Jump to content

ബോൺ നത്താലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Buon Natale
തരംസാംസ്കാരികോത്സവം
സ്ഥലം (കൾ)തൃശൂർ നഗരം, കേരളം
സജീവമായിരുന്ന വർഷങ്ങൾ2013 – ഇപ്പോൾ വരെ
അടുത്ത ഇവന്റ്27 ഡിസംബർ 2022

സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള തൃശ്ശൂർ അതിരൂപതയും തൃശൂർ പൗരാവലിയും ചേർന്ന് തൃശ്ശൂർ നഗരത്തിൽ ക്രിസ്തുമസിനോട് അനുബദ്ധിച്ച് ഡിസംബർ മാസത്തിൽ നടത്തുന്ന ക്രിസ്തുമസ് കരോളാണ് ബോൺ നത്താലെ (Buon Natale). ‘ബോൺ നത്താലെ’ എന്ന ഇറ്റാലിയൻ വാക്കിന് ‘മെറി ക്രിസ്മസ്’എന്നാണർത്ഥം. അതിരൂപത ആർച്ച് ബിഷപ്പ് മാർ ആഡ്രൂസ് താഴത്തിന്റെ ആശയമായാണ് 2013-ൽ ബോൺ നത്താലെ ആരംഭിച്ചത്. [1]

ബോൺ നത്താലെ - 2013

[തിരുത്തുക]

ബോൺ നത്താലെ ആദ്യമായി സംഘടിപ്പിക്കപ്പെട്ടത് 2013-ലാണ്. ഏകദേശം 5000 സാന്റാക്ലോസുകളും തൂവെള്ള വസ്ത്രമണിഞ്ഞ 3000 മാലാഖകുഞ്ഞുങ്ങളും 25 ഫ്ലോട്ടുകളും ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. [2] സേക്രഡ്ഹാർട്ട് സ്‌കൂളിൽനിന്ന് ആരംഭിച്ച ഘോഷയാത്ര സ്വരാജ് റൗണ്ട് ചുറ്റി തിരികെ സെന്റ് തോമസ് കോളേജിൽ സമാപിച്ചു.[3]

ബോൺ നത്താലെ - 2014

[തിരുത്തുക]

18112 പാപ്പമാർ അണിനിരന്ന ബോൺ നത്താലെ ഏറ്റവും കൂടുതൽ സാന്റാക്ലോസുമാർ പങ്കെടുത്ത ഘോഷയാത്രയായി ഗിന്നസ് പുസ്തകം ലോക റെക്കോഡായി അംഗീകരിച്ചു. [4][5] നോർത്ത്‌ അയർലണ്ടിൽ 13,000 സാന്റാക്ലോസുകൾ അണിനിരന്ന റെക്കോഡ്‌ മറികടന്നാണ് തൃശ്ശൂർ ഈ നേട്ടം കൈവരിച്ചത്. വെളളകരയുളള ചുവപ്പുനിറത്തിലുളള പാന്റ്‌, ഓവർകോട്ട്‌, തൊപ്പി, കറുത്ത ബെൽറ്റ്‌, താടി എന്നിവയായിരുന്നു പാപ്പമാരുടെ വേഷം. ആവർത്തനം ഒഴിവാക്കാൻ ബാർകോഡ് പതിച്ച അപേക്ഷാഫോമുകളാണ്‌ നൽകിയിരുന്നത്‌. ശക്‌തൻ നഗറിലെ രണ്ടുലക്ഷം ചതുരശ്രയടി സ്‌ഥലത്ത്‌ ഇതിനായി 40 കവാടങ്ങൾ ഒരുക്കിയിരുന്നു.[6]

ബോൺ നത്താലെ - 2022

[തിരുത്തുക]

കോവിഡ്-19 ആഗോള മഹാമാരി കാരണം 2020-2021 വർഷങ്ങളിൽ ബോൺ നത്താലെ ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല.[7] 2022 ഡിസംബർ 27-ന് സെന്റ് തോമസ് കോളേജിൽ നിന്ന് ബോൺ നത്താലെ ഘോഷയാത്ര ആരംഭിച്ചു. കേന്ദ്രമന്ത്രി ജോൺ ബാർല മുഖ്യാതിഥിയായിരുന്നു. മന്ത്രി കെ രാജൻ, എംപി ടിഎൻ പ്രതാപൻ, മുൻ മന്ത്രി സുനിൽ കുമാർ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക വ്യക്തികൾ ഘോഷയാത്രയിൽ അണി നിരന്നു. മുന്നൂറോളം യുവാക്കൾ ചേർന്നുയർത്തിയ ചലിക്കുന്ന ക്രിസ്മസ് കൂട്, ആയിരത്തോളം മാലാഖമാരും, ബൈക്ക്, വീൽ ചെയർ പാപ്പാമാരും ഘോഷയാത്രയിൽ അണിയായി.[8]

ബാഹ്യ താളുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.ndtv.com/article/south/18-112-santa-clauses-set-guinness-record-in-kerala-640630
  2. http://www.thejasnews.com/index.jsp?tp=det&det=yes&news_id=20131227182535571[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-27. Retrieved 2014-12-28.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-31. Retrieved 2014-12-28.
  5. http://www.guinnessworldrecords.com/world-records/largest-gathering-of-santa-claus
  6. http://beta.mangalam.com/thrissur/266093#sthash.tlfUOsoA.dpuf[പ്രവർത്തിക്കാത്ത കണ്ണി]
  7. "നഗരം പാപ്പാക്കടലാകും; ഇന്ന് ബോൺ നതാലെ". Retrieved 2022-12-27.
  8. "buon natale thrissur അണിനിരന്നത്..." Retrieved 2022-12-27.
"https://ml.wikipedia.org/w/index.php?title=ബോൺ_നത്താലെ&oldid=3831060" എന്ന താളിൽനിന്ന് ശേഖരിച്ചത്