ബേ ഓവൽ ക്രിക്കറ്റ് ഗ്രൗണ്ട്
ദൃശ്യരൂപം
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | ടൗരാംഗ, മൗണ്ട് മൗങനൂയി, ന്യൂസിലൻഡ് |
സ്ഥാപിതം | 2007 |
ഇരിപ്പിടങ്ങളുടെ എണ്ണം | 10,000 |
End names | |
n/a | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ഏകദിനം | 28 January 2014: കാനഡ v നെതർലന്റ്സ് |
അവസാന ഏകദിനം | 5 January 2016: ന്യൂസിലൻഡ് v ശ്രീലങ്ക |
ആദ്യ അന്താരാഷ്ട്ര ടി20 | 7 January 2016: ന്യൂസിലൻഡ് v ശ്രീലങ്ക |
Domestic team information | |
Northern Districts Women (2005–present) Northern Districts (1987–present) | |
As of 7 January 2016 Source: ESPNcricinfo |
ന്യൂസിലൻഡിലെ ടൗരാംഗയിലെ മൗണ്ട് മൗൻഗനൂയിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യാന്തര ക്രിക്കറ്റ് മൈതാനമാണ് ബേ ഓവൽ. പ്രാദേശികമായി ബ്ലെയ്ക്ക് പാർക്ക് എന്നാണ് ഈ മൈതാനം അറിയപ്പെടുന്നത്[1]. 2007ലാണ് ഈ മൈതാനത്തിന്റെ നിർമ്മാണം പൂർത്തിയായത്. 10,000 പേരെ ഒരെ സമയം ബേ ഒവലിൽ ഉൾക്കൊള്ളാൻ കഴിയും. 2014ൽ കാനഡയും സ്കോട്ലന്റും തമ്മിൽ നടന്ന ലോകകപ്പ് യോഗ്യതാ മൽസരങ്ങളാണ് ഈ മൈതാനത്ത് നടന്ന അദ്യ രാജ്യാന്തര ക്രിക്കറ്റ് മൽസരം. ഏകദിന, ട്വന്റി 20 മൽസരങ്ങൾക്കാണ് ഈ മൈതാനം ആതിഥേയത്വം വഹിക്കാറുള്ളത്. ആഭ്യന്തര ക്രിക്കറ്റിൽ നോർത്തേൺ ഡിസ്ട്രിക്ട്സ് ടീമിന്റെ ഹോം ഗ്രൗണ്ടാണിത്[2].
അവലംബം
[തിരുത്തുക]- ↑ "Ground profile: Blake Park". CricketArchive. Retrieved 4 November 2011.
- ↑ "Women's New Zealand Domestic League Matches played on Blake Park, Mount Maunganui". CricketArchive. Retrieved 4 November 2011.