Jump to content

ബ്രിട്ടീഷ് ബർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
British rule in Burma

British Burma
1824–1942
1945–1948
{{{coat_alt}}}
കുലചിഹ്നം
ദേശീയ ഗാനം: God Save the King (1824–1837; 1901–1942; 1945–1948)
God Save the Queen (1837–1901)
British Burma during World War II Dark green: Japanese occupation of Burma. Light silver: Remainder of British Burma. Light green: Occupied and annexed by Thailand.
British Burma during World War II
Dark green: Japanese occupation of Burma.
Light silver: Remainder of British Burma.
Light green: Occupied and annexed by Thailand.
പദവിProvince of British India and
Colony of the United Kingdom
തലസ്ഥാനംMoulmein (1826–1852) Rangoon (1853–1948)
പൊതുവായ ഭാഷകൾEnglish (official)
Burmese
മതം
Buddhism, Christianity, Hinduism, Islam
Monarch
 
• 1862–1901
Victoria
• 1901–1910
Edward VII
• 1910–1936
George V
• 1936
Edward VIII
• 1936–1947
George VI
Governor 
• 1923–1927
Sir Harcourt Butler (first)
• 1946–1948
Sir Hubert Rance (last)
Chief Commissioner 
• 1862–1867
Arthur Purves Phayre (First)
• 1895–1897
Sir Frederick William Richard Fryer (last)
നിയമനിർമ്മാണംLegislative Council of Burma (1897-1936)
Legislature of Burma (1936-1947)
Senate
House of Representatives
ചരിത്ര യുഗംColonial era
5 March 1824
1824–1826, 1852, 1885
1918–1942
• Separation from British India
1937
1942–1945
• Independence from the United Kingdom
4 January 1948
നാണയവ്യവസ്ഥBurmese rupee, Indian rupee, Pound sterling
ISO 3166 codeMM
മുൻപ്
ശേഷം
British Raj
Konbaung Dynasty
State of Burma
State of Burma
Saharat Thai Doem
Post-independence Burma, 1948–62
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: Myanmar

ബർമ്മയിലെ ബ്രിട്ടീഷ് ഭരണം, എന്നതിനെ ബ്രിട്ടീഷ് ബർമ്മ, 1824 മുതൽ1948വരെ, ആംഗ്ലൊ- ബർമ്മീസ് യുദ്ധം മുതൽ ബ്രിട്ടീഷ് ഇന്ത്യയുടെ പ്രൊവിൻസ് ആയ ബർമ്മയുടെ ഉത്ഭവത്തിലൂടെസ്വതന്ത്ര ഭരണ കോളനിയുടെ സ്ഥാപനവും അവസാനം സ്വാതന്ത്ര്യം വരെയും. രഖിനെ സംസ്ഥാനം, തനിന്തരി ഡിവിഷൻ അടക്കമുള്ള ബർമ്മയുടെ അതിർഥിയിലെ വിവിധ ഭാഗങ്ങൾ, ആദ്യ ആംഗ്ലൊ-ബർമ്മീസ് യുദ്ധത്തിന്റെ വിജയത്തിനുശേഷം ബ്രിട്ടീഷുകാർ കൂട്ടി ചേർക്കുകയുണ്ടായി. ലോവർ ബർമ്മ 1852ൽ രണ്ടാം ആംഗ്ലൊ-ബർമ്മീസ് യുദ്ധത്തിനു ശേഷം കൂട്ടി ചേർത്തതാണ്. കൂട്ടിച്ചേർത്ത ഭാഗങ്ങളെ 1862ൽ ബ്രിട്ടീഷ് ബർമ്മയുടെ മൈനർ പ്രൊവിൻസ് ആയി ന്ര്ണ്ണയിച്ചിരുന്നു.[1]

1885ലെ മൂന്നാം ആംഗ്ലൊ-ബർമ്മീസ് യുദ്ധത്തിനു ശേഷം അപ്പർ ബർമ്മ കുട്ടിച്ചേർത്തു. പിന്നീട് 1897ൽ ബ്രിട്ടീഷ് ഇന്ത്യയിലെ പ്രധാന പ്രൊവിൻസ് ആയി. (ലെഫ്. ഗവർണർ ഭരണത്തിൽ കീഴിലായി.)< ref name=igi-iv-p29/>ഈ ഏർപ്പാട് 1937ൽ ഇന്ത്യയുടേയും ബർമ്മയുടേയും സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ കീഴിലുള്ള ബർമ്മ ഓഫീസിനു കീഴിൽ പ്രത്യേക ഭരണമാവുന്നതു വരെ തുടർന്നു. രണ്ടാം ലോക മഹാ യുദ്ധ കാലത്ത് ജപ്പാനീസ് അധിനിവേശം ഉണ്ടായപ്പോൾ ബ്രിട്ടീഷ് ഭരണം തടസ്സപ്പെട്ടു. 1948 ജനുവരി 4നു ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്രയായി. കോളനി വൽക്കരണത്തിലും നടത്തിപ്പിലും സ്കോട്ടിഷുകാരുടെ സാന്നിദ്ധ്യം ധാരാളമായി ഉണ്ടായിരുന്നതുകൊണ്ട് "സ്കോട്ടിഷ് കോളനി" എന്നും സൂചിപ്പിക്കപ്പെട്ടിരുന്നു.സർ ജെയിംസ് ജോർജ്ജ് സ്കോട്ട്, ഇറവാഡി ഫ്ലോട്ടില്ല കമ്പനി എന്നിവരെ പേരെടുത്തു പറയേണ്ടതാണ്.

ബ്രിട്ടീഷ് ബർമയിലെ വിഭാഗങ്ങൾ

[തിരുത്തുക]

1885-ന് ശേഷം ബർമയിലെ പ്രവിശ്യകൾ തഴെപ്പറയുന്ന രീതിയിൽ കൈകാര്യം ചെയ്യപ്പെട്ടു.

  1. മിനിസ്റ്റീരിയൽ ബർമ്മ (ബർമ്മ പ്രോപ്പർ)
    1. ടെനസ്സെറിം ഡിവിഷൻ (ടൌങ്കൂ, താട്ടൺ, ആംഹെർസ്റ്റ്, സൽവീൻ, ടവോയ്, മെർഗ്വി ജില്ലകൾ)
    2. ആരാക്കൻ ഡിവിഷൻ (അക്യാബ്, വടക്കൻ അരാക്കൻ അല്ലെങ്കിൽ അരാക്കൻ ഹിൽ ട്രാക്റ്റ്‍സ്, ക്യാവുക്പ്യൂ, സാൻഡോവേ ജില്ലകൾ)
    3. പെഗു ഡിവിഷൻ (റങ്കൂൺ സിറ്റി, ഹന്തവഡ്ഡി, പെഗു, തറവാഡ്ഡി, പ്രോം ജില്ലകൾ)
    4. ഇറവാഡ്ഡി ഡിവിഷൻ (ബസ്സെയ്ൻ, ഹെൻസഡ, തയെറ്റ്മ്യോ, മൌബിൻ, മ്യാവുൻഗ്മ്യ, പ്യാപൺ ജില്ലകൾ)
  2. ഷെഡ്യൂൾഡ് മേഖലകൾ (അതിർത്തി പ്രദേശങ്ങൾ)
    1. ഷാൻ സംസ്ഥാനങ്ങൾ
    2. ചിൻ ഹിൽസ്
    3. കച്ചിൻ ട്രാക്റ്റ്സ്

"ഫ്രോണ്ടിയർ മേഖലകൾ", "ഒഴിവാക്കിയ മേഖലകൾ" അല്ലെങ്കിൽ "പട്ടികജാതി പ്രദേശങ്ങൾ" എന്നും അറിയപ്പെടുന്ന ഇവ ബർമയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഉൾക്കൊള്ളുന്നു. ഒരു ബർമ ഫ്രണ്ടിയർ സർവീസ് എന്ന രീതിയിൽ ബ്രിട്ടീഷുകാർ ഇത് പ്രത്യേകമായി നിയന്ത്രിച്ചിരുന്നു. ഫ്രോണ്ടിയർ പ്രദേശങ്ങളിൽ വംശീയ ന്യൂനപക്ഷങ്ങളായ ചിൻ, ഷാൻ, കച്ചിൻ, കരെന്നി തുടങ്ങിയവരാണ് അധിവസിച്ചിരുന്നത്.

1931 ൽ ബർമയ്ക്ക് അനേകെ ജില്ലകളായി വിഭജിക്കപ്പെട്ട 8 ഡിവിഷനുകൾ ഉണ്ടായിരുന്നു

  1. അരാക്കൻ ഡിവിഷൻ (അക്യാബ്, അരാക്കൻ ഹിൽ, ക്യാവുക്പ്യൂ, സൻഡോവേ ജില്ലകൾ)
  2. മഗ്‍വേ ഡിവിഷൻ (ചിൻ ഹിൽസ്, മാങ്‍വേ, മിൻബു, പകോക്കു, തായെറ്റ്മ്യോ ജില്ലകൾ)
  3. മൺഡാലെയ് ഡിവിഷൻ (ക്യാവുക്സെ, മൻഡാലേ, ,മെയ്ക്റ്റില, മ്യിൻഗ്യാൻ ജില്ലകൾ)
  4. ടെനസ്സെറിം ഡിവിഷൻ (ടോവുങ്കൂ, താട്ടൺ, ആംഹെർസ്റ്റ്, സൽവീൻ, ടാവോയ്, മെർഗ്വി ജില്ലകൾ)
  5. പെഗു ഡിവിഷൻ (റങ്കൂൺ സിറ്റി, ഹന്തവഡ്ഡി, പെഗു, തരവാഡ്ഡി, പ്രോം ജില്ലകൾ)
  6. ഇറെവാഡ്ഡി ഡിവിഷൻ (ബസ്സെയിൻ, ഹെൻസഡ, മൌബിൻ, മ്യാവുൻഗ്മ്യ, പ്യാപോൺ ജില്ലകൾ)
  7. സഗയിങ്ങ് ഡിവിഷൻ (ഭാമോ, ലോവർ ചിൻഡ്വിൻ, അപ്പർ ചിൻഡ്വിൻ, കത, മ്യിറ്റ്കിയിന, സഗയിങ്ങ് ജില്ലകൾ, ഹുക്കാവ്ൻഗ് താഴ്വര, ട്രയാങ്കിൽ നേറ്റീവ് മേഖലകൾ)
  8. ഫെഡറേറ്റഡ് ഷാൻ സംസ്ഥാനങ്ങൾ (വടക്കൻ, കിഴക്കൻ മദ്ധ്യ, മ്യേലാട്ട്, കരെന്നി, കെങ്‍ടുങ്, യവ്ൻഘ്വെ)

പശ്ചാത്തലം

[തിരുത്തുക]

ഒന്നാം ആംഗ്ലോ-ബർമീസ് യുദ്ധം, പടിഞ്ഞാറൻ മ്യാൻമറിലെ അരാക്കനുകളും വടക്ക് ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്ന ചിറ്റഗോംഗും തമ്മിലുള്ള സംഘർഷത്തിൽനിന്നാണ് ഉയർന്നുവന്നത്. 1784-1785 കാലത്തെ ബർമയോട് അരാകാൻ രാജ്യം പരാജയപ്പെട്ടതിനു ശേഷം, 1823-ൽ ബർമീസ് സൈന്യം വീണ്ടും അതിർത്തി കടക്കുകയും ബ്രിട്ടീഷുകാർ കടൽമാർഗ്ഗം നടത്തിയ പ്രത്യാക്രമണത്തോടെ 1824-ൽ യുദ്ധം കൂടാതെ റംഗൂൺ പിടിച്ചടക്കപ്പെട്ടു. ആവയുടെ തെക്കുഭാഗത്ത് ഡാനുഫ്യൂവിൽ, ബർമൻ ജനറൽ മഹാ ബന്ദുല കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ സൈന്യം പരാജയപ്പെടുകയും ചെയ്തു. 1826 ലെ യാൻഡബോ ഉടമ്പടിയോടെ ബ്രിട്ടീഷ് ഇൻഡ്യൻ ചരിത്രത്തിലെ ഏറ്റവും നീളമേറിയതും ഏറ്റവും ചിലവേറിയതുമായ ഒന്നാം ആംഗ്ലോ-ബർമീസ് യുദ്ധം അവസാനിച്ചു. ഏകദേശം 15,000 യൂറോപ്യൻ, ഇന്ത്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടതോടൊപ്പം ബർമീസ് സൈന്യത്തിന്റെ അജ്ഞാതമായ എണ്ണം പട്ടാളക്കാരും അനേകം സാധാരണ ജനങ്ങളും ഈ യുദ്ധത്തിൽ മരണമടയുകയും ചെയ്തു. ഈ യുദ്ധത്തിന് ബ്രിട്ടീഷുകാർക്ക് അഞ്ച് ദശലക്ഷം പൌണ്ട് സ്റ്റെർലിംഗ് മുതൽ 13 മില്യൺ പൌണ്ട് സ്റ്റെർലിംഗ് വരെ (ഏകദേശം 18.5 ബില്ല്യൺ ഡോളർ മുതൽ 48 ബില്ല്യൺ ഡോളർ) വരെ ചെലവായി. ഇത് 1833 ൽ ബ്രിട്ടീഷ് ഇന്ത്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു.

കൂടുതൽ വായനക്ക്

[തിരുത്തുക]
  • Baird-Murray, Maureen [1998]. A World Overturned: a Burmese Childhood 1933–47. London: Constable. ISBN 0094789207 Memoirs of the Anglo-Irish-Burmese daughter of a Burma Frontier Service officer, including her stay in an Italian convent during the Japanese occupation.
  • Charney, Michael (2009). A History of Modern Burma. Cambridge: Cambridge University Press.
  • Desai, Walter Sadgun (1968). History of the British Residency in Burma. London: Gregg International. ISBN 0-576-03152-6.
  • Harvey, Godfrey (1992). British Rule in Burma 1824–1942. London: AMS Pr. ISBN 0-404-54834-2.
  • Imperial Gazetteer of India vol. IV (1908), The Indian Empire, Administrative, Published under the authority of His Majesty's Secretary of State for India in Council, Oxford at the Clarendon Press, pp. xxx, 1 map, 552.
  • Naono, Atsuko (2009). State of Vaccination: The Fight Against Smallpox in Colonial Burma. Hyderabad: Orient Blackswan. pp. 238. ISBN 978-81-250-3546-6. ( http://catalogue.nla.gov.au/Record/4729301/Cite Archived 2020-07-30 at the Wayback Machine.)
  • Richell, Judith L. (2006). Disease and Demography in Colonial Burma. Singapore: NUS Press. pp. 238.
  • Myint-U, Thant (2008). The River of Lost Footsteps: a Personal History of Burma. London: Farrar, Straus and Giroux.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • J. S. Furnivall, "Burma, Past and Present", Far Eastern Survey, Vol. 22, No. 3 (25 February 1953), pp. 21–26, Institute of Pacific Relations. <http://jstor.org/stable/3024126>
  • Ernest Chew, "The Withdrawal of the Last British Residency from Upper Burma in 1879", Journal of Southeast Asian History, Vol. 10, No. 2 (Sep. 1969), pp. 253–278, Cambridge University Press. <http://jstor.org/stable/20067745>

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബ്രിട്ടീഷ്_ബർമ്മ&oldid=4018845" എന്ന താളിൽനിന്ന് ശേഖരിച്ചത്