Jump to content

ബെറ്റ്സി ബ്ലെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെറ്റ്സി ബ്ലെയർ
ബെറ്റ്സി ബ്ലെയർ 2007 ൽ
ജനനം
എലിസബത്ത് വിനിഫ്രെഡ് ബോഗർ

(1923-12-11)ഡിസംബർ 11, 1923
മരണംമാർച്ച് 13, 2009(2009-03-13) (പ്രായം 85)
തൊഴിൽനടി
സജീവ കാലം1947–2003
ജീവിതപങ്കാളി(കൾ)
(m. 1941; div. 1957)
(m. 1963; died 2002)
കുട്ടികൾ1

ബെറ്റ്സി ബ്ലെയർ (ജനനം: എലിസബത്ത് വിനിഫ്രെഡ് ബോഗർ[1]; ഡിസംബർ 11, 1923 - മാർച്ച് 13, 2009) ദീർഘകാലം ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു.

എട്ട് വയസ്സ് മുതൽ വിനോദത്തിലധിഷ്ഠിതമായ ഒരു കരിയർ പിന്തുടർന്ന ബ്ലെയർ ബാല്യകാലത്ത് ഒരു അമച്വർ നർത്തകിയായും റേഡിയോ അവതാരിക, മോഡൽ എന്നീ നിലകളിലും പ്രവർത്തിക്കുകയും പിന്നീട് 1940-ൽ ബില്ലി റോസിന്റെ ഡയമണ്ട് ഹോഴ്‌സ്‌ഷൂ എന്ന പേരിലുള്ള നൈറ്റ്ക്ലബ്ബിലെ കോറസിൽ ചേരുകയും ചെയ്തു. അവിടെ ജീൻ കെല്ലിയുമായി കണ്ടുമുട്ടിയ അവർ; അടുത്ത വർഷം, അവർക്ക് 17 വയസ്സുള്ളപ്പോൾ വിവാഹിതരാകുകയും പതിനാറ് വർഷത്തിന് ശേഷം 1957 ൽ വിവാഹമോചനം നേടുകയും ചെയ്തു.

നാടകങ്ങളിലെ വേഷങ്ങൾക്ക ശേഷം, എ ഡബിൾ ലൈഫ് (1947), അനദർ പാർട്ട് ഓഫ് ദി ഫോറസ്റ്റ് (1948) തുടങ്ങിയ ചിത്രങ്ങളിൽ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ബ്ലെയർ തന്റെ സിനിമാ ജീവിതം ആരംഭിച്ചു. മാർക്സിസത്തോടുള്ള അവരുടെ താൽപര്യം ഹൗസ് അൺ-അമേരിക്കൻ ആക്ടിവിറ്റീസ് കമ്മിറ്റിയുടെ അന്വേഷണത്തിലേക്ക് നയിച്ചതോടെ ബ്ലെയർ കുറച്ചുകാലം കരിമ്പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടുവെങ്കിലും മാർട്ടി (1955) എന്ന ചിത്രത്തിലെ നിരൂപക പ്രശംസ നേടിയ പ്രകടനത്തോടെ തൻറെ കരിയർ പുനരാരംഭിച്ച അവർ അതിലൂടെ മികച്ച സഹനടിയ്ക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1990-കളുടെ പകുതി വരെ പ്രധാനമായും യൂറോപ്പ് തട്ടകമാക്കിക്കൊണ്ട് നാടകം, സിനിമ, ടെലിവിഷൻ ജോലികളുമായി അവർ തന്റെ കരിയർ തുടർന്നു.

അവലംബം

[തിരുത്തുക]
  1. Jones, Stephen (2010). The Mammoth Book of Best New Horror 21 (in ഇംഗ്ലീഷ്). Little, Brown Book Group. ISBN 978-1-84901-672-8. Retrieved January 9, 2020.
"https://ml.wikipedia.org/w/index.php?title=ബെറ്റ്സി_ബ്ലെയർ&oldid=3939963" എന്ന താളിൽനിന്ന് ശേഖരിച്ചത്