Jump to content

ബൾക്ക് പോളിമറൈസേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദ്രവരൂപത്തിലുളള ഏകകങ്ങളും (monomers ) രാസത്വരകങ്ങളും ഉപക്രമരാസവസ്തുക്കളും (initiators) മാത്രമുളള സമ്മിശ്രിതം പോളിമറീകരിച്ചടുക്കുന്ന രീതിയാണ് ബൾക്ക് പോളിമറൈസേഷൻ. സാധാരണതയായി സംക്ഷേപന പോളിമറീകരണം(condensation polymerization) ആണ് ഇപ്രകാരം നടത്താറുളളതെങ്കിലും ചില പ്രത്യേക ആവശ്യങ്ങൾക്ക് സംയോജന പോളിമറീകരണവും (addition polymerization) ഈ രീതി ഉപയോഗപ്പെടുത്താറുണ്ട്.

പ്രത്യേകതകൾ

[തിരുത്തുക]

പോളിമറീകരണം ഏറെ താപം ഉത്പാദിപ്പിക്കപ്പടുന്ന താപമോചക രാസപ്രക്രിയയാണ്. അതുകൊണ്ടാണ് മിതമായ തോതിൽ മാത്രം താപോർജ്ജം ഉത്പാദിപ്പിക്കപ്പെടുന്ന സംക്ഷേപന പോളിമറീകരണത്തിന് ഈ രീതി അനുയോജ്യമാവുന്നത്. രാസസമ്മിശ്രണത്തിൻറെ ശ്യാനത കുറവായതിനാൽ ഉത്പാദിപ്പിക്കപ്പെടുന്ന താപോർജ്ജം അനായസേന വികിരണം ചെയ്യാൻ സാധ്യമാകുന്നു. മറ്റു ചേരുവകളൊന്നും ഇല്ലാത്തതിനാൽ, കലർപ്പില്ലാത്ത ശുദ്ധമായ ഉത്പന്നം ലഭിക്കുന്നു. പലപ്പോഴും ശുദ്ധീകരണം എന്ന പടവ് ഒഴിവാക്കാം. പക്ഷെ ശൃംഖലകളുടെ ദൈർഘ്യ വിതരണം ( Chain lenght distribution) വളരെ പരന്നതായിരിക്കും.

അവലംബം

[തിരുത്തുക]
  1. Paul J Flory (1953). Principles of Polymer Chemistry. Cornell University Press. ISBN 978-0801401343.
  2. George Odian (, 2004). Principles of Polymerization (4 ed.). Wiley-Interscience. ISBN 978-0471274001. {{cite book}}: Check date values in: |year= (help)CS1 maint: year (link)
  3. Paul C. Hiemenz (2007). Polymer Chemistry (2 ed.). CRC Press. ISBN 978-1574447798. {{cite book}}: Unknown parameter |coauthor= ignored (|author= suggested) (help)
  4. F.W Billmeyer, Jr (1962). Textbook of Polymer Science. Wiley International. {{cite book}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=ബൾക്ക്_പോളിമറൈസേഷൻ&oldid=3999289" എന്ന താളിൽനിന്ന് ശേഖരിച്ചത്