ബിമൽ റോയി
Bimal Roy | |
---|---|
ജനനം | Suapur, Dhaka district, Eastern Bengal and Assam, British India (present-day Dhaka Division, Bangladesh) | 12 ജൂലൈ 1909
മരണം | 8 ജനുവരി 1965 | (പ്രായം 55)
തൊഴിൽ | Producer and director |
ജീവിതപങ്കാളി(കൾ) | Manobina Roy |
കുട്ടികൾ | 4, including Rinki Bhattacharya |
പുരസ്കാരങ്ങൾ |
ഹിന്ദി സിനിമ രംഗത്തെ പ്രമുഖ സംവിധായകനാണ് ബിമൽ റോയി(1909-1966)[1] . ബംഗ്ലാദേശിലെ ഡാക്കയിൽ ജനിച്ചു.[2] വിദ്യാഭ്യാസം കോൽക്കത്തയിൽ . നിതിൻ ബോസിന്റെ കീഴിൽ ക്യാമറ അസിസ്റ്റന്റായി ന്യൂതിയേറ്ററിൽ പ്രവർത്തനമാരംഭിച്ചു. പി.സി. ബറുവയുടെ `ദേവദാസ്', `ഗൃഹദ', `മായ', `മുക്തി' `അഭിനേത്രി', `ബിറാജ്ബഹു' എന്നീ ചിത്രങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു. ന്യൂ തിയേറ്റേഴ്‌സിന്റെ `ഉദായർ പാതേ' എന്ന ചിത്രമാണ് ആദ്യമായി സംവിധാനംചെയ്തത്. `ദോ ബീഗാ സമീൻ' അദ്ദേഹത്തെ പ്രശസ്തനാക്കി. മുംബൈ ടാക്കീസിനു വേണ്ടി കുറച്ചുകാലം പ്രവർത്തിച്ചു. 1952-ൽ മുംബൈ യിൽ ബിമൽ റോയ് പ്രൊഡക്ഷൻസ് സ്ഥാപിച്ചു. പതിനൊന്നു വർഷത്തിനകം പതിമൂന്നു ചിത്രങ്ങൾ നിർമിച്ചു. ഇവയിൽ സുജാതാ, ബന്ധിനി എന്നിവ ഉൾപ്പെടുന്നു. അദ്ദേഹത്തോടൊപ്പം മുംബൈയിലേക്കുപോയ പല ബംഗാളി സിനിമാനിർമാതാക്കളെയും പ്രോത്സാഹിപ്പിച്ചു. (ഉദാ: ഹെമേൻ ഗുപ്ത, അസിത്സെൻ) ബിമൽ റോയിയുടെ സിനിമാ നിർമ്മാണ സംഘത്തിൽ ഋഷികേശ് മുഖർജി, ഗുൽസാർ, ബിമൽദത്ത് തുടങ്ങിയ പ്രതിഭാധനർ ഉൾപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "BIMAL ROY (1909-1966)". Vinay Lal. www.sscnet.ucla.edu/. Archived from the original on 2013-11-07. Retrieved 2013 നവംബർ 7.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ http://www.imdb.com/name/nm0746950/