ബൽരാജ് പുരി
ബൽരാജ് പുരി | |
---|---|
ജനനം | 5 August 1928 [1] ജമ്മു, ബ്രിട്ടീഷ് ഇന്ത്യ |
മരണം | 30 August 2014 ജമ്മു, ഇന്ത്യ |
തൊഴിൽ | പത്രപ്രവർത്തനം, എഴുത്തുകാരൻ |
അറിയപ്പെടുന്നത് | മനുഷ്യാവകാശപ്രവർത്തകൻ |
ജീവിതപങ്കാളി(കൾ) | സുഭാഷ് ഗുപ്ത |
ബന്ധുക്കൾ | എല്ലോറ പുരി (മകൾ), ലൂ പുരി (മകൻ) [1] |
വസ്തുനിഷ്ഠവും പക്ഷപാത രഹിതവുമായ കാഴചപ്പാടുകൾ പുലർത്തുന്ന നിരീക്ഷകനെന്ന നിലയിൽ ശ്രദ്ധേയനായ ഇന്ത്യയിലെ ഒരു പ്രമുഖ പ്രത്രപ്രവർത്തകനും സന്നദ്ധപ്രവർത്തകനുമാണ് ബൽരാജ് പുരി(ജനനം:ആഗസ്റ്റ് 5 1928)[1]. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തികൂടിയാണ് ഇദ്ദേഹം. ഷൈഖ് അബ്ദുല്ലയും ഇന്ദിരാഗാന്ധിയും ഒപ്പുവെച്ച 1975 ലെ കരാറിൽ മാധ്യസ്ഥം വഹിച്ചത് ബൽരാജ് പുരിയായിരുന്നു. ഇന്ത്യയിലുടനീളം പ്രത്യേകിച്ച് ഉത്തർപ്രദേശിലും ഡൽഹിയിലും മതസൗഹാർദ്ദത്തിനായി അദ്ദേഹം പ്രവർത്തിച്ചു[2]. 1964 വാഷിംഗ്ടൻ സർവ്വകലാശാല(സിയാറ്റിൽ)യിൽ ഇന്ത്യൻ രാഷ്ട്രീയം പഠിപ്പിക്കുന്നതിനായി അദ്ദേഹത്തിന് ക്ഷണം ലഭിക്കുകയുണ്ടായി. കശ്മീരുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി[3].
2005 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു[4]. 10 ആഗസ്റ്റ് 2014-ൽ അന്തരിച്ചു[5].
ഗ്രന്ഥങ്ങൾ
[തിരുത്തുക]- ജെ.പി ഓൺ ജമ്മു ആൻഡ് കാശ്മീർ(2005)
- 5000 ഇയേഴ്സ് ഓഫ് കാശ്മീർ(1997)
- കാശ്മീർ ടുവാർഡ്സ് ഇൻസർജൻസി (1993)
- ജമ്മു ആൻഡ് കാശ്മീർ:ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ഇന്ത്യൻ ഫെഡറലിസം (1981)
- ജമ്മു-എ ക്ലൂ ടു കാശ്മീർ ടാൻങൾ (1966)
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Journalist and Human Rights activist Balraj Puri passed away". The Indian Express. 30 August 2014. Retrieved 11 March 2018.
- ↑ "Indira continues to inspire us: Sonia Gandhi". Retrieved 2019-12-10.
{{cite web}}
: CS1 maint: url-status (link) - ↑ "Young victims of militancy". Frontline. 30 July – 12 August 2005. Retrieved 6 December 2016.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 November 2014. Retrieved 21 July 2015.
- ↑ "Archived copy". Archived from the original on 3 September 2014. Retrieved 30 August 2014.
{{cite web}}
: CS1 maint: archived copy as title (link)
പുറം കണ്ണി
[തിരുത്തുക]- Human Rights Journal Archived 2009-10-11 at the Wayback Machine