Jump to content

ബർദിയ ദേശീയോദ്യാനം

Coordinates: 28°23′N 81°30′E / 28.383°N 81.500°E / 28.383; 81.500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bardiya National Park
Nepali: बर्दिया राष्ट्रिय निकुञ्ज; Bardiya Rastriya Nikunja.ogg
Forest in Bardiya National Park
Map showing the location of Bardiya National Park
Map showing the location of Bardiya National Park
Location in Nepal
LocationNepal
Coordinates28°23′N 81°30′E / 28.383°N 81.500°E / 28.383; 81.500
Area968 കി.m2 (374 ച മൈ)
Established1988
Governing bodyDepartment of National Parks and Wildlife Conservation
A group of gharials and a mugger on a sand bank of the Karnali River
One horned rhinoceros in Bardiya National Park
Peacock displaying his plumes

ബർദിയ ദേശീയോദ്യാനം 1988 ൽ റോയൽ ബർദിയ ദേശീയ ഉദ്യാനമായി സ്ഥാപിക്കപ്പെട്ട നേപ്പാളിലെ ഒരു സംരക്ഷിത പ്രദേശമാണ്. 968 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള (374 ച. മൈ.) പ്രദേശത്തു വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം തെക്കൻ നേപ്പാളിലെ ടെറായി മേഖലയിലെ ഏറ്റവും വലിപ്പമുള്ളതും ഇനിയും അസ്വസ്ഥമാക്കപ്പെടാത്തതുമായ ഒരു ദേശീയ ഉദ്യാനമാണ്. ഇത് കർണലി നദിയുടെ കിഴക്കൻ തീരത്തോട് തൊട്ടിരിക്കുന്നു. ബാർദിയ ജില്ലയിൽവച്ച് ബബാരി നദി ഈ ദേശീയോദ്യാനത്തെ രണ്ടായി മുറിച്ചു കടന്നുപോകുന്നു. സിവാലിക് മലനിരകളുടെ ശിഖരം ഇതിൻറെ വടക്കൻ പരിധി നിശ്ചയിച്ചിരിക്കുന്നു.

നേപ്പാൾഗഞ്ച്-സുർഖേത് ഹൈവേ ഭാഗികമായി ഈ ദേശീയോദ്യാനത്തിൻറെ തെക്കൻ അതിർത്തിയാണ്. പക്ഷേ ഇത് സംരക്ഷിത മേഖലയെ അസ്വാരസ്യപ്പെടുത്തുന്നുണ്ട്. കർണാല നദിയുടെ ഒരു ശാഖയായ ഗെറുവ പടിഞ്ഞാറുഭാഗത്തും തെക്കുകിഴക്കു ഭാഗത്ത് ബാബായി നദിയും മനുഷ്യനും പ്രകൃതിയ്ക്കുമിടയിലുള്ള ഒരു സ്വാഭാവിക അതിർവരമ്പായി രൂപംകൊണ്ടിരിക്കുന്നു.[1]

തൊട്ടടുത്തുള്ള ബാങ്കെ ദേശീയോദ്യാനത്തോടൊപ്പംചേർന്ന് 1,437 ചതുരശ്രകിലോമീറ്റർ (555 സ്ക്വയർ മൈൽ) വിസ്തീർണ്ണമുള്ള ഈ സംയുക്ത സംരക്ഷിത പ്രദേശം "ടൈഗർ കൺസർവേഷൻ യൂണിറ്റ് (TCU) ബർദിയ-ബാങ്കെ"യെ പ്രതിനിധാനം ചെയ്യുന്നു. ഇത് 2,231 ചതരുശ്ര കിലോമീറ്റർ (861 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള എക്കൽ പുൽമേടുകളും മിതോഷ്ണമേഖലയിലെ ഈർപ്പമുള്ള ഇലപൊഴിയും വനങ്ങളേയും ഉൾക്കൊള്ളുന്നു.[2][3]

ചരിത്രം

[തിരുത്തുക]

1815 ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള സുഗൗലി ഉടമ്പടി വഴി ഈ പ്രദേശം നേപ്പാളിനു നഷ്ടമായിരുന്നു. ഏകദേശം 45 വർഷങ്ങൾ ഇത് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി തുടരുകയും 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം അടിച്ചമർത്താൻ ബ്രിട്ടീഷുകാർക്കു നേപ്പാൾ പിന്തുണ നൽകിയതിനു പാരിതോഷികമായി ഈപ്രദേശം 1860 ൽ നേപ്പാളിനു തിരിച്ചുകൊടുത്തു. ഇക്കാലത്തും പിടിച്ചടക്കപ്പെട്ടിരുന്ന ഈ പ്രദേശം "നയാ മുലുക്" അഥവാ പുതിയ രാജ്യം എന്നറിയപ്പെടുന്നു. 1969 ൽ റോയൽ ഹണ്ടിംഗ് റിസേർവ് ആയി 368 ചതുരശ്ര കിലോ മീറ്റർ (142 ച.മൈൽ) പ്രദേശം വേർതിരിച്ചിട്ടിരുന്നത് 1976 ൽ റോയൽ കർണാലി വൈൽഡ്ലൈഫ് റിസേർവ് എന്ന പേരിൽ ഗസറ്റ് വിജ്ഞാപനം നടത്തുകയും ചെയ്തു. 1982 ൽ റോയൽ ബാർഡിയ വൈൽഡ് ലൈഫ് റിസേർവ് ആയി പ്രഖ്യാപിക്കപ്പെടുകയും 1984 ൽ ബാബായ് നദി തടം കൂടി ഇതിൽ ഉൾപ്പെടുത്തുകയും ചെയ്തു. അവസാനമായി 1988 ൽ ഈ സംരക്ഷിത പ്രദേശം ഒരു ദേശീയോദ്യാനമെന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ടു.[4]

ബബായി താഴ്വരയിൽ താമസിച്ചിരുന്ന 1500 പേരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ബാബായി താഴ്വരയിൽ കൃഷി ഇല്ലാതായതോടെ പ്രകൃതിയിലെ പുനരുജ്ജീവിപ്പിക്കപ്പെട്ട സസ്യലാതാദികൾ തഴച്ചു വളർന്ന് ഈ പ്രദേശം വന്യജീവികളുടെ ഒരു പ്രധാന ആവാസവ്യവസ്ഥയായി മാറി.[5] ദേശീയോദ്യാനത്തിൻറെ ഏതാണ്ട് 70 ശതമാനം ഭാഗം വനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. ബാക്കിയുള്ള ഭാഗം പുൽമേടുകൾ നദിതട വനങ്ങൾ എന്നിവയുടെ മിശ്രിതമാണ്. ദേശീയോദ്യാനത്തിൽ 839 ഇനം സസ്യജാലങ്ങൾ ഉൾപ്പെടുന്നു. കർണലി-ബാബായ് നദിതട ശൃംഖലയും അവയുടെ ചെറിയ പോഷക നദികൾ, എണ്ണിലാലൊടുങ്ങാത്ത ഓക്സ്‍ബോ തടാകങ്ങൾ എന്നിവ ഏതാണ്ട് 125 ഇനം മത്സ്യ വർഗ്ഗങ്ങളുടെ ആവാസ വ്യവസ്ഥയാണ്.

ജന്തുജാലം

[തിരുത്തുക]

വിവിധയിനം സസ്യലതാദികളുടെ വിശാലമായ ശ്രേണി 642 തരം ജന്തുവർഗ്ഗങ്ങൾക്ക് മികച്ച ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്നു. ചീങ്കണ്ണികളുടെ ഒരു ചെറിയ സംഖ്യ നദികളിൽ വസിക്കുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. Majupuria, T. C., Kumar, R. (1998). Wildlife, National Parks and Reserves of Nepal. S. Devi, Saharanpur and Tecpress Books, Bangkok. ISBN 974-89833-5-8
  2. Wikramanayake, E.D., Dinerstein, E., Robinson, J.G., Karanth, K.U., Rabinowitz, A., Olson, D., Mathew, T., Hedao, P., Connor, M., Hemley, G., Bolze, D. (1999). Where can tigers live in the future? A framework for identifying high-priority areas for the conservation of tigers in the wild. In: Seidensticker, J., Christie, S., Jackson, P. (eds.) Riding the Tiger. Tiger conservation in human-dominated landscapes. Cambridge University Press, Cambridge. hardback ISBN 0-521-64057-1, paperback ISBN 0-521-64835-1
  3. Nepalnews (2010). article Govt announces creation of 550 sq km Banke National Park Archived January 1, 2011, at the Wayback Machine.. Nepalnews 13 May 2010
  4. Majupuria, T. C., Kumar, R. (1998). Wildlife, National Parks and Reserves of Nepal. S. Devi, Saharanpur and Tecpress Books, Bangkok. ISBN 974-89833-5-8
  5. Majupuria, T. C., Kumar, R. (1998). Wildlife, National Parks and Reserves of Nepal. S. Devi, Saharanpur and Tecpress Books, Bangkok. ISBN 974-89833-5-8
"https://ml.wikipedia.org/w/index.php?title=ബർദിയ_ദേശീയോദ്യാനം&oldid=3741215" എന്ന താളിൽനിന്ന് ശേഖരിച്ചത്