Jump to content

ബൊല്ലെസ് പിജിയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Bolle's pigeon
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Columbiformes
Family: Columbidae
Genus: Columba
Species:
C. bollii
Binomial name
Columba bollii
Godman, 1872

സ്പെയിനിലെ കാനറി ദ്വീപ് സ്വദേശികളായ പ്രാവുകളുടെയും, പിജിയോണുകളുടേയും കുടുംബമായ കൊളംബിഡേ കുടുംബത്തിൽപ്പെട്ടതും കൊളംബ ജനുസിൽപ്പെട്ടതുമായ ഒരു ഇനം പക്ഷിയാണ് ബൊല്ലെസ് പിജിയോൺ (Columba bollii). ജർമ്മൻ പ്രകൃതിദത്ത ശാസ്ത്രജ്ഞനായ കാൾ ബൊല്ലെയുടെ പേരിലാണ് ഈ പക്ഷി അറിയപ്പെടുന്നത്. ലോറൽ പിജിയോണിൽ നിന്നും ഈ പക്ഷിയെ ആദ്യം വേർതിരിച്ച് തിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്. ഈ വുഡ് പിജിയൻ കൂടുതലും ലോറൽ വനപ്രദേശങ്ങളിലാണ് വാസസ്ഥലം ഒരുക്കിയിരിക്കുന്നത്.

വിവരണം

[തിരുത്തുക]

സാധാരണ പിജിയോണിനേക്കാൾ വലുതും 36 സെന്റീമീറ്റർ മുതൽ 38 സെ. മീ വരെ നീളവും കാണപ്പെടുന്നു. ഇത് വലിയ ഡാർക്ക് ഗ്രേ പിജിയോൺ ആണ്. 37-40 സെന്റിമീറ്റർ വരെ നീളമുള്ള ഇവ കാഴ്ചയിൽ ഇരുണ്ട വുഡ് പിജിയനെ പോലെ സാദൃശ്യം കാണിക്കുന്നു. ബ്രൗൺ നിറത്തേക്കാൾ കൂടുതലും തൂവലിന് ഇരുണ്ട നരച്ചനിറവും, ഗ്രേ വാലിലെ ഇരുണ്ട വരകൾ, തുടങ്ങിയ ശാരീരിക ഘടകങ്ങൾ കാനറി ദ്വീപുകൾ, ലോറൽ പ്യൂയ്ൻ എന്നിവിടങ്ങളിൽ നിന്നുള്ള പിജിയോണുകളിൽ നിന്നും ഇതിനെ വേർതിരിച്ചു കാണിക്കുന്നു. പിങ്ക് നിറമുള്ള ബ്രെസ്റ്റോടു കൂടിയ ഇവ അടിസ്ഥാനപരമായി ഇരുണ്ട ചാര നിറമുള്ള പക്ഷിയാണ്. യാതൊരു വെളുത്ത അടയാളങ്ങളും ഈ സ്പീഷീസിൽ കാണപ്പെടുന്നില്ല. അവയുടെ ഇരുണ്ട തൂവലുകൾ മറ്റു സ്പീഷീസുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്നു.

അവലംബം

[തിരുത്തുക]
  1. BirdLife International (2012). "Columba bollii". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=ബൊല്ലെസ്_പിജിയോൺ&oldid=3122962" എന്ന താളിൽനിന്ന് ശേഖരിച്ചത്