ബീവർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബീവർ Temporal range: Late Miocene – സമീപസ്ഥം
| |
---|---|
North American Beaver (Castor canadensis) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Castor Linnaeus, 1758
|
Species | |
C. canadensis – North American beaver | |
Distribution of both species of beaver. Red spots in Europe denote released or feral populations of the American beaver. |
കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജീവി. അണക്കെട്ട് നിർമ്മാണത്തിൽ അതിവിദഗ്ദ്ധരാണ് ബീവറുകൾ. സ്വന്തം പല്ലുകളും ശരീരഭാഗങ്ങളുമുപയോഗിച്ച് മരങ്ങൾ മുറിച്ച് കാട്ടിൽ അണകെട്ടേണ്ട സ്ഥലത്തെത്തിക്കും. ഇങ്ങനെ വെള്ളം കെട്ടിനിർത്തി അതിനു നടുവിൽതന്നെ ബീവറുകൾ വീടും ഒരുക്കും. മരച്ചില്ലകളും ചെളിയും ഉപയോഗിച്ചാണ് വീടുനിർമ്മാണം.ജലത്തിനടിയിലാണ് വീടിന്റെ വാതിൽ. മഞ്ഞുകാലത്ത് ജലം ഉറഞ്ഞ് ഐസാകുമ്പോൾ പോലും ജലാശയത്തിനടിയിലേക്കും ഭക്ഷണക്കലവറയിലേക്കും പോവാനുള്ള മാർഗ്ഗങ്ങളും ബീവർ വീടുനിർമ്മിക്കുമ്പോഴേ ഉണ്ടാക്കും. മഞ്ഞുകാലം കഴിയുമ്പോൾ മഞ്ഞുരുകി ജലനിരപ്പുയർന്നാലും വീടിനെ രക്ഷിക്കാൻ മാർഗ്ഗമുണ്ട്. ഡാമിന്റെ ഒരറ്റത്തുണ്ടാക്കിയ വിള്ളലിലൂടെ അധികമുള്ള വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയും. കാട്ടിലെ എഞ്ചിനീയർ എന്ന വിശേഷണത്തിനു ബീവർ തികച്ചും യോഗ്യൻ തന്നെയാണ്.[1] കാനഡയുടെ ദേശീയ മൃഗമാണ് ബീവർ.
ഭക്ഷണം
[തിരുത്തുക]മരപ്പട്ട, വേര്, ഇല, ചെറിയ കമ്പുകൾ എന്നിവ കരണ്ടു തിന്നുന്നു.[2]
പാരിസ്ഥിക പ്രാധാന്യം
[തിരുത്തുക]തണ്ണീർത്തടങ്ങളിലെ ജലജഭ്യത കൂട്ടാൻ ബീവറുകളുടെ അണക്കെട്ടുകൾക്ക് കഴിവുണ്ട്.[3]
ചിത്രശാല
[തിരുത്തുക]-
ബീവറിന്റെ അസ്ഥികൂടം
പുറമേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ പേജ് 16,ബാലരമ ഡൈജസ്റ്റ് 2009 ജനുവരി 24 ലക്കം 12
- ↑ പേജ് 311, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ "ബീവറുകൾ തിരികെ നൽകിയ നീർത്തടങ്ങൾ". manoramaonline.com. 01 മാർച്ച് 2016. Archived from the original on 2016-03-17. Retrieved 17 മാർച്ച് 2016.
{{cite news}}
: Check date values in:|date=
(help)