Jump to content

ബ്ലെനോറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗർഭാശയത്തിൽ നിന്നോ യോനിയിൽ നിന്നോ ഉണ്ടാകുന്ന വഴുവഴുത്ത സ്രവമാണ് ബെൽനോറിയ. ഇംഗ്ലീഷ്ല്: Blennorrhea. [1] ഈ സ്രവങ്ങൾ അമിതമായി പുറന്തള്ളപ്പെടുന്നു. [2] ഗൊണോറിയ എന്ന അണുബാധയിൽ കാണപ്പെടുന്നതു പോലെയാണ് ഇതും കാണപ്പെടുന്നത്. കണ്ണിനെ ബാധിക്കുന്ന ഒരു അസുഖത്തെ ഇൻക്ലൂഷൻ ബെനോറിയ എന്നു വിളിക്കുന്നത് ഇതുമായി തെറ്റിദ്ധാരണക്ക് ഇടയാക്കാറുണ്ട്. [3] നവജാതശിശുക്കളിൽ ക്ലമൈഡിയ ട്രക്കോമാറ്റിസ് Chlamydia trachomatis എന്ന രോഗാണു മൂലമുണ്ടാകുന്ന ചെങ്കണ്ണിനു നിയോനാറ്റൽ ബ്ലനോറിയ എന്നു വിളിക്കാറുണ്ട്.[4]

പേരിനു പിന്നിൽ

[തിരുത്തുക]

ബ്ലെനോറിയ എന്നത് ഗോണോറിയയെ സൂചിപ്പിക്കാൻ ജർമ്മൻ ഭാഷയിൽ പണ്ട് ഉപയോഗിച്ചിരുന്ന പദമാണ്. ഇത് ബ്ലെന്നോസ് (blennos) അഥവാ (മൂക്കസ്), റിയ (ഒഴുക്ക്) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നുത്ഭവിച്ച് ലത്തീനിലൂടെ (blennius;)ഇംഗ്ലീഷിലെത്തിയ പദമാണ്. [5] [6] [7]

തരം തിരിവ്

[തിരുത്തുക]
  • ഇൻക്ലൂഷൻ ബെനോറിയ - കണ്ണിൽ ഉണ്ടാവുന്ന ചെങ്കണ്ണ്.
  • നിയോനാറ്റൽ ബ്രനോറിയ -നവജാതശിശുക്കളിൽ ക്ലമൈഡിയ ട്രക്കോമാറ്റിസ് Chlamydia trachomatis എന്ന രോഗാണു മൂലമുണ്ടാകുന്ന ചെങ്കണ്ൺ
  • ബ്ലിഫറൊബ്ലെനോറിയ - (blepharoblennorrhea) വലിയവരിൽ കാണപ്പെടുന്ന ചെങ്കണ്ണ്. ഇത് കണ്ണിലെ പടലത്തേയും കൺപോളകളുടെ ഉൾഭാഗത്തേയും ബാധിക്കുന്നു. കനത്ത തോതിൽ പഴുപ്പോടു കൂടിയതോ അല്ലതെയോ ഉള്ള മൂക്കസ് സ്രവം പുറം തള്ളപ്പെടുന്നു.
  • ഡാക്രിബ്ലേനോറിയ - (dacryoblennorrhea) ലാക്രിമൽ ഗ്രന്ഥികളെ ബാധിക്കുന്നു. മൂക്കിൽ നിന്നും മൂക്കസ് സ്രവം പുറന്തഌഅപ്പെടുന്നു.
  • ഗാസ്റ്റ്രോബ്ലേനോറിയ (gastroblennorrhea) - ആമാശയത്തിൽ നിന്നും അമിതമായി മൂക്കസ് ദ്രവം പുറം തള്ളപ്പെടുന്ന അവസ്ഥ.

ഇതും കാണുക

[തിരുത്തുക]

റഫറൻസുകൾ

[തിരുത്തുക]
  1. blennorrhea: Definition and Much More from Answers.com
  2. thefreedictionary.com/blennorrhagia citing:
    • McGraw-Hill Dictionary of Scientific & Technical Terms, 6E, Copyright 2003
  3. https://www.ajo.com/article/s0002-9394(35)94495-6/fulltext
  4. https://pubmed.ncbi.nlm.nih.gov/3512977/
  5. "blennorrhea — definition, examples, related words and more at Wordnik". Retrieved 2023-01-06.
  6. "blenno- - WordSense Dictionary" (in ഇംഗ്ലീഷ്). Retrieved 2023-01-06.
  7. "blenno-, blenn- - Word Information". Retrieved 2023-01-06.
"https://ml.wikipedia.org/w/index.php?title=ബ്ലെനോറിയ&oldid=3862872" എന്ന താളിൽനിന്ന് ശേഖരിച്ചത്