ഭരണി തിരുനാൾ ലക്ഷ്മി ബായി
ഭരണി തിരുനാൾ ലക്ഷ്മി ബായി | |
---|---|
ആറ്റിങ്ങൽ റാണി | |
ഭരണകാലം | 1857 - 1901 |
മുൻഗാമി | ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതി ബായി |
പിൻഗാമി | പൂരാടം തിരുനാൾ സേതു ലക്ഷ്മി ബായി |
രാജകൊട്ടാരം | ആറ്റിങ്ങൽ |
രാജവംശം | കുലശേഖര |
രാജകീർത്തനം | വഞ്ചീശ മംഗളം |
മതവിശ്വാസം | ഹിന്ദു |
മഹാറാണി ഭരണി തിരുനാൾ ലക്ഷ്മി ബായി CI (1848–1901). ആറ്റിങ്ങൽ മൂത്തറാണി (1857-1901). കേരള കാളിദാസൻ എന്നറിയപ്പെട്ട ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലെ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ആയിരുന്നു ഭർത്താവ്.[1]
ജനനം, ബാല്യം, ദത്തെടുക്കൽ
[തിരുത്തുക]മാവേലിക്കര ഉത്സവ മഠം കൊട്ടാരത്തിലെ ഭരണി തിരുനാളിന്റെ മൂത്ത മകളായി 1848-ൽ ജനിച്ചു. 1957-ൽ സ്വാതി തിരുനാളിന്റെ അനിന്തരവളായിരുന്ന പൂരാടം തിരുനാൾ ലക്ഷ്മി ബായി (1829-1857) മൂലം തിരുനാളിനു ജന്മം നൽകുകയും ഏതാനും ദിവസങ്ങൾക്കുശേഷം മരണപ്പെടുകയും ചെയ്തു.[2] ലക്ഷ്മി ബായിക്കു മൂലം തിരുനാൾ കൂടാതെ അത്തം തിരുനാൾ (ഹസ്തം തിരുനാൾ) ഒരു മൂത്ത പുത്രനും കൂടിയുണ്ടായിരുന്നു. മരുമക്കത്തായം പിന്തുടർച്ചയാക്കിയ വേണാടിനു ലക്ഷ്മി ബായിക്കു പിന്തുടർച്ചക്കാരില്ലാതെ വന്നപ്പോൾ മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ നിന്നും രണ്ടു രാജകുമാരിമാരെ ദത്തെടുക്കാൻ തീരുമാനിച്ചു. ഭരണി തിരുനാൾ അമ്മത്തമ്പുരാന്റെ മൂത്ത പുതിയായ ഭരണി തിരുനാൾ ലക്ഷ്മി ബായിയേയും അനുജത്തി ഭരണി തിരുനാൾ പാർവ്വതി ബായിയേയും (ജനനം:1850) ഉത്രം തിരുനാളിന്റെ കാലത്ത് ദത്തെടുത്തു.[3]
അവലംബം
[തിരുത്തുക]- ↑ http://2mil-indianews.blogspot.ae/2010/01/life-and-times-of-rani-lakshmi-bayi.html
- ↑ http://books.google.ae/books?id=E6ryshLSwm0C&printsec=frontcover#v=onepage&q&f=false
- ↑ Travancore State Manual Vol II (1906) by V. Nagam Aiya