ബേഗഡ
ദൃശ്യരൂപം
കർണാടകസംഗീതത്തിലെ 29ആം മേളകർത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് ബേഗഡ.ഇതൊരു വക്രരാഗമാണ്.
ഘടന,ലക്ഷണം
[തിരുത്തുക]- ആരോഹണം സ ഗ3 രി2 ഗ3 മ1 പ ധ2 നി2 ധ2 പ സ
- അവരോഹണം സ നി3 ധ2 പ മ1 ഗ3 രി2 സ
ഈ രാഗം ഹാസ്യം, ശൃംഗാരം, അത്ഭുതം എന്നീ രസങ്ങൾ പ്രദാനംചെയ്യുന്നു. ഈ രാഗത്തെ വ്യത്യസ്തമാക്കുന്നത് മദ്ധ്യമം, നിഷാദം എന്നീ സ്വരസ്ഥാനങ്ങളാണ്. രണ്ട് പ്രധാനസവിശേഷതകളാണ് ഈ രാഗത്തിനുള്ളത്.ഒന്ന്,ആരോഹണത്തിലോ അവരോഹണത്തിലോ കാണുന്ന ഉഭയവക്രസഞ്ചാരം.രണ്ട്, നിഷാദസ്വരം കാകളിയോ കൈശികിയോ ആവാം. രി-നി-ധ-പ എന്ന സഞ്ചാരത്തിലെ നിഷാദത്തിന്റെ പ്രയോഗം രാഗത്തിനു ആനന്ദം എന്ന ഭാവം കൈവരുത്തുന്നു.
കൃതികൾ
[തിരുത്തുക]കൃതി | കർത്താവ് |
---|---|
നാദോപാസന | ത്യാഗരാജസ്വാമികൾ |
ദയാനിധേ(വർണ്ണം) | ശ്യാമശാസ്ത്രികൾ |
ത്യാഗരാജായ നമസ്തേ | മുത്തുസ്വാമിദീക്ഷിതർ |
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]ഗാനം | ചലച്ചിത്രം |
---|---|
അമ്പലപ്പറമ്പിലെ ആരാമത്തിലെ | നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി |
ഇന്നലെ നീയോരു സുന്ദര | സ്ത്രീ |
കലയുടെ ദേവീ | ഉദയം |