Jump to content

ബ്ലഡി സാറ്റർഡേ (ഫോട്ടോഗ്രാഫ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1937 ഓഗസ്റ്റ് 28 ശനിയാഴ്ച ഷാങ്ഹായ് സൗത്ത് റെയിൽ‌വേ സ്റ്റേഷനിൽ ബോംബെറിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ കരയുന്ന കുഞ്ഞിന്റെ പ്രശസ്ത ഫോട്ടോ

1937 സെപ്തംബർ -ഒക്റ്റോബർ മാസത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടതും ഒരു മാസത്തിനുള്ളിൽ 136 ദശലക്ഷം പേർ കാണുകയും ചെയ്ത കറുപ്പും വെളുപ്പും ആയ ഒരു ചിത്രത്തിന്റെ പേരാണ് ബ്ലഡി സാറ്റർഡേ 9Bloody Saturday0 (血腥的星期六).[1]ഷാങ്ഹായിലെ സൗത്ത് റെയിൽവേ സ്റ്റേഷനിൽ ബോംബ് പൊട്ടിത്തെറിച്ചയിടത്ത് ഇരുന്ന് കരയുന്ന ഒരു ചൈനീസ് കുഞ്ഞിനെ ചിത്രീകരിച്ചിരിക്കുന്നു. ചൈനയിൽ ജാപ്പനീസ് യുദ്ധസമയത്തിന്റെ സാംസ്കാരിക ചിഹ്നമായി ഈ ചിത്രം പിന്നീട് അറിയപ്പെട്ടു. ഈ ദിവസത്തെ ഷാങ്ഹായിയുടെ ഇരുണ്ട ദിനം എന്നുമറിയപ്പെടുന്നു.

ഷാംഗ്ഹായ് യുദ്ധത്തിൽ ജപ്പാനീസ് വ്യോമ ആക്രമണക്കാർ സാധാരണക്കാരെ ആക്രമിച്ചതിന് ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ, വോങ് ഹായ്-ഷെങ് അഥവാ വാങ് ക്സിയോട്ടിങ് എന്നും അറിയപ്പെട്ടിരുന്ന ഹാർസ്റ്റ് കോർപ്പറേഷൻ ഫോട്ടോഗ്രാഫർ എച്ച്. എസ്. "ന്യൂസ്റീൽ" വോങ്, വ്യക്തിത്വമോ, ലിംഗമോ തിരിച്ചറിയാൻ കഴിയാത്ത പരിക്കേറ്റ കുട്ടിയുടെ ചിത്രമെടുക്കുമ്പോൾ സമീപത്തെവിടെയോ കുട്ടിയുടെ അമ്മ മരിച്ചുകിടക്കുകയായിരുന്നു.[2] ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും അവിസ്മരണീയമായ യുദ്ധ ഫോട്ടോഗ്രാഫുകളിൽ ഒന്നാണ് ഇത്. ഒരുപക്ഷെ 1930- കളിലെ ഏറ്റവും പ്രശസ്തമായ ന്യൂസ് റിയൽ രംഗം ആയിരിക്കാമിത്.[3] ചൈനയിൽ ജപ്പാനീസ് അക്രമത്തിനെതിരായ പാശ്ചാത്യകോപത്തിന്റെ ഉത്തേജനം ഈ ചിത്രം കാണിക്കുന്നു.[4] "എക്കാലത്തേയും ഏറ്റവും വിജയകരമായ" ആശയ പ്രചരണ പരിപാടികളിൽ ഒന്ന് " ആയി പത്രപ്രവർത്തകനായ ഹരോൾഡ് ഐസക്സ് വിശ്വപ്രസിദ്ധമായ ഈ ചിത്രത്തെ വിളിക്കുന്നു.[5]

1930-കളിൽ യൂറോപ്പിൽ ശോഭിച്ച അതേ സാമ്രാജ്യത്വ മോഹങ്ങൾ ഏഷ്യയിലൂടെയും കടന്നുപോയിട്ടുണ്ട്. വിദൂരഭൂമിയായി മാറിയേക്കാവുന്ന ഒരു സംഘട്ടനമായി പല അമേരിക്കക്കാരിലും ഇത് നിഴലിച്ചിരുന്നു. എന്നിരുന്നാലും, 1937 വേനൽക്കാലത്ത് റൈസിംഗ് സൺ എന്ന ജാപ്പനീസ് സൈന്യം ഷാങ്ങ്ഹായിയിലേക്ക് നീങ്ങി. ആഗസ്റ്റിൽ യുദ്ധം ആരംഭിച്ചു. ഷെല്ലിംഗും ബോംബ് സ്ഫോടനത്താലും തെരുവുകളിൽ ജനങ്ങൾക്ക് പരിക്കേൽക്കുകയും ഭീതിയും മരണവും ഉണ്ടാക്കുകയും ചെയ്തു. എന്നാൽ ഓഗസ്റ്റ് 28 -ലെ ആക്രമണത്തിനു ശേഷം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ബോംബ് ആക്രമണക്കാർക്ക് ഇരകളെ പിന്നീട് നേരിടാൻ കഴിഞ്ഞില്ല.[6]

ബോംബ് സ്‌ഫോടനം നടത്തിയ സൗത്ത് സ്റ്റേഷന്റെ ഐമോ ന്യൂസ്‌റീൽ ക്യാമറ ഉപയോഗിച്ച് വോംഗ് ഷൂട്ട് ചെയ്തു. ഒപ്പം ലൈക ക്യാമറയ്‌ക്കൊപ്പം നിരവധി സ്റ്റിൽ ഫോട്ടോകളും എടുത്തു. ലൈക്കയിൽ നിന്ന് എടുത്ത പ്രസിദ്ധമായ പല ചിത്രങ്ങളുടെയും സ്റ്റിൽ ഇമേജിന്റെ പേര് പരാമർശിക്കുന്നില്ല. പകരം, അതിന്റെ വിഷ്വൽ ഘടകങ്ങൾ വിവരിക്കുന്നു. ഈ ചിത്രത്തിനെ അമ്മയില്ലാത്ത ചൈനീസ് ബേബി, [7] ചൈനീസ് ബേബി, ഷാങ്ഹായ് റെയിൽ‌വേ സ്റ്റേഷനിലെ ബേബി എന്നും വിളിക്കുന്നു.[8]ഇത് അരങ്ങ് ചിത്രമെന്ന് വാദിച്ച ജാപ്പനീസ് ദേശീയവാദികൾ ഈ ഫോട്ടോയെ ആക്ഷേപിച്ചു.

അവലംബം

[തിരുത്തുക]
  1. Van der Veen, Maurits (2003). Uriel's Legacy. Trafford Publishing. p. 262. ISBN 1-55395-462-9.
  2. "Cinema: Shanghai, Shambl". Time. Time, Inc. September 13, 1937.
  3. Doherty, Thomas (1999). Projections of war: Hollywood, American culture, and World War II (2 ed.). Columbia University Press. p. 105. ISBN 0-231-11635-7.
  4. Tuchman, Barbara W. (1972). Stilwell and the American experience in China, 1911–45. Bantam Books. p. 214. ISBN 0-553-14579-7.
  5. Dower, John W. (2010). Cultures of War: Pearl Harbor / Hiroshima / 9-11 / Iraq. W. W. Norton & Company. pp. 158–159. ISBN 0-393-06150-7.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-09-28. Retrieved 2018-09-27.
  7. Cameron, Mrs. Richard; Malcolm Rosholt (January 21, 1972). "Letters to the Editors: The Child". Life. 72 (2). Time, Inc.: 27. ISSN 0024-3019.
  8. Faber, John, 1918-1993. (1978). Great news photos and the stories behind them (2d, rev. ed ed.). New York: Dover Publications. ISBN 0486236676. OCLC 4728282. {{cite book}}: |edition= has extra text (help)CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)