹിതദാസ് |
നരിമാൻ | 2001 | എ രാജൻ | കെ മധു |
ഫാന്റം | 2002 | എസ് സുധാകരൻ നായർ | ബിജു വർക്കി |
ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ | 2002 | പി കെ ആർ പിള്ള | വിനയൻ |
കനൽകിരീടം | 2002 | മാത്യു ആൽവിൻ | കെ ശ്രീക്കുട്ടൻ |
കൃഷ്ണപക്ഷക്കിളികൾ | 2002 | പ്രദീപ് പാലിയത്ത് | ഏബ്രഹാം ലിങ്കൺ |
കുഞ്ഞിക്കൂനൻ | 2002 | ജലീൽ | ശശി ശങ്കർ |
ബാംബൂ ബോയ്‌സ് | 2002 | വി എച്ച് എം റഫീക്ക് | അലി അക്‌ബർ |
ദേശം | 2002 | വിജയരാജ് ,കോമൾ പാറശ്ശാല | ബിജു വി നായർ |
ചതുരംഗം | 2002 | ഫിറോസ് | കെ മധു |
പട്ടണത്തിൽ സുന്ദരൻ | 2003 | സ്വപ്നചിത്ര | വിപിൻ മോഹൻ |
വെള്ളിത്തിര | 2003 | മിസ്സിസ് ലത മോഹൻ | ഭദ്രൻ |
സിഐഡി മൂസ | 2003 | ദിലീപ് ,അനൂപ് | ജോണി ആന്റണി |
പട്ടാളം 2003 | സുബൈർ , | സുധീഷ് | ലാൽ ജോസ് |
ഗ്രാമഫോൺ | 2003 | കബീർ പാലക്കാട് | കമൽ |
സദാനന്ദന്റെ സമയം | 2003 | ജയശങ്കർ ,നൗഷാദ് ,സബുദ്ദീൻ | അക്‌ബർ ജോസ് |
മിസ്റ്റർ ബ്രഹ്മചാരി | 2003 | എൻ അനിൽ കുമാർ | തുളസിദാസ് |
തിളക്കം | 2003 | അനീഷ് വർമ | ജയരാജ് |
വസന്തമാളിക | 2003 | പി കെ രാധാകൃഷ്ണൻ | സുരേഷ് കൃഷ്ണ |
മയിലാട്ടം | 2004 | ജോളി സ്റ്റീഫൻ | വി എം വിനു |
കഥാവശേഷൻ | 2004 | ദിലീപ് ,അനൂപ് | ടി വി ചന്ദ്രൻ |
സസ്നേഹം സുമിത്ര | 2004 | അമ്പാടി കൃഷ്ണൻ | അമ്പാടി കൃഷ്ണൻ |
നാട്ടുരാജാവ് | 2004 | ആന്റണി പെരുമ്പാവൂർ | ഷാജി കൈലാസ് |
കണ്ണിനും കണ്ണാടിക്കും | 2004 | എ ആർ കണ്ണൻ | സുന്ദർ ദാസ് |
വെള്ളിനക്ഷത്രം | 2004 | ബാബു പണിക്കർ ,രമേഷ് നമ്പ്യാർ | വിനയൻ |
അഗ്നിനക്ഷത്രം | 2004 | വി ശാന്തനാഥൻ | കരീം |
ഇരുവട്ടം മണവാട്ടി | 2005 | ഗിരീഷ് ബാലകൃഷ്ണൻ മാരാർ | ആർ സനൽ |
പൊന്മുടിപ്പുഴയോരത്ത് | 2005 | ജെയിംസ് തട്ടിൽ | ജോൺസൺ എസ്തപ്പാൻ |
ഇമ്മിണി നല്ലൊരാൾ | 2005 | ജോസഫ് ഒനിശ്ശേരിൽ | രാജസേനൻ |
ഉടയോൻ | 2005 | സുബൈർ | ഭദ്രൻ |
അത്ഭുതദ്വീപ് | 2005 | അപ്പുക്കുട്ടൻ നായർ | വിനയൻ |
മാണിക്യൻ (കഥയിലെ രാജകുമാരൻ) | 2005 | ഇഖ്ബാൽ ബാബ ,ഹനീഫ | കെ കെ ഹരിദാസ് |
ബസ്സ് കണ്ടക്ടർ | 2005 | പച്ചൻ രാജൻ | വി എം വിനു |
ബോയ് ഫ്രണ്ട് | 2005 | വിദ്യാസാഗർ | വിനയൻ |
നേരറിയാൻ സിബിഐ | 2005 | കെ മധു | കെ മധു |
ലയൺ 2 | 006 | നൗഷാദ് | ജോഷി |
രസതന്ത്രം | 2006 | ആന്റണി പെരുമ്പാവൂർ | സത്യൻ അന്തിക്കാട് |
സ്പീഡ് [ഫാസ്റ്റ് ട്രാക്ക്] | 2006 | സുബൈർ | എസ് എൽ ജയസൂര്യ |
ആനച്ചന്തം | 2006 | സമദ് മങ്കട ,ഹിൽടോപ്പ് സലിം ,ശക്തി | ജയരാജ് |
ബാബാ കല്യാണി | 2006 | ആന്റണി പെരുമ്പാവൂർ | ഷാജി കൈലാസ് |
നാദിയ കൊല്ലപ്പെട്ട രാത്രി | 2007 കെ മധു | കെ മധു | |
ചോക്ലേറ്റ് | 2007 | പികെ മുരളീധരൻ ,ശാന്ത മുരളി | ഷാഫി |
സുഭദ്രം | 2007 | ചാനൽ ഫൈവ് ശ്രീലാൽ | ദേവരാജ് |
നോവൽ | 2007 | ഈസ്റ്റ്കോസ്റ്റ് വിജയൻ | ഈസ്റ്റ്കോസ്റ്റ് വിജയൻ |
കങ്കാരു | 2007 | സിസിലി ബിജു കൈപ്പരേടം | രാജ് ബാബു |
ജന്മം | 2007 U | ഡി ശശി | ജോഷി |
സൗണ്ട് ഓഫ് ബൂട്ട് | 2008 | പിറമിഡ് സൈമിറ പ്രൊഡക്ഷൻസ് | ഷാജി കൈലാസ് |
കൽക്കട്ടാ ന്യൂസ് | 2008 | തമ്പി ആന്റണി | ബ്ലെസ്സി |
പോസിറ്റീവ് | 2008 | ഫാബുലൻസ് | വി കെ പ്രകാശ് |
ജൂബിലീ | 2008 | ആന്റോ മാത്യു ,ഷാജി ജോസഫ് | ജി ജോർജ്ജ് |
രൗദ്രം 2008 | ഷാഹുൽ ഹമീദ് മരിക്കാർ ,ആന്റോ ജോസഫ് | രൺജി പണിക്കർ | |
സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ (വടക്കൻ സഖ്യം) | 2009 | സിറ്റി ഫിലിംസ് | ജി എം മനു |
സീതാ കല്യാണം | 2009 | കീർത്തി സുരേഷ് | ടി കെ രാജീവ് കുമാർ |
മകന്റെ അച്ഛൻ | 2009 | ജി പി വിജയകുമാർ | വി എം വിനു |
പത്താം അദ്ധ്യായം | 2009 | AK Sheik Nazar | പി കെ രാധാകൃഷ്ണൻ |
ഈ പട്ടണത്തിൽ ഭൂതം | 2009 | അരുൺ മാർഗററ്റ് | ജോണി ആന്റണി |
കേരളാ കഫേ | 2009 | രഞ്ജിത്ത് | രഞ്ജിത്ത് ,ഷാജി കൈലാസ് ,ലാൽ ജോസ് ,ശ്യാമപ്രസാദ് ,അൻവർ റഷീദ് ,ബി ഉണ്ണികൃഷ്ണൻ ,പത്മകുമാർ ,രേവതി ,അഞ്ജലി മേനോൻ ,ഉദയ് ആനന്ദൻ ,ശങ്കർ രാമകൃഷ്ണൻ |
കപ്പലു മുതലാളി | 2009 | മമ്മി സെഞ്ച്വറി ,റമീസ് | രാജ താഹ |
ചട്ടമ്പിനാട് | 2009 | നൗഷാദ് ,ആന്റോ ജോസഫ് | ഷാഫി |
തൂവൽക്കാറ്റ് | 2010 | കുടുംബക്ഷേത്ര ഫിലിംസ് | വേണു ബി നായർ |
ലിവിംഗ് ടുഗതർ | 2011 | പിലാക്കണ്ടി മുഹമ്മദ് ബഷീർ | ഫാസിൽ |
നാടകമേ ഉലകം | 2011 | എം കെ രവീന്ദ്രൻ ,എം കെ സുരേഷ് | വിജി തമ്പി |
ആഴക്കടൽ | 2011 | പി രാമചന്ദ്രൻ | ഷാൻ |
മാണിക്യക്കല്ല് | 2011 | എ എസ് ഗിരീഷ് ലാൽ | എം മോഹനൻ |
ഡോക്ടർ ലൗ | 2011 | ജോയ് തോമസ് ശക്തികുളങ്ങര | കെ ബിജു |
സെവൻസ് | 2011 | സന്തോഷ് പവിത്രം ,സജയ് സെബാസ്റ്റ്യൻ | ജോഷി |
ഇന്നാണ് ആ കല്യാണം | 2011 | ഗീവർഗീസ് യോഹന്നാൻ | രാജസേനൻ |
മഞ്ചാടിക്കുരു | 2012 | വിനോദ് മേനോൻ , അഞ്ജലി മേനോൻ | അഞ്ജലി മേനോൻ |
കുഞ്ഞളിയൻ | 2012 | ടോമിച്ചൻ മുളകുപ്പാടം | സജി സുരേന്ദ്രൻ |
മ്യാവു മ്യാവു കരിമ്പൂച്ച | 2013 | മമ്മി സെഞ്ച്വറി | വിപിൻ ശങ്കർ |
പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും | 2013 | ഷെബിൻ ബക്കർ ,സൂൽഫിക്കർ അസീസ് | ലാൽ ജോസ് |
പറയാൻ ബാക്കിവെച്ചത് | 2014 അബ്ബാസ് മലയിൽ | കരീം | |
മിലി | 2015 | സതീഷ് ബി സതീഷ് | രാജേഷ് പിള്ള |
അമർ അക്ബർ അന്തോണി | 2015 | ഡോ. സക്കറിയ തോമസ് ,ആൽവിൻ ആന്റണി | നാദിർഷാ |
യാഥാർത്ഥ്യം | 2016 P | എസ് സത്യമൂർത്തി മസ്താൻ | മുജീബ് ഖാൻ |
ഓപ്പൺ യുവർ മൈന്റ് (ഹ്രസ്വ ചിത്രം) | 2015 | വിനു മോഹൻ , പ്രജിൽ മാണിക്കോത്ത് | വിഷ്ണു രാഘവ് |
അമ്മയ്ക്കൊരു താരാട്ട് | 2015 | ശ്രീകുമാരൻ തമ്പി | ശ്രീകുമാരൻ തമ്പി |
പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരങ്ങൾ | വർഷം | വിഭാഗം | അഭിനയിച്ച സിനിമ |
---|---|---|---|
കേരള സംസ്ഥാന ഫിലിം അവാർഡ് | 2001 | മികച്ച രണ്ടാമത്തെ നടി | സൂത്രധാരൻ |
ഏഷ്യാനെറ്റ് ഫിലിം അവാർഡ് | 2001 | മികച്ച സഹ നടി | നരേന്ദ്രൻ മകൻ ജയകാന്തൻ വക |
ടി.ടി.കെ. പ്രസ്റ്റീജ് വനിത ഫിലിം അവാർഡ് | 2013 | മികച്ച സഹ നടി | പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും [8] |
അവലംബം
[തിരുത്തുക]- ↑ http://www.thehindu.com/todays-paper/tp-national/tp-kerala/article3124620.ece
- ↑ "ജീവിതമിനിയും ബാക്കിയുണ്ട്..." mangalam.com. 20 August 2014. Retrieved 20 August 2014.
- ↑ അവലംബം: വെള്ളിനക്ഷത്രം ഫിലിം ഇയർബുക്ക് - 2010
- ↑ http://www.indiacinemadiary.com/malayalam-actor-sai-kumar-divorce-html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://malayalam.webdunia.com/article/film-gossip-in-malayalam/%E0%B4%B8%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%81%E0%B4%82-%E0%B4%AC%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%81-%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B5%81%E0%B4%82-%E0%B4%B9%E0%B5%8C%E0%B4%B8%E0%B5%8D%E2%80%8C%E0%B4%AC%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-110030600034_1.htm
- ↑ http://www.filmibeat.com/malayalam/news/2013/saikumar-bindu-panicker-in-trouble-117693.html
- ↑ https://www.youtube.com/watch?v=aZ9ZMdCobuM
- ↑ "TTK Prestige-Vanitha Film Awards: Shobhana, Prithviraj win best actor, actress awards". 20 January 2013. Archived from the original on 2014-03-07. Retrieved 7 January 2014.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ബിന്ദു പണിക്കർ
- http://www.dishant.com/cast/Bindu-Panicker.html Archived 2010-01-01 at the Wayback Machine.