Jump to content

ബെന്നിംഗ്ടൺ മ്യൂസിയം

Coordinates: 42°52′59″N 73°12′36″W / 42.8831°N 73.2100°W / 42.8831; -73.2100
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bennington Museum
Map
സ്ഥാപിതം1928
സ്ഥാനം75 Main Street
Bennington, Vermont, United States
നിർദ്ദേശാങ്കം42°52′59″N 73°12′36″W / 42.8831°N 73.2100°W / 42.8831; -73.2100
TypeArt, history
വെബ്‌വിലാസംwww.benningtonmuseum.org

യുഎസ്എയിലെ ബെന്നിങ്ടൺ വെർമോണ്ട് 75 മെയിൻ സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന ശ്രദ്ധേയമായ കലാശേഖരവും പ്രാദേശിക ചരിത്രമുള്ള ഒരു അംഗീകൃത മ്യൂസിയമാണ് ബെന്നിങ്ടൺ മ്യൂസിയം. ബെന്നിങ്ടൺ ഹിസ്റ്റോറിക്കൽ അസോസിയേഷൻ 1852-ൽ ആദ്യം സംയോജിപ്പിക്കപ്പെട്ടപ്പോൾ മുതൽ മ്യൂസിയത്തിൻറെ ചരിത്രം ആരംഭിച്ചു. 1923-ൽ അസോസിയേഷൻ ഒരു മുൻ പള്ളി ഏറ്റെടുക്കുകയും ഈ പള്ളി പുതുക്കി പണിയുകയും 1928-ൽ ബെന്നിങ്ങ്ടൺ ഹിസ്റ്റോറിക് മ്യൂസിയം എന്ന പേരിൽ പൊതുജനങ്ങൾക്കായി തുറക്കുകയും ചെയ്തു. പിന്നീട് 1938, 1960, 1974, 1999 വർഷങ്ങളിൽ ഈ കെട്ടിടം പുതുക്കിപണിയുകയും 1938-ൽ കലാപ്രദർശനങ്ങളെ പ്രദർശിപ്പിക്കുന്നതിനായി ബെന്നിങ്ങ്ടൺ ഹിസ്റ്റോറിയൽ മ്യൂസിയം ആർട്ട് ഗ്യാലറി ആയി പേരിനെ പരിഷ്കരിച്ചു. 1954-ൽ ഈ മ്യൂസിയത്തെ ബെന്നിങ്ടൺ മ്യൂസിയം എന്നാക്കി മാറ്റി. വെർമോണ്ടിലും ന്യൂയോർക്കിലെയും മസാച്ചുസെറ്റിനടുത്തുള്ള സമീപപ്രദേശങ്ങളിലെയും ശേഖരങ്ങൾക്ക് മ്യൂസിയം പ്രത്യേക ശ്രദ്ധ നൽകുന്നു. 1972-ൽ ഗ്രാൻഡ്മ മോസെസ് പങ്കെടുത്ത സ്കൂൾ കെട്ടിടം മ്യൂസിയത്തിന്റെ ഭാഗമായി മാറ്റി.[1] ഒരു പാരമ്പര്യ, ചരിത്ര ഗവേഷണ ലൈബ്രറി ആയും ഈ മ്യൂസിയത്തെ ഉപയോഗിക്കുന്നു.

അവലംബം

[തിരുത്തുക]
  • Bennington Museum
  • The Vermont Encyclopedia, John J. Duffy, Samuel B. Hand, Ralph H. Orth (editors), University Press of New England, 2003, page 55. ISBN 9781584650867.
  1. "Obituary: Grandma Moses Is Dead at 101; Primitive Artist 'Just Wore Out'". New York Times. December 14, 1961.
"https://ml.wikipedia.org/w/index.php?title=ബെന്നിംഗ്ടൺ_മ്യൂസിയം&oldid=3128266" എന്ന താളിൽനിന്ന് ശേഖരിച്ചത്