Jump to content

ബ്ലാങ്ക് നോയ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലാങ്ക് നോയ്സ്
വാണിജ്യപരം?അല്ല
പദ്ധതിയുടെ തരംസാമൂഹികം, പൊതു കല
ഭൂസ്ഥാനംഇന്ത്യ
സ്ഥാപകൻജാസ്മീൻ പതേജ
സ്ഥാപിച്ച തീയതി2003
വെബ്‌സൈറ്റ്blog.blanknoise.org
ബ്ലാങ്ക് നോയിസ്, വാക്ക് ദ നൈറ്റ്, 2007 മാർച്ച് 8-ന് ബാംഗ്ലൂർ

ഇന്ത്യയിൽ പൊതുവെ കാണപ്പെടുന്ന ഈവ് ടീസിംഗ് എന്നറിയപ്പെടുന്ന സ്ത്രീകൾക്ക് എതിരെയുള്ള തെരുവ് ശല്യത്തെ നേരിടാൻ ശ്രമിക്കുന്ന ഒരു കമ്മ്യൂണിറ്റി/ പൊതു കലാ പദ്ധതിയാണ് ബ്ലാങ്ക് നോയ്സ്.[1][2] 2003 ഓഗസ്റ്റിൽ ജാസ്മീൻ പതേജ ആരംഭിച്ച ഈ പ്രോജക്റ്റ് ബാംഗ്ലൂരിലെ സൃഷ്ടി സ്കൂൾ ഓഫ് ആർട്ട് ഡിസൈൻ ആൻഡ് ടെക്നോളജിയിൽ ഒരു സ്റ്റുഡന്റ് പ്രോജക്റ്റായി ആരംഭിച്ച്, അതിനുശേഷം ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു.[3]

പ്രവർത്തനങ്ങൾ

[തിരുത്തുക]

ബ്ലാങ്ക് നോയ്‌സ് പൂർണ്ണമായും സന്നദ്ധപ്രവർത്തകർ നയിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും വിവിധ പ്രായ വിഭാഗങ്ങളിൽ നിന്നുമുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും ഒരു പ്രധാന ടീം ഈ കൂട്ടായ്മയിൽ പ്രവർത്തിക്കുന്നു. തെരുവ് ലൈംഗിക അതിക്രമ വിഷയത്തിൽ പൊതു ചർച്ച ആരംഭിക്കാൻ ബ്ലാങ്ക് നോയ്സ് ശ്രമിക്കുന്നു. ഇവരുടെ പ്രവർത്തനങ്ങളിൽ "ഇവ്-ടീസിംഗ്" എന്നതിന് കൂട്ടായി ഒരു നിർവചനം നിർമ്മിക്കുന്നത് മുതൽ "ടീസിങ്ങ്", "പീഡനം", "ഫ്ലിർട്ടിംഗ്" എന്നിവയുടെ അതിരുകൾ നിർവചിക്കുന്നത് വരെയുണ്ട്. ഈ കൂട്ടായ്‌മ തെരുവ് ലൈംഗിക അതിക്രമങ്ങൾ, ഉപദ്രവം, "ഈവ് ടീസിംഗ്" എന്നിവയുടെ സാക്ഷ്യപത്രങ്ങൾ നിർമ്മിക്കുകയും പൊതു ചർച്ചകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.[3]

തെരുവ് പ്രവർത്തനങ്ങളിലൂടെയും പൊതു ഇടപെടലുകളിലൂടെയും അവരുടെ നഗരങ്ങളുമായുള്ള സ്ത്രീകളുടെ ഭയാധിഷ്ഠിത ബന്ധത്തെ ഇത് അഭിസംബോധന ചെയ്യുന്നു. ഇത് പൊതുസ്ഥലത്ത് വെറുതെയിരിക്കാതെ "ആക്ഷൻ ഹീറോകൾ" ആകാൻ സ്ത്രീകളോട് ആവശ്യപ്പെടുന്നു. [3] അവരെ ബ്ലാങ്ക് നോയ്സ് ഗയ്സ് എന്നാണ് വിളിക്കുന്നത്. ബ്ലാങ്ക് നോയ്‌സ് 'ഈവ് ടീസിങ്ങ്' മനോഭാവം മാറ്റുന്നതിനുവേണ്ടി പ്രവർത്തിക്കുകയും പ്രശ്നത്തിന്റെ കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പൊതുജനങ്ങളെ ഉൾപ്പെടുത്തുകയും ചെയ്യുന്നു.

"ഐ നെവർ ആസ്ക്ക് ഫോർ ഇറ്റ്" എന്ന കാമ്പെയ്‌നിന്റെ പോസ്റ്റർ.

ബാംഗ്ലൂരിൽ ആണ് സ്ഥാപിതമായെങ്കിലും ബ്ലാങ്ക് നോയ്സ്, മുംബൈ, ഡൽഹി, ചെന്നൈ, കൽക്കട്ട, ചണ്ഡീഗഡ്, ഹൈദരാബാദ്, ലഖ്‌നൗ തുടങ്ങിയ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു. "ഐ നെവർ ആസ്ക്ക് ഫോർ ഇറ്റ് (ഞാൻ ഒരിക്കലും അത് ആവശ്യപ്പെടുന്നില്ല)" പോലുള്ള കാമ്പെയ്‌നുകളിലൂടെ ഇത് ലജ്ജയുടെയും കുറ്റപ്പെടുത്തലിന്റെയും ആശയത്തെ കൈകാര്യം ചെയ്യുന്നു.[4] ക്യാംപെയ്ൻ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു പ്രധാന ധാരണ സ്ത്രീകൾ ധരിക്കുന്ന വസ്ത്രം കാരണം അവർ ഉപദ്രവിക്കപ്പെടുന്നു എന്നതാണ്. തെരുവ് പ്രവർത്തനങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും, തെരുവുകളിൽ സ്ത്രീകൾക്ക് സുരക്ഷിതവും സ്വതന്ത്രവുമായ അന്തരീക്ഷം കൈവരിക്കുക, പൊതുവെ സ്ത്രീകളോട് കൂടുതൽ സമത്വമുള്ളവരാകാൻ സമൂഹത്തെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് ബ്ലാങ്ക് നോയ്സ് പ്രതീക്ഷിക്കുന്നു.

2012 ഡിസംബറിൽ ഡൽഹിയിൽ ഓടുന്ന ബസിൽ യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്‌തതിനെ തുടർന്ന് ബ്ലാങ്ക് നോയ്‌സ് സേഫ് സിറ്റി പ്രതിജ്ഞ തുടങ്ങി. സ്ത്രീകൾക്ക് നഗരങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള വഴികൾ വാഗ്ദാനം ചെയ്യാൻ പൗരന്മാരെ പ്രേരിപ്പിക്കുന്ന ഒരു സംരംഭം ആണിത്. [5]

സ്‌പ്രേ പെയിന്റിംഗ് സന്ദേശങ്ങൾ, പൊതുസ്ഥലങ്ങളിൽ ലൈംഗികാതിക്രമത്തിന് ഇരയായവരുടെ സാക്ഷ്യപത്രം രേഖപ്പെടുത്തുക, പീഡനവിരുദ്ധ സന്ദേശങ്ങളുള്ള ടീ ഷർട്ടുകൾ അച്ചടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും ബ്ലാങ്ക് നോയ്സ് ചെയ്യുന്നു. അതിനായി പ്രകടനങ്ങളും നടത്തിയിട്ടുണ്ട്.[6]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. One night stand on the streetsThe Hindu, Metro Plus Bangalore. 12 July 2005.
  2. Women take to streets to stake claim to their rights The Hindu, New Delhi. 17 September 2006.
  3. 3.0 3.1 3.2 "Case Study: Blank Noise". Archived from the original on 24 May 2013. Retrieved 17 March 2013.
  4. "The Blank Noise Project, India". Retrieved 17 March 2013.
  5. "Pledge : Making Cities Safe". Blank Noise. Retrieved 17 March 2013.
  6. A night out on Capital pavements to end eveteasing Archived 14 May 2007 at the Wayback Machine.Indian Express Delhi Newsline. 17 September 2006.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബ്ലാങ്ക്_നോയ്സ്&oldid=3982317" എന്ന താളിൽനിന്ന് ശേഖരിച്ചത്