Jump to content

ബെങ് ആർ. ഹോംസ്റ്റ്രോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bengt Holmström (2013)
ജനനം (1949-04-18) ഏപ്രിൽ 18, 1949  (75 വയസ്സ്)
Helsinki, Finland
ദേശീയതFinnish
പഠിച്ചത്University of Helsinki
പുരസ്കാരങ്ങൾNobel Memorial Prize in Economic Sciences (2016)

ബെങ് ആർ. ഹോംസ്റ്റ്രോം ഒരു  ഫന്നിഷ് എക്കണോമിസ്റ്റും, മസ്സാച്ചുസെറ്റ്ററ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എക്കണോമിക്സ് പ്രൊഫസറുമാണ്. ഒലിവർ ഹാർട്ടിനോടൊപ്പം, അദ്ദേഹം 2016 -ലെ എക്കണോമിക്സിനുള്ള നോബേൽ കരസ്ഥമാക്കി.[1]

ഹോംസ്റ്റ്രോം യൂണിവേഴ്സ്റ്റി ഓഫ് ഹെലൻസ്കിയിൽ വച്ച് ഗണിതത്തിലും ശാസ്ത്രത്തിലും ബി.എസ് പൂർത്തിയാക്കി.  1975-ൽ സ്റ്റാൻഫോർഡ് യൂണിവേഴ്സ്റ്റിയിൽ വച്ച് ഓപ്പറേഷൻറിസർച്ചിൽ മാസ്റ്റർ ഓഫ് സയൻസ് ഡിഗ്രിയും നേടി. കൂടാതെ തന്റെ പി.എച്ച്.ഡി സ്റ്റാൻഫോർഡിലെ ഗ്രാജുവേറ്റ് സ്ക്കൂൾ ഓഫ് ബിസിനസ്സിൽ വച്ച് പൂർത്തിയാക്കി. 1994-വരെ അദ്ദേഹം എം.ഐ.ടി -യിലായിരുന്നു. 

ഹോംസ്റ്റ്രോങ് തന്റെ പ്രിൻസിപ്പൽ ഏജന്റ് തിയറിയാൽ പ്രശസ്തനായിരുന്നു. അദ്ദേഹം അതേ തിയറി, തിയറി ഓഫ് ഫേമുമായി കൂട്ടിയിണക്കാൻ ശ്രമിച്ചിരുന്നു. ധനകാര്യമേഖലകളിൽ പണത്തിന് പകരമുള്ള വസ്തുക്കളിന്മേലുള്ള  പ്രശ്നങ്ങളൊഴിവാക്കാനായിരുന്നു ഇത്.

അദ്ദേഹം അമേരിക്കൻ അക്കാദമി ഓഫ് ആർട്ട്സ് ആന്റ് സയൻസിന്റെ ഫെല്ലോ ആയിരുന്നു,  റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസിന്റെ ഫോറിൻ മെമ്പറുമാണദ്ദേഹം.2011-ൽ ഹോംസ്റ്റ്രോം എക്കണോമെറ്റ്രിക് സൊസൈറ്റിയുടെ പ്രസിഡന്റായി.അദ്ദേഹത്തിന് വിവിധ യൂണിവേഴ്സിററികളിൽ നിന്ന് വിവിധതരം ഡിഗ്രികൾ പൂർത്തിയാക്കി.

1999 മുതൽ 2012വരെ അദ്ദേഹം നോക്കിയ യുടെ ബോർഡ് മെമ്പറായിരുന്നു.കൂടാതെ ആൾട്ടോ യൂണിവേഴ്സിറ്റിയുടെ മെമ്പറായും അധികകാലം ഉണ്ടായി.

2016-ൽ തന്റെ കോണ്ട്രാക്റ്റ തിയറിക്ക്  ഒലിവർഹാട്ടിനോടൊപ്പം ഹോംസ്റ്റ്രോം എക്കണോമിക്സ് സയൻസിനുള്ള നോബേൽ പങ്കിട്ടു.

അവലംബം

[തിരുത്തുക]
  1. Appelbaum, Binyamin (October 10, 2016). "Oliver Hart and Bengt Holmstrom Win Nobel in Economics for Work on Contracts". New York Times. Retrieved October 10, 2016.
"https://ml.wikipedia.org/w/index.php?title=ബെങ്_ആർ._ഹോംസ്റ്റ്രോം&oldid=4100364" എന്ന താളിൽനിന്ന് ശേഖരിച്ചത്