ബെനി ഹമ്മദ് കോട്ട
قلعة بني حماد | |
സ്ഥാനം | M'Sila Province, Algeria |
---|---|
Coordinates | 35°48′50″N 04°47′36″E / 35.81389°N 4.79333°E |
തരം | Settlement |
History | |
നിർമ്മാതാവ് | Hammad ibn Buluggin |
സ്ഥാപിതം | 1007 |
ഉപേക്ഷിക്കപ്പെട്ടത് | 1090 |
കാലഘട്ടങ്ങൾ | Hammadid dynasty |
Site notes | |
Condition | In ruins |
Official name | Al Qal'a of Beni Hammad |
Type | Cultural |
Criteria | iii |
Designated | 1980 (4th session) |
Reference no. | [102] |
State Party | Algeria |
Region | Arab States |
അൽ ഖൽ-അ ബെനി ഹമ്മദ് എന്നറിയപ്പെടുന്നബെനി ഹമ്മദ് കോട്ട (അറബി: قلعة بني حماد) അൽജീറിയായിലെ കോട്ടയാൽ ചുറ്റപ്പെട്ട പട്ടണമാണ്. ഇപ്പോൾ ഇത് തകർന്നടിഞ്ഞ അവസ്ഥയിലാണ്. പതിനൊന്നാം നൂറ്റാണ്ടിൽ ഈ സ്ഥലം ഹമ്മദിദ് സാമ്രാജ്യത്തിന്റെ ആദ്യ തലസ്ഥാനം ആയിരുന്നു. മ്‌സില എന്ന അൾജീരിയൻ പ്രവിശ്യയുടെ ഉത്തരപൂർവ്വ ഭാഗത്തുള്ള ഹൊദ്‌ന പർവ്വതനിരയിൽ 1,418 മീറ്റർ (4,652 അടി)ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ചുറ്റുപാടുമുള്ള പട്ടണങ്ങളിൽനിന്നും ഈ സ്ഥലത്ത് ആവശ്യത്തിനുള്ള ജലം ലഭ്യമാണ്. ബെനി ഹമ്മദ് കോട്ട അൽജിയേഴ്സിലെ മഗ്രിബിൽ നിന്നും 225 kilometres (140 mi) അകലെയുള്ള ദക്ഷിണപൂർവ്വ പ്രദേശമായ മാദിദ് പട്ടണത്തിനടുത്താണ്.
1980ൽ യുനെസ്കോ ഈ കോട്ടയെ ഒരു ലോകപൈതൃകസ്ഥാനമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതിനെ "കോട്ടയാൽ ചുറ്റപ്പെട്ട മുസ്ലിം പട്ടണത്തിന്റെ ആധികാരികമായ ചിത്രം " എന്നാണ് യുനെസ്കോ ഈ പട്ടണത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
പട്ടണത്തിൽ 7 കിലോമീറ്റർ നീളമുള്ള ചുമർ കാണാം. ഈ ചുമരിനകത്ത് 4 താമസസ്ഥാനങ്ങൾ കാണാം. മൻസൂറാ എന്ന മോസ്ക് പണിഞ്ഞതിനുശേഷമുള്ള അൽജീറിയായിലെ ഏറ്റവും വലിയ മോസ്ക് ആണിത്. ഇതിനു 20 മീറ്റർ ഉയരമുണ്ട്.
ഇതിൽ നടത്തിയ പര്യവേക്ഷണത്തിൽ (ഖനനത്തിൽ) അനേകം ഭാരംകുറഞ്ഞ ടെറാക്കോട്ട, രത്നങ്ങൾ, നാണയങ്ങൾ, കളിമൺപാത്രങ്ങൽ തുടങ്ങിയവ ഇവിടെ വസിച്ചിരുന്ന ഹമ്മാദിദ് സാമ്രാജ്യത്തിലെ വളരെയധികം പുരോഗമിച്ച ജനതതിയെ അടയാളപ്പെടുത്തുന്നു.
ദാർ അൽ-ബഹർ എന്ന തടാക കൊട്ടാരം
[തിരുത്തുക]ദാർ അൽ-ബഹർ എന്ന തടാക കൊട്ടാരം, അതിന്റെ പേർ ലഭിച്ചത് അതിന്റെ രൂപത്തിൽനിന്നുമാണ്. ചതുരാകൃതിയിലുള്ള ഈ കുളം 67 by 47 മീറ്റർ (220 by 154 അടി) അളവിലുള്ളതാണ്. ബോട്ടുകൾ പുറപ്പെടുന്നത് കുളത്തിഉന്റെ അവസാന ഭാഗത്തുള്ള രാമ്പിൽനിന്നുമാണ്.
ചരിത്രം
[തിരുത്തുക]1007ൽ അൽജിയേഴ്സിന്റെ സ്ഥാപകനായ ബുലുഗ്ഗിൻ ഇബ്ൻ സിറിയുടെ മകനായ ഹമ്മദ് ഇബ്ൻ സിറിയാണ് ആണ് ഈ കോട്ട സ്ഥാപിച്ചത്. ഹമ്മാദിദ് എന്ന ബെർബറുകളുടെ തലസ്ഥാനമായി ഈ പട്ടണം മാറി. 1017ലെ സിറിദിന്റെ പിടിച്ചെറ്റുക്കലിനെ ഈ പട്ടണം അതിജീവിച്ചു. 1152ൽ ഈ കോട്ട ഭാഗികമായി അൽമൊഹാദുകൾ നശിപ്പിച്ചു.
ചിത്രശേഖരം
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- D. Fairchild Ruggles, Islamic Gardens and Landscapes. University of Pennsylvania Press, 2008, pg. 165.
- UNESCO Website for Al Qal'a of Beni Hammad