ബർത്ത ബെൻസ്
ദൃശ്യരൂപം
ബർത്ത ബെൻസ് (Bertha Benz) എന്ന വനിത, ജർമ്മൻ ഓട്ടോമോബൈൽ ഉപജ്ഞാതാവായിരുന്ന കാൾ ബെൻസിൻറെ പത്നിയും അദ്ദേഹത്തിൻറെ വ്യവസായ പങ്കാളിയുമായിരുന്നു. ബർത്ത ബെൻസ് ജനിച്ചത് 1849 മെയ് മാസം 3 ന് ആയിരുന്നു. ഒരു മോട്ടോർ വാഹനം നീണ്ടദൂരം ഓടിക്കുന്ന ആദ്യ വ്യക്തിയും ആദ്യ വനിതയുമായിരുന്നു ബർത്ത ബൻസ്[1]. ഈ ഉദ്യമം വഴി ബെൻസ് പേറ്റൻറ്-മോട്ടോർവാഗണിലേയ്ക്ക് ലോക ശ്രദ്ധ മുഴുവൻ ആകർഷിക്കുന്നതിനും കമ്പനിയുടെ ആദ്യവിൽപ്പന നടത്തുന്നതിനും സാധിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ Robertson, Patrick (2011), Robertson's Book of Firsts: Who Did What for the First Time, Bloomsbury Publishing USA, p. 91, ISBN 9781608197385, retrieved 28 May 2015