Jump to content

ബീറ്റൽ ആട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബീറ്റൽ ആട്

പഞ്ചാബാണ് ഈ ആടുകളുടെ ജന്മദേശം. കറുപ്പ്, തവിട്ട്, വെള്ള നിറങ്ങൾ സാധാരണയായി കണ്ടുവരുന്നു . റോമൻ മൂക്ക്, നീളമുള്ള തൂങ്ങിക്കിടക്കുന്ന വെറ്റിലയുടെ ആകൃതിയുള്ള ചെവി, പിറകിലേക്കും മുകളിലേക്കും വളരുന്ന കട്ടികൂടിയ കൊമ്പ്, നീളം കുറഞ്ഞ വാൽ, മുട്ടനാടിനു താടി രോമങ്ങൾ, ഒന്നര വയസ്സിനുള്ളിൽ ആദ്യ പ്രസവം എന്നിവയാണ് ഇവയുടെ പ്രധാന പ്രത്യേകതകൾ. ഒരു പ്രസവത്തിൽ 1-4 കുട്ടികൾ വരെയുണ്ടാകും. അതിവേഗം വളരുന്നതിനാൽ മാംസാവശ്യത്തിനാണ് സാധാരണ ഉപയോഗിക്കുന്നത്. മാംസം സ്വദിഷ്ടവും പ്രത്യേക വാസനയുമുണ്ട്. കേരളത്തിലെ കാലാവസ്ഥയോടു ക്രമേണ യോജിക്കുന്ന ഇവയ്ക്ക് പ്രത്യുല്പാദന ശേഷിയും പ്രതിരോധ ശേഷിയും കൂടുതലാണ്. [1][2]

സവിശേഷതകൾ

[തിരുത്തുക]

ചൂടും തണുപ്പും അതിജീവിക്കാനുള്ള കഴിവ്, മികച്ച രോഗപ്രതിരോധശേഷി, പ്രതിദിനം ലഭിക്കുന്ന പാലിന്റെ അളവ് എന്നിങ്ങനെ പല കാര്യങ്ങളിലും മുൻപിൽ നിൽക്കുന്ന ആടിനമാണിത്. നീളമുള്ള ചെവി, കട്ടിയുള്ളതും കുറുകിയതുമായ കൊമ്പ്, ചെറിയ വാൽ എന്നിവ ഈ ജനുസ്സിന്റെ പ്രത്യേകതയാണ്‌. പ്രായപൂർത്തിയായ മുട്ടനാടിന്‌ 60 കിലോഗ്രാമോളം തൂക്കം ഉണ്ടാകും. പെണ്ണാടിന്‌ 45 കിലോഗ്രാമോളം ഭാരവും ഉണ്ടാകും. ഈ ഇനത്തിൽപ്പെട്ട ആടിൽ നിന്നും പ്രതിദിനം രണ്ടര ലിറ്റർ വരെ പാൽ ലഭിക്കുന്നുണ്ട്. 41% പ്രസവത്തിൽ ഇരട്ടക്കുട്ടികളും, 52% മൂന്ന് കുട്ടികളും 7% നാലുകുട്ടികളും ഒരു പ്രസവത്തിൽ ഉണ്ടാകാറുണ്ട്. കറുപ്പ്, തവിട്ട്, കറുത്തനിറത്തിൽ വെള്ളപ്പുള്ളി എന്നിങ്ങനെ പല നിറത്തിൽ ബീറ്റിൽ ആടുകളെ കാണാൻ കഴിയും.

അവലംബങ്ങൾ

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2011-10-26.
  2. ഡോ. പി.കെ. മുഹ്‌സിൻ (29 ഡിസംബർ 2014). "ഇന്ത്യയിലെ ആട് ജനുസ്സുകൾ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-12-29. Retrieved 29 ഡിസംബർ 2014.
"https://ml.wikipedia.org/w/index.php?title=ബീറ്റൽ_ആട്&oldid=3639150" എന്ന താളിൽനിന്ന് ശേഖരിച്ചത്