ബില്ലി സെയിൻ
ദൃശ്യരൂപം
ബില്ലി സെയിൻ | |
---|---|
ജനനം | വില്യം ജോർജ് സെയിൻ ജൂനിയർ ഫെബ്രുവരി 24, 1966 |
ദേശീയത | അമേരിക്കൻ |
മറ്റ് പേരുകൾ | ബിൽ സെയിൻ |
തൊഴിൽ | നടൻ, നിർമ്മാതാവ് |
സജീവ കാലം | 1985 - മുതൽ ഇങ്ങോട്ട് |
അറിയപ്പെടുന്നത് | ഡെഡ് കാം (1989) ലെ ഹ്യൂഗീ ദി ഫാന്റം (1996) ലെ കിറ്റ് വാക്കർ/ദി ഫാന്റം ടൈറ്റാനിക് (1997) ലെ കാൽഡൺ ഹോക്ലി |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
പ്രശസ്തനായ ഒരു അമേരിക്കൻ നടനും നിർമ്മാതാവുമാണ് വില്യം ജോർജ് "ബില്ലി" സെയിൻ ജൂനിയർ (ജനനം 1966 ഫെബ്രുവരി 24). അദ്ദേഹം ഏറെ പ്രശസ്തനായിത്തീർന്നത് ഡെഡ് കാം (1989) ലെ ഹ്യൂഗീ, ദി ഫാന്റം (1996) ലെ കിറ്റ് വാക്കർ/ദി ഫാന്റം, കാൽപ്പനിക ചിത്രമായ ടൈറ്റാനിക് (1997) ലെ കാൽഡൺ ഹോക്ലി, ട്വിൻ പീക്സ് എന്ന നാടകപരമ്പരയിലെ ജോൺ വീലർ എന്നീ വേഷങ്ങളിലൂടെയാണ്.
സെയിനിന്റെ ശ്രദ്ധേയമായ മറ്റു ചലച്ചിത്രങ്ങളാണ് ബാക്ക് ടു ദ ഫ്യൂച്ചർ (1985), ബാക്ക് ടു ദ ഫ്യൂച്ചർ ഭാഗം II (1989), ടൂംബ്സ്റ്റോൺ (1993), ഡെമൺ നൈറ്റ് (1995), സി.ക്യു (2001) എന്നിവ.