Jump to content

ബേലാ താർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബേലാ താർ
ബേലാ താർ, ഫിൻലാൻഡ് (2012).
ജനനം (1955-07-21) ജൂലൈ 21, 1955  (68 വയസ്സ്)
സജീവ കാലം(1971 - present)
ജീവിതപങ്കാളി(കൾ)Ágnes Hranitzky

ഒരു ഹംഗേറിയൻ ചലച്ചിത്രകാരനാണ് ബേലാ താർ (21 ജൂലൈ 1955). തെക്കൻ ഹംഗറിയിലെ Pécs എന്ന പ്രദേശത്ത് 1955-ൽ ജനനം. കൗമാരകാലത്തു തന്നെ സംഗീതസംഘങ്ങളിലും തിയറ്റർ സംഘങ്ങളിലും പ്രവർത്തനമാരംഭിച്ച താർ, തൊഴിലാളി സംഘങ്ങളിലെയും സജീവ സാനിധ്യമായിരുന്നു. തന്റെ 14-മത്തെ ജന്മദിനത്തിന് പിതാവ് സമ്മാനമായി നൽകിയ 8 എം‌എം ക്യാമറ ഉപയോഗിച്ച്, 17- വയസ്സിൽ ജിപ്സി തൊഴിലാളികളെക്കുറിച്ച് Guest workers (1971) എന്ന ഡോക്യുമെന്ററി നിർമ്മിച്ച താർ, ഇതേ ഡോക്യുമെന്ററിയെത്തുടർന്ന് ഹംഗേറിയൻ കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് അനഭിമതനാവുകയും, തുടർ‌വിദ്യാഭ്യാസത്തിനുള്ള അനുമതി നിഷേധിക്കപ്പെടുകയും ചെയ്തു. ഒരു ഷിപ്പ്‌യാർഡിൽ ജോലി ചെയ്തുകൊണ്ട് ഡോക്യുമെന്ററി പ്രവർത്തനങ്ങൾ തുടർന്ന താർ, ഒരു അമച്വർ ഫിലിം ഫെസ്റ്റിവലിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിനെത്തുടർന്ന് ഡോക്യു-ഫിക്ഷൻ ജനുസ്സിൽ പ്രവർത്തിച്ചിരുന്ന, István Dárday, Györgyi Szalai എന്നീ സംവിധായകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും, അങ്ങനെ ഇരുപതാമത്തെ വയസ്സിൽ പ്രൊഫഷണൽ സിനിമാ നിർമ്മാണവുമായി ബന്ധപ്പെടുകയും ചെയ്തു.[1]

ഫിലിമോഗ്രാഫി[തിരുത്തുക]

ഫീച്ചർ ചിത്രങ്ങൾ[തിരുത്തുക]

  • ഫാമിലി നെസ്റ്റ് (1977)
  • ദ ഔട്ട് സൈഡർ (1981)
  • ദ പ്രീ ഫാബ് പീപ്പിൾ (1982)
  • ഓട്ടം അൽമനാക്(1985)
  • ഡാമ്നേഷൻ (1988)
  • സാത്താൻടാംഗോ (1994)
  • റെക്ക്മീസ്റ്രർ ഹാർമണീസ് (2000)
  • ദ മാൻ ഫ്രം ലണ്ടൻ (2007)
  • ദ ടൂറിൻ ഹോഴ്സ് (2011)

ടെലിവിഷൻ സിനിമകൾ[തിരുത്തുക]

  • മാക്ബെത്ത് (1982)

ഷോട്ട് ഫിലിമുകൾ[തിരുത്തുക]

  • ഹോട്ടൽ മാഗ്നസിറ്റ് (1978)
  • ജേർണി ഓൺ ദ പ്ലെയിൻ (1995)
  • വിഷൻസ് ഓഫ് യൂറോപ്പ് (2004)

ഡോക്യുമെന്ററി[തിരുത്തുക]

  • സിറ്റി ലൈഫ്(1990)

അവലംബം[തിരുത്തുക]

  1. András Bálint Kovács, The Cinema of Béla Tarr: The Circle Closes, Columbia University Press, New York, 2013.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബേലാ_താർ&oldid=4092676" എന്ന താളിൽനിന്ന് ശേഖരിച്ചത്