ബൃഹദ്ദേശി
ദൃശ്യരൂപം
എ. ഡി. അഞ്ചാം നൂറ്റാണ്ടിൽ രചിച്ചതെന്നു കരുതപ്പെടുന്ന സംഗീതശാസ്ത്രത്തെ സംബന്ധിച്ച അതി പ്രധാന ഗ്രന്ഥമാണ് ബൃഹദ്ദേശി. എന്നാൽ ഈ ഗ്രന്ഥത്തിന്റെ രചനാ ശൈലിയും മറ്റും കണക്കിലെടുത്ത് ഒമ്പതാം നൂറ്റാണ്ടിലാണ് ഇത് രചിക്കപ്പെട്ടതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഗ്രാമത്തെയും രാഗത്തെയും വ്യക്തമായി നിർവചിക്കുന്ന ഈ ഗ്രന്ഥം ഗാഗങ്ങളെ ശുദ്ധ, ഛായാലഗ, സങ്കീർണ്ണ വിഭാഗങ്ങളായി തരംതിരിച്ചത് പിന്നീടുണ്ടായ രാഗ വിഭജന രീതിക്ക് സഹായകമായിട്ടുണ്ട്.ദേശിസംഗീതത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിൽ നാദോത്പത്തി, ശ്രുതി, സ്വരം, മൂർച്ഛന, വർണം, അലങ്കാരം, ഗീതി, ജാതി, രാഗം, ഭാഷ, പ്രബന്ധം തുടങ്ങിയവ വിശദീകരിക്കപ്പെടുന്നു.[1]
അവലംബം
[തിരുത്തുക]- ↑ ദക്ഷിണേന്ത്യൻ സംഗീതം രണ്ടാം ഭാഗം എ. കെ. രവീന്ദ്രനാഥ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്