ഭരതന്നൂർ
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ പാങ്ങോട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് ഭരതന്നൂർ. രാമായണത്തിലെ ഐതിഹ്യകഥയുമായി ഈ പ്രദേശത്തിന് ബന്ധമുണ്ട് എന്നു വിശ്വസിക്കപ്പെടുന്നു. കല്ലറ-പാങ്ങോട് സമരത്തിന് തുടക്കം കുറിച്ചത് ഇവിടെ നിന്നാണ്. 1114-17 കാലഘട്ടത്തിലെ സ്വാതന്ത്ര്യസമരത്തിൽ സാന്നിധ്യമറിയിച്ച ഒരു ഗ്രാമം കൂടിയാണ് ഭരതന്നൂർ. നെല്ലിക്കുന്ന് ഗവ: യൂ.പി.എസ്, ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയാണ് ഇവിടുത്തെ വിദ്യാലയങ്ങൾ അമ്മൻകോവിൽ, ശിവൻകോവിൽ, മാടൻനട തുടങ്ങി പല ക്ഷേത്രങ്ങളും ഭരതന്നൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. ഒരു കാലത്ത് കള്ള് ചെത്തുന്നവരുടെയും കട്ടപ്പുരകളുടെയും കൂടി നാടായിരുന്നു ഇവിടം.
സ്കൂളുകൾ
നാലാം ക്ലാസുവരെയാണ് നെല്ലിക്കുന്ന് സ്കൂളിൽ പ്രവർത്തിക്കുന്നത്. അഞ്ച് മുതൽ പന്ത്രണ്ടാം തരം വരെയാണ് GHSS ഭരതന്നൂർ ഉളളത്.
ഐതീഹ്യം
[തിരുത്തുക]കൈകേയിയുടെ ആവശ്യപ്രകാരം ദശരഥ മഹാരാജാവ് രാമനെ കാട്ടിലേക്ക് അയയ്ക്കുകയും ഭരതനെ രാജാവ് ആക്കുകയും ചെയ്തതറിഞ്ഞ ഭരതൻ വിലപിച്ചു. രാമൻ്റെ പാദുകങ്ങൾ സിംഹാസനത്തിൽ വച്ച ശേഷം അദ്ദേഹം രാമനെ തിരക്കി കാട്ടിലേക്ക് പോകുന്നു. ഭരതൻ കാട്ടിലേക്ക് രാമനെ തിരക്കി പോകവേ ഒരുനാൾ അദ്ദേഹം സഞ്ചരിച്ച രഥം ഒരു പൊയ്കയിൽ താണുപോയി .ആ ദിവസം കാട്ടിനകത്ത് ഒരിടത്ത് അദ്ദേഹത്തിന് തങ്ങേണ്ടി വന്നു. ഭരതൻ തങ്ങിയ ഊര് ഭരതന്നൂർ എന്ന് അറിയപ്പെട്ടു എന്നാണ് വിശ്വാസം.
ഭരതന്നൂരിൽ കണ്ടെത്തിയ ശിലാചക്രം ഭരതൻ്റെ രഥചക്രം ആണെന്ന് വിശ്വസിക്കുകയും ആ പ്രദേശത്തിന് വണ്ടി കിടക്കും പൊയ്ക എന്നറിയപ്പെടുകയും ചെയ്തു. ഇവിടത്തെ ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്നത് ആ ശിലാചക്രം ആണെന്നും കരുതപ്പെടുന്നു.
ചരിത്രം
[തിരുത്തുക]കല്ലറ-പാങ്ങോട് സമരത്തിന് തുടക്കം കുറിച്ചത് ഇവിടെ നിന്നായിരുന്നു. പട്ടാളം കൃഷ്ണൻ, കൊച്ചപ്പിപ്പിള്ള എന്നിവരെ തൂക്കിലേറ്റിയ ചരിത്രം ഭരതന്നൂരിന് ഉണ്ട്. കലാപത്തിൽ ഉൾപ്പെട്ട പോരാളികളെ തിരക്കി കുതിരപ്പട്ടാളം ഈ ദേശത്ത് വന്നതിനുശേഷം വീടുകൾ പലതും തീയെടുക്കപ്പെട്ടു. സ്ത്രീകളും കുട്ടികളും അപമാനിതരായി. നിരപരാധികൾ പലരും തടവറയിലാക്കപ്പെട്ടു.