ബിലെയാമും കഴുതയും
ദൃശ്യരൂപം
പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്ത ഡച്ച് ചിത്രകാരനായ റംബ്രാന്തിന്റെ എണ്ണച്ചായചിത്രമാണ് ബിലെയാമും കഴുതയും.(Balaam and the Ass).
ബൈബിൾ പ്രമേയമായി റംബ്രാന്ത് രചിച്ച അനവധി ചിത്രങ്ങളിൽ ഒന്നാണ് ഇത്. സംഖ്യാപുസ്തകത്തിൽ കാണുന്ന വിവരണമാണ് ചിത്രത്തിന് അധാരം.
ബൈബിൾ വിവരണം
[തിരുത്തുക]ദൈവദൂതനെ (മാലാഖയെ) കഴുത മാത്രമാണ് കാണുന്നത്. കഴുത യാത്ര തുടരാൻ വിസ്സമ്മതിക്കുകയും ബിലെയാം അതിനെ വീണ്ടും വീണ്ടും മർദ്ദിക്കുകയും ചെയ്യുന്നു . ഒടുവിൽ ബിലെയാമിനോട് കഴുത സംസാരിക്കുന്നു.തുടർന്ന് മാലാഖ ബിലെയാമിനും ദൃശ്യപ്പെടുന്നു.ഇതാണ് സംഖ്യാപുസ്തകത്തിൽ കാണുന്ന വിവരണം.
ചിത്രം
[തിരുത്തുക]1626ലാണ് ഇതിന്റെ രചന.
63.2x46.5 സെമി വലിപ്പം
ഓക്ക് മരപ്പലകയിൽ എണ്ണ ഛായം
ഇപ്പോൾ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നത് :Paris, Musée Cognacq-Jay പാരീസിൽ.