Jump to content

ബൂത്തുപിടുത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രധാനമായും ഇന്ത്യയിൽ കണ്ടുവരുന്ന ഒരു തെരഞ്ഞെടുപ്പ് കുറ്റകൃത്യമാണ് ബൂത്തുപിടുത്തം. ഏതെങ്കിലും ഒരു പാർട്ടിയുടെ പ്രവർത്തകർ ഒരു പോളിങ് ബൂത്ത് പിടിച്ചെടുക്കുകയും തുടർന്ന് അവിടെയെത്തുന്ന എല്ലാ വോട്ടർമാരെയും കൊണ്ട് പ്രസ്തുത പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് നിർബന്ധിച്ച് വോട്ടു ചെയ്യിക്കുന്ന പരിപാടിയാണ് ബൂത്തുപിടുത്തം. മറ്റു തെരെഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളെ പോലെ ഇതും വോട്ടർമാരെ അടിച്ചമർത്തുന്ന പ്രവർത്തനമാണെങ്കിലും, ബൂത്തുപിടുത്തം പൊതുവേ പിടിക്കപ്പെടാറില്ല. ഇന്ത്യയിലാണ് ഈ പ്രവർത്തനം പൊതുവെ കാണപ്പെടാറുള്ളത്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപ്രകാരം ഓരോ ബൂത്തിലും ചുരുങ്ങിയത് രണ്ടു പാർട്ടികളുടെ പ്രതിനിധികളെങ്കിലും വേണം. എന്നാൽ മറ്റു പാർട്ടിക്കാരുടെ പ്രതിനിധികളെ ഭീഷണിപ്പെടുത്തിയോ മർദ്ദിച്ചോ പറഞ്ഞയച്ചതിനുശേഷമാണ് പൊതുവെ ബൂത്തുപിടുത്തം നടക്കാറുള്ളത്.

"https://ml.wikipedia.org/w/index.php?title=ബൂത്തുപിടുത്തം&oldid=3090530" എന്ന താളിൽനിന്ന് ശേഖരിച്ചത്