Jump to content

ബോമാൻസ് മെംബ്രേൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോമാൻസ് മെംബ്രേൻ
Details
Part ofമനുഷ്യ നേത്രം
Systemവിഷ്വൽ സിസ്റ്റം
Identifiers
Latinlamina limitans anterior corneae
MeSHD050541
TAA15.2.02.019
FMA58273
Anatomical terminology

ബോമാൻസ് മെംബ്രേൻ (ബോമാൻസ് പാളി, ആന്റീരിയർ ലിമിറ്റിംഗ് ലാമിന, ആന്റീരിയർ ഇലാസ്റ്റിക് ലാമിന) കോർണിയയിലെ എപ്പിത്തീലിയത്തിനും സ്ട്രോമയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന മിനുസമാർന്ന പാളിയാണ്. ഇത് ഒരിക്കൽ നശിച്ചാൽ വീണ്ടും ഉണ്ടാകാത്ത പാളിയാണ് . ഇത് ശക്തവും ക്രമരഹിതവുമായ കൊളാജൻ ഫൈബ്രിലുകൾ ചേർന്നതാണ്, അതിൽ മിനുസമാർന്ന മുൻഭാഗം എപ്പിത്തീലിയൽ ബേസ്മെൻറ് മെംബ്രേനിനെ അഭിമുഖീകരിക്കുന്നു, പിൻഭാഗം കോർണിയൽ സ്ട്രോമയുടെ കൊളാജൻ ലാമെല്ലയുമായി ലയിക്കുന്നു. [1]

പ്രായപൂർത്തിയായ മനുഷ്യരിൽ, ബോമാൻസ് മെംബ്രേൻ 8-12 μm കട്ടിയുള്ളതാണ്. [2] പ്രായമാകുമ്പോൾ ഈ പാളി കനംകുറഞ്ഞതായി മാറുന്നു. സസ്തനികളിൽ, പ്രൈമേറ്റുകളിൽ മാത്രമേ ബോമാൻസ് മെംബ്രേൻ കാണപ്പെടുന്നുള്ളൂ. [3]

ബോമാൻസ് മെംബ്രേൻറെ ധർമ്മം അവ്യക്തമായി തുടരുന്നു, കൂടാതെ ഇതിന് കോർണ്ണിയൽ ഫിസിയോളജിയിൽ നിർണായക സ്ഥാനമൊന്നുമില്ല. [4] അടുത്തിടെ ഈ പാളി ഒരു ഫിസിക്കൽ തടസ്സമായി പ്രവർത്തിച്ച് സബ്‌ എപ്പിത്തീലിയൽ നെർവ് പ്ലെക്‌സസിനെ പരിരക്ഷിക്കുന്നതിന് സഹായിക്കുമെന്നും, അതുവഴി എപ്പിത്തീലിയൽ ഇന്നർവേർഷനും സെൻസറി വീണ്ടെടുക്കലും വേഗത്തിലാക്കാമെന്നും അഭിപ്രായപ്പെടുന്നു. മാത്രമല്ല, കോർണിയ സ്ട്രോമയ്ക്ക് നേരിട്ടുള്ള ആഘാതം ഏല്ക്കുന്നത് തടയുന്ന പാളിയായും ഇത് പ്രവർത്തിക്കുന്നു, അതിനാൽ ഇത് സ്ട്രോമയ്ക്ക് സംഭവിക്കുന്ന മുറിവുകൾ ഉണക്കുന്നതിലും രൂപാന്തര തലത്തിൽ ആന്റീരിയർ കോർണിയയുടെ സുതാര്യത പുനസ്ഥാപിക്കുന്നതിലും വളരെയധികം സഹായിക്കുന്നു. [5]

ബോമാൻസ് മെംബ്രേൻറെ ഒരു ഭാഗം ഫോട്ടോ റിഫ്രാക്റ്റീവ് കെരറ്റെക്ടമി റിഫ്രാക്റ്റീവ് സർജറി ( പിആർകെ എന്നറിയപ്പെടുന്നു) ചെയ്യുമ്പോൾ നശിച്ചുപോകുന്നു. ഇങ്ങനെ നശിക്കുന്ന ഭാഗം പിന്നീട് വീണ്ടും ഉണ്ടാകുന്നതല്ല.

ചരിത്രം

[തിരുത്തുക]

ഈ മെംബ്രേൻ കണ്ടെത്തിയ ഇംഗ്ലീഷ്നേത്രരോഗവിദഗ്ദ്ധൻ സർ വില്യം ബോമാൻ (1816–1892) അവർകളുടെ പേരിലാണ് ബോമാൻസ് മെംബ്രേൻ അറിയപ്പെടുന്നത്. ബോമാന്റെ പാളി യഥാർഥത്തിൽ ഒരു മെംബ്രേൻ അല്ല, അതിനാൽ മെംബ്രേൻ എന്ന് വിളിക്കുന്നത് ഉചിതവുമല്ല. ബോമാൻസ് പാളി എന്ന പദം ഇപ്പോൾ കൂടുതൽ സ്വീകാര്യത നേടാൻ തുടങ്ങിയിരിക്കുന്നു.  

ഇതും കാണുക

[തിരുത്തുക]
  • റിഫ്രാക്റ്റീവ് ശസ്ത്രക്രിയ
  • ഡെസിമെറ്റ്സ് മെംബ്രേൻ

പരാമർശങ്ങൾ

[തിരുത്തുക]
  1. Kenyon, KR. Morphology and pathologic responses of the cornea to disease. In: Smolin G, Thoft RA, eds. The Cornea. Scientific Foundations and Clinical Practice. Boston: Little, Brown & Co.; 1983:45.
  2. Hogan MJ, Alvarado JA, Weddell E: Histology of the Human Eye. Philadelphia: WB Saunders, 1971
  3. Merindano MD; Costa J; Canals M; Potau JM, and Ruano D. "A comparative study of Bowman's layer in some mammals: Relationships with other constituent corneal structures." European Journal of Anatomy. Volume 6, Number 3, December 2002.
  4. Wilson, SE; Hong, JW (Jul 2000). "Bowman's layer structure and function: critical or dispensable to corneal function? A hypothesis". Cornea. 19 (4): 417–20. doi:10.1097/00003226-200007000-00001. PMID 10928749.
  5. Lagali, N; Germundsson, J; Fagerholm, P (Sep 2009). "The role of Bowman's layer in corneal regeneration after phototherapeutic keratectomy: a prospective study using in vivo confocal microscopy". Invest Ophthalmol Vis Sci. 50 (9): 4192–8. doi:10.1167/iovs.09-3781. PMID 19407024.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബോമാൻസ്_മെംബ്രേൻ&oldid=3945198" എന്ന താളിൽനിന്ന് ശേഖരിച്ചത്